
ബിഗ് ബോസ് ജീവിതം മാറ്റിമറിച്ചു ! പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നുമാണ് ! വിവാഹ മോചനം നേടിയ വീണയുടെ ജീവിതത്തിൽ സംഭവിച്ചത് !
സിനിമ സീരിയൽ രംഗത്ത് നിറ സാന്നിധ്യമായ ആളാണ് നടി വീണ നായർ. തട്ടീം മുട്ടീം തുടങ്ങിയ കോമഡി പരിപാടികളിലും താരം സജീവമാണ്. ചെറിയ വേഷങ്ങളിൽ സിനിമയിലും തിളങ്ങിയ വീണയുടെ കരിയറിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രം വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് മെമ്പറിന്റെ വേഷം തന്നെയായിരുന്നു. അതുപോലെ ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥി ആയിരുന്ന വീണ ഷോയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
അതുപോലെ തന്റെ മകനും ഭർത്താവുമായി ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നത്. ബിഗ് ബോസ് വേദിയിൽ വെച്ച് അന്ന് വീണ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയ ദാമ്പത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്.
ഇത് പ്രേക്ഷകർക്ക് വളരെ വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയത്. ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നത്. ഏകമകന് ധന്വിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്പ് വിവാഹമോചനം സംഭവിച്ചത്. എട്ടു വര്‍ഷം നീണ്ട മനോഹരമായ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതിന്റെ കാരണമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ബിഗ്ബോസ് സീസണ് 2വില്‍ ഒരു മത്സരാര്‍ത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയില്‍ നിന്നും പുറത്തായപ്പോള്‍ എന്റെ പെണ്ണ് പുറത്തേക്ക് എന്നു പറ
ഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭര്‍ത്താവിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണയും ഭർത്താവും തമ്മിൽ ബിഗ് ബോസിലെ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിത വേര്‍പിരിയലിനു കാരണമായതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. തുടര്‍ന്ന് ഇനി ഒരുമിച്ചു മുന്നോട്ടു പോകുവാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഇരുവരും വിവാഹമോചനവുമായി മുന്നോട്ടു പോവുകയായിരുന്നു. അതേസമയം ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് വീണ പ്രേക്ഷകരോട് നടത്തിയിരുന്നത്.
അതുപോലെ തന്നെ ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് പോലും അറിയാതെ താന്‍ മാനേജ് ചെയ്തിരുന്ന പല സാമ്പത്തിക പ്രശ്നങ്ങളും കടങ്ങളും എല്ലാം തീര്‍ക്കുവാന്‍ സാധിച്ചെന്ന് വീണ പറഞ്ഞിരുന്നു. മാത്രമല്ല, അതിനു ശേഷം ദുബായില്‍ ഭര്‍ത്താവിനടുത്തേക്ക് പോയ വീണ അവിടെ വച്ച് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അങ്ങനെ ബിഗ്ബോസ് കാരണം ജീവിതം പച്ച പിടിച്ചു വന്നതിനു പിന്നാലെയാണ് ഇപ്പോൾ വേർപിരിയാൽ വാർത്തയും പുറത്ത് വന്നിരിക്കുന്നത്.
Leave a Reply