
എന്റെ ജീവിതം തകർത്തത് എന്റെ അച്ഛനാണ് ! എന്നിട്ട് എന്നെ മാത്രം ഒഴിവാക്കി ! അതുതന്നെയാണ് എന്റെ പ്രതികാരവും ! വനിത വിജയകുമാർ !
ഭാഷാ വ്യത്യാസമില്ലാതെ ഏവരും ഇഷ്ടപെടുന്ന ആളാണ് തമിഴ് നടൻ വിജയകുമാർ. .1973 മുതല്‍ തമിഴ് ചിത്രങ്ങളിലെ സജ്ജീവ സാനിദ്ധ്യമാണ്. അദ്ദേഹം തമിഴിനു പുറമെ ഹിന്ദി, മലയാളം, തെലുങ്കു ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും നിറ സനിദ്ധ്യമായിരുന്നു.1961 പുറത്തിറങ്ങിയ ‘ശ്രി വല്ലി’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഇന്നും അഭിനയ മേഖലയിൽ സജീവമാണ് വിജയകുമാർ. അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ഭാര്യയും ആറ് മക്കളുമാണ് അദ്ദേഹത്തിന്, ഭാര്യ മഞ്ജുള 2013 ൽ മ,ര,ണപെട്ടു, മഞ്ജുള ‘അഭിമന്യു’ എന്ന മോഹൻലാൽ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ഇവർക്ക് അഞ്ചു പെൺമക്കളും, ഒരു മകനുമാണ്, മകൻ അരുൺ വിജയ് ഇന്ന് തമിഴ് സിനിമകളിൽ വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു, വില്ലൻ വേഷങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്യുന്നത്. മക്കളിൽ മൂന്ന് മക്കൾ സിനിമ രംഗത്ത് സജീവമായിരുന്നു, അതിൽ മകൾ പ്രീതാ വിജയകുമാർ ദിലീപ് നായകനായ ഉദയപുരം സുൽത്താൻ, ദുബായി, സ്നേഹിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുത്ത ശ്രീദേവി വിജയ കുമാറും, വനിത വിജയകുമാറും സിനിമ രംഗത്ത് തിളങ്ങി നിന്ന താരങ്ങൾ ആയിരുന്നു.
പക്ഷെ അദ്ദേഹത്തിന്റെ മക്കളിൽ വനിതാ വിജയകുമാർ അച്ഛനും സഹോദരങ്ങളുമായി നല്ല ബന്ധത്തിൽ അല്ല, അവരുമായി ഇപ്പോൾ യാതൊരു ബന്ധവും ഇല്ലെന്ന രീതിയിലാണ് വനിതയുടെ ജീവിതം. നിരവധി വിവാദങ്ങളും ഗോസിപ്പുകളും താരത്തിന്റെ ജീവിത്തിൽ നിത്യ സംഭവമായി മാറുകയായിരുന്നു. തമിഴ് ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം വനിത തരംഗം തന്നെയായിരുന്നു. മൂന്ന് കല്യാണവും, മൂന്ന് വിവാഹ മോചനത്തില്‍ അവസാനിച്ചതും എല്ലാം വലിയ വാര്‍ത്തയായി. ഇപ്പോഴിതാ, നടന് കൂടെയായ തന്റെ അച്ഛന് വിജയകുമാറിന് എതിരെ രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടി.

വനിതയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ മെന്റലി വളരെ അധികം സ്ട്രോങ് ആണ്. അതിന് കാരണം എന്റെ അച്ഛന് തന്നെയാണ്. അടുത്തിടെ ഞാന്‍ എന്റെ അച്ഛന് ഒരു മാധ്യമത്തിന് നല്കി അഭിമുഖം ഞാൻ കണ്ടിരുന്നു. ആ അഭിമുഖത്തില്‍ അച്ഛന് പറയുകയാണ് എന്റെ മക്കള്‍ എല്ലാവരും ഞാന്‍ പറയുന്നത് അനുസരിക്കുന്നവരാണ് എന്ന്. അതിന് ശേഷം ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു, കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി… എന്നാല്‍ നടുവിലുള്ള എന്റെ പേര് മാത്രം അച്ഛൻ മനപ്പൂർവം വിട്ടു കളഞ്ഞു.
ആ വീഡിയോ എന്നെ കളിയാക്കാൻ വേണ്ടി തന്നെ പലരും അതെനിക് അയച്ചുതന്നു, അത് ഒരുപാട് തവണ ഞാൻ റിപ്പീറ്റ് കണ്ടു, കാണുംതോറും എനിക് സങ്കടവും ദേഷ്യവും വന്നു. ഞാൻ കരഞ്ഞുപോയി. സത്യത്തിൽ അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറുമാറായത്. എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും ഞാൻ അത് സഹിക്കുമായിരുന്നു. എന്തെന്നാല്‍ ഒരു സമയം എത്തിയപ്പോള്‍ ഞാന്‍ അവരെ അനുസരിക്കാതെയായിട്ടുണ്ട്. അതിനു കാരണം അച്ഛൻ എനിക്ക് എന്റെ ജീവിത്തിൽ തന്ന തെറ്റായ ഉപദേശം ഒന്ന് കൊണ്ട് മാത്രമാണ്.
അതിനു മുമ്പ് വരെ ഞാൻ അച്ഛന് പറഞ്ഞത് മാത്രം അനുസരിച്ച് എന്റെ ജീവിതം താറുമാറായി. നമ്മളെ മനപൂര്‍വ്വം ഒരാള്‍ മാറ്റി നിര്‍ത്തുകയോ, അടിച്ചൊതുക്കുകയോ ചെയ്യുമ്പോള്‍ വരുന്ന ആത്മവിശ്വാസം ഉണ്ടല്ലോ, അതാണ് ഇപ്പോള്‍ എന്റെ കരുത്ത്.. പക്ഷെ വിജയകുമാർ എന്റെ അച്ഛൻ അല്ലെന്ന് അദ്ദേഹത്തിന് പറയാൻ കഴിയില്ലല്ലോ, എത്ര തവണ എന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവര്‍ത്തിച്ച് വിളിക്കുന്നുവോ, അത് തന്നെയാണ് അവര്‍ക്ക് നല്കുന്ന എന്റെ സ്വീറ്റ് റിവഞ്ച്. ഞാന്‍ ഒരിക്കലും എന്റെ പേര് മാറ്റില്ല, അച്ഛനും അത് നിഷേധിക്കാന്‍ കഴിയില്ലല്ലോ എന്നും വനിത വിജയകുമാര്‍ പറയുന്നു.
Leave a Reply