ആ കഥയെഴുതാൻ രഞ്ജിത്തിനോട് നിർദേശിച്ചത് സായികുമാർ ! എക്കാലത്തെയും സൂപ്പർ ഹിറ്റായ ആ മമ്മൂട്ടി ചിത്രത്തിന് പിന്നിൽ നടന്നത് മറ്റൊന്ന് ! ആ അറിയാക്കഥ ശ്രദ്ധ നേടുന്നു !

കൈവെച്ചതെല്ലാം പൊന്നാക്കിയ ആളാണ് നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്. അത്തരത്തിൽ ഒരു സമയത്ത് മലയാള സിനിമ കണ്ട സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2000 ൽ പുറത്തിറങ്ങിയ ചിത്രം ‘വല്യേട്ടൻ’. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആയിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ഷാജി കൈലാസ് ആയിരുന്നു സംവിധാനം.

സഹോദരസ്നേഹം എടുത്ത് പറഞ്ഞ ആ ചിത്രം മമ്മൂട്ടിയുടെ കരിയറിൽ ഒരു പൊൻതൂവൽ ആയിരുന്നു.  അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രം ഒരു തലമുറയുടെ ആവേശമായി  മാറുകയായിരുന്നു. മലയാള സിനിമയുടെ തന്നെ വല്യേട്ടനായി മമ്മൂട്ടിയെ മാറ്റിയ ഈ ചിത്രം ഒരു യഥാർഥ കുടുംബത്തിന്റെ കഥ ആണെന്നുള്ളത് എത്ര പേർക്കറിയാം, ആ കഥയും കഥാപാത്രങ്ങളും കട്ടാരക്കരയിലെ പ്രമുഖ വ്യവസായി കുടുംബമായ അമ്പലക്കര തറവാട്ടിലെ സഹോദരങ്ങളുടെ കഥയാണ് വല്യേട്ടൻ എന്ന സിനിമയായി മലയാളികൾ കണ്ട് കയ്യടിച്ചത്.

നായകനായി എത്തിയ അ റക്കൽ മാധവനുണ്ണി സാക്ഷാൽ അമ്പലക്കര തറവാട്ടിലെ മൂത്ത സഹോദരൻ ആയ അമ്പലക്കര ജയകുമാറിനെയാണ് (കൊച്ചുകുട്ടൻ) മമ്മൂട്ടി വിസമയമാക്കി തീർത്തത്. സഹോദരങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ മുണ്ടും മടക്കിക്കുത്തി പുറപ്പെട്ടിരുന്ന ജയകുമാർ നാട്ടിലെ ഏതുപ്രശ്നത്തിലും സജീവമായിരുന്നു.  കോളേജിൽ പഠിക്കുമ്പോൾത്തന്നെ എന്തിനും തയ്യാറാകുന്ന പ്രകൃതക്കാരൻ. വിദ്യാർഥി ആയിരിക്കുമ്പോൾ യൂണിയൻ പ്രവർത്തകൻ.

മാധവൻ ഉണ്ണിയെപ്പോലെ തന്നെ യഥാർഥ ജീവിതത്തിലും ആരെയും കൂസാത്ത പക്ഷെ കുടുബത്തിനും സഹോദരങ്ങൾക്ക് വേണ്ടിയും ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്ന് ഞങ്ങളുടെ ജയകുമാർ തന്നെയാണ് അറക്കൽ മാധവനുണ്ണി എന്നാണ് ആ നാടും നാട്ടുകാരും പറയുന്നത്. പക്ഷെ നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. 2005-ൽ ജയകുമാർ വിടപറഞ്ഞു.വല്യേട്ടൻ എന്ന സിനിമ പിറവി എടുത്തത്, അമ്പലക്കര താറടിന് സിനിമ നിർമാണ മേഖലയുമായി ബന്ധമുണ്ടായിരുന്നു. തനറെ 19-ാമത്തെ വയസ്സിലാണ് ബൈജു അമ്പലക്കര ആദ്യ സിനിമയായ കിലുക്കാംപെട്ടി നിർമിക്കുന്നത്.

എന്നാൽ ഈ ചിത്രത്തിന് പിന്നിൽ നടൻ സായികുമാറിന്റെ കൈകളായിരുന്നു എന്നത് ആർക്കും അത്ര അറിവുള്ള കാര്യമല്ല. ഇവരുടെ കുടുംബവും ജീവിതവും അടുത്തറിയാവുന്ന നടൻ സായ്‌കുമാറാണ് ഇതിനെ ആസ്പദമാക്കി ഒരു കഥയെഴുതാൻ രഞ്ജിത്തിനോട് ആവിശ്യപെടുകയായിരുന്നു. ശേഷം ഈ സിനിമക്ക് വേണ്ടി ഷാജി കൈലാസും രഞ്ജിത്തും കൈ കോർക്കുകയായിരുന്നു.വല്യേട്ടനിൽ മമ്മൂട്ടിക്ക് അനിയന്മാർ മൂന്നാണ്, പക്ഷെ അമ്പലക്കര ജയ കുമാറിന് അനിയന്മാർ നാല് ആണ്. നാലാമൻ അമൃതലാൽ ഒൻപതാമത്തെ വയസ്സിൽ നിര്യാതനായി. മൂത്തയാൾ ജയകുമാറായി മമ്മൂട്ടിയും, രണ്ടാമൻ സുരേഷ് കുമാറായി സിദ്ധിഖും, മൂന്നാമൻ അനിൽ കുമാറായി സുധീഷ്, നാലാമൻ ബൈജുവായി വിജയകുമാർ എന്നിവർ സിനിമയിൽ കഥാപാത്രങ്ങളായി മാറുകയായിരുന്നു.

സിനിമയിൽ കാണിക്കുന്ന ചില രംഗങ്ങൾ അത് എഴുത്ത് കാരന്റെ ഭാവന ആണെങ്കിലും കഥാപാത്രങ്ങളും കഥയുടെ കേന്ദ്രവും അമ്പലക്കരതന്നെ. സിനിമയിൽ മമ്മൂട്ടിയുടെ വാഹനമായ ബെൻസ് കാർ ബൈജുവിന്റേതായിരുന്നു. സിനിമ മമ്മൂട്ടിയുടെ കരിയറിൽ ഒരു പൊൻ തൂവലും ഒപ്പം അമ്പലക്കര കുടുംബത്തിന്റെ പേരിനും പ്രശസ്തിക്കും കാരണമായി. വല്യേട്ടനു ശേഷം ബൈജു അമ്പലക്കര പിന്നെ മറ്റു ചിത്രങ്ങളൊന്നും നിർമിച്ചിട്ടില്ല. എന്നാൽ ആരാധകർ ഇനിയും കാണാൻ ആഗ്രഹിക്കുന്ന വല്യേട്ടന്റെ രണ്ടാംഭാഗം നിർമിക്കുന്നതിനുള്ള ആലോചന സജീവമാണെന്ന് ബൈജു പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *