സിനിമ എന്ന മായിക ലോകം അത് അടക്കി വാഴുന്നവരുടെ മാത്രമല്ല ! അത് ഇതുപോലെ ഒന്നുമാകാനാകാതെ ജീവിതം തെജിച്ചവരുടെ കൂടെയാണ് ! വേണു നാരായണന്റെ ജീവിതം !

മലയാളികൾ എന്നും സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർക്കുന്നത് അത് വിജയം കൈവരിച്ചവരുടെ മുഖമാണ്, എന്നാൽ അതല്ല, മലയാള സിനിമ ഇവരെ പോലെയുള്ള ചില പ്രതിഭകളുടെ കൂടെയാണ്, സിനിമ ഒരു മായിക ലോകമാണ്,ആരെയും കൊതിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ഒരു വിസ്മയ ലോകമാണ് സിനിമ, തുടക്കം പിഴച്ചവർ പിന്നെ നേടിയെടുക്കുക വളരെ പ്രയാസകരമാണ്, അത്തരത്തിൽ ജീവിതം തന്നെ സിനിമക്കായി ഉഴിഞ്ഞ് വെച്ച ഒരു കലാകാരനാണ് മുൻഷി വേണു എന്നറിയപെടുന്ന നടൻ വേണു നാരായണൻ.

അന്ന് സിനിമ സ്വപ്നം കാണുനമവർ ആദ്യം ചെയ്യുക മദിരാശിയിലേക്ക് വണ്ടി കയറുക എന്നതാണ്, അതുപോലെ സിനിമ മാത്രം സ്വപ്നം കണ്ട് മദിരാശിക്ക് വണ്ടികയറിയ ചിലരുടെ പ്രതിനിധികൂടിയാണ് വേണു. എല്ലാവരെയും പോലെ സിനിമയെ കുറിച്ചുള്ള ഒരുപാട് സ്വപ്നങ്ങലും ആഗ്രഹണങ്ങളുമായിട്ടാണ് വേണുവും മദിരാശിക്ക് വണ്ടി കയറിയത്. അന്ന് മനസ്സിൽ സിനിമ എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രമായിരുന്നു, പല ജോലികളും ചെയ്തു. പക്ഷെ സിനിമ മാത്രം നടക്കാതെ കാലങ്ങൾ നീണ്ടുപോയി. അവസാനം സ്വപ്നങ്ങൾ മാത്രം ബാക്കിയായി മദിരാശിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. ഇത് വേണുവിന്റെ മാത്രം അവസ്ഥയായിരുന്നില്ല ഇതുപോലെ ആയിരകണക്കിന് ആളുകളാണ് അന്ന് മദിരാശിയിലേക്ക് പോകുന്നതും തിരിച്ച് ഇതുപോലെ നാട്ടിലേക്ക് വണ്ടി കയറുന്നവരും.

നാട്ടിലെത്തിയ ശേഷം സിനിമ എന്ന സ്വപ്നം മനസ്സിൽ ഒതുക്കി, ഉപജീവന മാർഗത്തിനായി മറ്റു പല ജോലികൾ ചെയ്തിരുന്ന അദ്ദേഹം പിന്നീട് തൊണ്ണൂറുകളിൽ ആചാര്യൻ എന്ന സിനിയിൽ അഭിനയിച്ചു, പക്ഷെ അതിലെ കഥാപാത്രം ചെയ്തത് വേണു നാരായണൻ ആണെന്ന് പലർക്കും അറിയില്ല കാരണം നമ്മൾ കണ്ട വയസായ രൂപം ആയിരുന്നില്ല വേണുവിന് ആ ചിത്രത്തിലേത്, അതിനും ശേഷം വർഷങ്ങൾ കഴിഞ്ഞ് മുൻഷി എന്ന പരിപാടിയിൽ ഒരു പഞ്ചായത്ത് മെമ്പറുടെ വേഷം ചെയ്യാനായി സംവിധയാകൻ അനിൽ ബാനർജി അദ്ദേഹത്തെ വിളിച്ചു. പക്ഷെ കഥാപാത്രത്തിന് വേണ്ടി പല്ല് എടുക്കണം, പിന്നെ താടി കളയണം എന്ന നിബന്ധന കൂടി അദ്ദേഹം വെച്ചിരുന്നു, പക്ഷെ അതൊന്നും അദ്ദേഹത്തിന് കൂടുതൽ  കൂടുതൽ ആലോചിക്കേണ്ടി വന്നില്ല, വേണു അത് സമ്മതിക്കുകയായിരുന്നു.

ഒരു പക്ഷെ ആ പ്രായത്തിൽ അറിയപെടാനായിരിക്കും അദ്ദേഹത്തിന്റെ നിയോഗം, പക്ഷെ അദ്ദേഹത്തിന് ഒന്നിനും ആരോടും ഒരു പരാതിയും പരിഭവവും ഇല്ലായിരുന്നു. ആ കഥാപാത്രം ശ്രദ്ധിക്കെപെടുകയും അദ്ദേഹം ചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ അറിയപ്പെടാനും തുടങ്ങി. ആ രൂപത്തിൽ തന്നെയാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചതും, കമൽ ചിത്രം പച്ചക്കുതിര ആയിരുന്നു ആദ്യം, പിന്നെ ചോട്ടാമുംബൈ എന്ന ചിത്രത്തിൽ മോനെ ഷക്കീല വന്നോ എന്ന ഡയലോഗ് ഹിറ്റാകുകയും അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ശേഷം കഥപറയുംപോൾ, സെല്ലിലോയിഡ്, സോൾട്ട് ആൻഡ് പെപ്പർ, കിംഗ് ലയർ, പാവാട, ഇമ്മാനുവേൽ, തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു.

ഈ അഭിനയ മോഹവുമായി നടന്നത്‌കൊണ്ട് ജീവിതത്തതിൽ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല, ചാലക്കുടിയിലെ ഒരു ലോഡ്ജ് ആയിരുന്നു  അദ്ദേഹത്തിന്റെ വീട്. വിവാഹം കഴിച്ചിട്ടില്ല, അവസാന കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടും, വൃക്ക രോഗവും അദ്ദേഹത്തെ ഒരുപാട് അലട്ടിയിരുന്നു. നാല് വർഷം മുമ്പ് അദ്ദേഹം വിടവാങ്ങുമ്പോൾ സിനിമ എന്ന മോഹം തലക്ക് പിടിച്ച് ജീവിക്കാൻ തന്നെ മറന്നുപോയ ഒരു ജീവിതമാണ് അവസാനിച്ചത്. എങ്കിലും ചിലരിലൂടെ എങ്കിലും  അദ്ദേഹത്തെ സിനിമ നടൻ എന്ന പേരിൽ അറിയപ്പെടാൻ സാദിച്ചത്തിന്റെ ആത്മ സംതൃപ്തി അദ്ദേത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *