
മക്കളുടെ കാര്യത്തിൽ ഒരു വേർതിരിവുമില്ല ! നാലുപേരും ഒന്നെപോലെ ! മകൾ ആര്‍ച്ച ഇപ്പോൾ ദുബായിലാണ് ! വാണി പറയുന്നു !
മലയാളികളുടെ ഇഷ്ട താരമാണ് നടി വാണി വിശ്വനാഥ്. നടൻ ബാബുരാജുമായുള്ള വിവാഹ ശേഷം വാണി സിനിമയിൽ നിന്നും ചെറിയ ഇടവേള എടുക്കുകയായിരുന്നു.ശേഷം കുടുംബമായി ചെന്നൈയിലാണ് താമസം. ബാബുരാജിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ ബാബുരാജിന് രണ്ടു ആൺമക്കൾ ഉണ്ടായിരുന്നു. ശേഷം വാണിയുമായുള്ള വിവാഹ ശേഷം ഇവർക്ക് രണ്ടു മക്കളാണ് മൂത്ത മകൾ ആർച്ച, ഇളയ മകൻ അദ്രി. മക്കൾ നാലുപേരും ഒരുപോലെയാണ് യാതൊരു വേർതിരിവുമില്ല. ഇടക്ക് മക്കളെ കുറിച്ച് പറഞ്ഞുകൊണ് ബാബുരാജ് എത്തിയിരുന്നു. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. എന്നും ബാബു രാജ് പറഞ്ഞിരുന്നു.
ഇപ്പോൾ വാണി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പതിമൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് വാണി സിനിമയിൽ എത്താൻ പോകുന്നത്. അതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് വാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാറി നിന്നതില്‍ ഒരു വിഷമവും തോന്നിയിട്ടില്ല. കുടുംബത്തിനു വേണ്ടി, മക്കളുടെ വിദ്യഭ്യാസം നോക്കാന്‍ വേണ്ടിയാണ് അവധിയെടുത്തത്. ഇത്ര നാളും മക്കളുടെ കാര്യങ്ങളുമായി തിരക്കിലായിരുന്നു ഞാന്‍, 24 മണിക്കൂര്‍ തികയാത്ത അവസ്ഥ. ഇക്കഴിഞ്ഞ 14 വര്‍ഷവും രണ്ടു പേരെയും സ്കൂളില്‍ കൊണ്ടു വിടുന്നതും തിരികെ വിളിച്ചു കൊണ്ടു വരുന്നതുമൊക്കെ ഞാനായിരുന്നു.

ഇപ്പോള്‍ മക്കള്‍ വലുതായി. മകള്‍ ആര്‍ച്ച പ്ലസ് ടു കഴിഞ്ഞ് ദുബായിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് ചേര്‍ന്നു. മകന് അദ്രി എട്ടാം ക്ലാസിലായി. സ്വന്തം കാര്യങ്ങളൊക്കെ തനിയെ ചെയ്യാനുള്ള പ്രാപ്തിയായി രണ്ടാള്‍ക്കും. ഒന്ന് ഫ്രീയായപ്പോള്‍ ഇനി നല്ല കഥാപാത്രങ്ങൾ ചെയ്യാമെന്ന് കരുതി. എന്റെ പ്രായവും ഇപ്പോഴത്തെ മലയാള സിനിമയുടെ ട്രെന്‍ഡിന് അനുസരിച്ചുമുള്ള ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു വേണം രണ്ടാമൂഴം എന്നെനിക്കുണ്ടായിരുന്നു. ആഗ്രഹിച്ചതു പോലെ തന്നെ ഒരു വേഷം കിട്ടി. ‘ദി ക്രിമിനല്‍ ലോയറി’ന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്കിഷ്ടമായി. ഒരു ത്രില്ലര്‍ മൂവിയാണിത്. ചിത്രത്തിൽ ഞങ്ങൾ രണ്ടുപേരും വക്കീലന്മാരാണ്.
സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടി എന്ന രീതിയിലല്ല എന്നെ പ്രേക്ഷകര്‍ നോക്കി കണ്ടത്. വാണി വരുന്നു, ആക്ഷന്‍ ചെയ്യുന്നു, രണ്ടു പേരെ അടിച്ചിടുന്നു. അതിനൊക്കെയാണ് എനിക്ക് കയ്യടി കിട്ടിയത്. തമിഴിലോ തെലുങ്കിലോ അത്തരം രംഗങ്ങള്‍ ചെയ്യുമ്ബോള്‍ കയ്യടി കിട്ടുന്നതില്‍ എനിക്ക് അതിശയപ്പെടാനില്ല, എന്നാല്‍ കേരളത്തിലെ പ്രേക്ഷകരില്‍ നിന്നും എനിക്കു കിട്ടിയ ആ കയ്യടി വലിയൊരു അംഗീകാരമായി കരുതുന്ന ആളാണ് ഞാന്‍ എന്നും വാണി പറയുന്നു. വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ മക്കളുടെ പൂർണ പിന്തുണയുണ്ട്, ഇതിൽ ഫൈറ്റ് ഒന്നും ഇല്ല എന്നും ആരും അതൊന്നും പ്രതീക്ഷിക്കരുത് എന്നും വാണി പറയുന്നു.
Leave a Reply