
എന്റെ ഭാര്യക്ക് എപ്പോഴും അമ്പലവും ഭക്തിയുമാണ്, ഒൻപത് മണിയൊക്കെ അവൾക്ക് അര്‍ധരാത്രിയാണ്, ടൂർ പോകുമ്പോഴും അമ്പലമാണ് അവൾ തിരയുന്നത് ! കുടുംബത്തെ കുറിച്ച് വിജയ് ബാബു !
മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധേയനായ നടനും നിർമ്മാതാവുമാണ് വിജയ് ബാബു. ആട് ഒരു ഭീകര ജീവിയല്ല എന്ന സിനിമ ഒന്ന് തന്നെ ധാരാളമാണ് വിജയ്യെ എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ. പക്ഷെ ഇടക്കാലത്ത് ഉണ്ടായ ചില വിവാദങ്ങൾ വിജയ് ബാബുവിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചിരുന്നു. അതിൽ ആദ്യം ബിസിനെസ്സ് പാർട്ണർ ആയിരുന്നു സാന്ദ്രാ തോമാഷുമായുള്ള വാഴക്കായിരുന്നു, ശേഷം യുവ നടിയെ പീഡിപ്പിച്ചു എന്നതായിരുന്നു വിജയ് ബാബുവിനെ തകർത്തത്, പക്ഷെ അപ്പോഴും കുടുംബത്തിന്റെ പൂർണ്ണ പിന്തുണ വിജയ്യെ മുന്നോട്ടു നയിച്ചു. ഭാര്യയും മകനും അമ്മയും വിജയിക്ക് ഒപ്പം നിന്നു.
ഇപ്പോഴിതാ ബിഹൈൻഡ്വുഡ്സ് പുറത്തുവിട്ട ഹോം ടൂര്‍ വീഡിയോയിലാണ് വിജയ് ബാബു തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഓണത്തിന് പുതിയൊരു തുടക്കുമുണ്ടാകുമെന്ന് വിജയ് ബാബു പറയുന്നു. ഓണം കഴിയുമ്പോൾ താനും കുടുംബവും പുതിയൊരു വീട്ടിലേക്ക് മാറുമെന്നാണ് താരം പറയുന്നത്. അതിനിടെ ഇപ്പോള്‍ താമസിക്കുന്ന, നിറയെ പെറ്റ്സും, അലങ്കാരപ്പണികളുമൊക്കെയുള്ള വീടിന്റെ വിശേഷങ്ങളാണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഭാര്യയും മകനും അടങ്ങുന്നതാണ് വിജയ് ബാബുവിന്റെ കുടുംബം ഇവര്‍ക്കൊപ്പം ഒരു നായയും വീട്ടിലുണ്ട്.
ഭാര്യയും ഏക മകനുമാണ് വിജയുടെ കുടുംബം. അച്ഛനും മകനും തമ്മിൽ വലിയ അടുപ്പവും കമ്പനിയുമാണ് എന്നാണ് ഇവർ പറയുന്നത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകനെ ഉണ്ണി എന്നാണ് വിജയ് വിളിക്കുന്നത്. മകനെ സ്വന്തം സിനിമയില്‍ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു മകന്റെ മറുപടി. ഒരിക്കലും എന്റെ പേരുകൊണ്ട് നീ സിനിമയില്‍ കയറില്ലെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. സ്വന്തം കഴിവ് കൊണ്ട് കയറണം എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയി അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ സമയം ആയിട്ടില്ലെന്നാണ് അച്ഛൻ പറഞ്ഞത്’, എന്നും ഉണ്ണി പറഞ്ഞു.

അതുപോലെ അവസരം കിട്ടിയാലും തനിക്കും അഭിനയ വേണ്ട എന്നാണ് ഭാര്യ സ്മിതയും പറയുന്നത്. തന്റെ ഭാര്യയെ കുറിച്ച് വിജയ് ബാബു പറയുന്നത് ഇങ്ങനെ, വെളുപ്പിന് അഞ്ചുമണി എന്ന ഒരു സമയം ഉണ്ടെങ്കില്‍ അമ്പലത്തിൽ ആയിരിക്കും എന്റെ ഭാര്യ. അവൾക്ക് എപ്പോഴും ഈശ്വര ചിന്തായാണ്. അതുപോലെ രാത്രി എട്ടേമുക്കാല് എന്നൊരു സമയം ഉണ്ടെങ്കില്‍ അവള് ഉറങ്ങിയിരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി നാട്ടിലുണ്ട്. അന്ന് മുതല്‍ ഉള്ള ഷെഡ്യൂള്‍ ആണ് ഇത്.
അതുകൊണ്ട് തന്നെ രാത്രി ഒൻപതു മണിയൊക്കെ അവൾക്ക് അര്‍ധരാത്രിയാണ്. ഞാൻ ചിലപ്പോള്‍ നാലുമണിക്കൊക്കെ പുറത്തായിരിക്കും. വാച്ചില്‍ നോക്കുമ്പോൾ നാലുമണിയായെന്ന് കണ്ടാല്‍ സ്മിത എണീക്കാനായി, എന്നാല്‍ വീട്ടില്‍ പോകാം എന്നോര്ക്കുമെന്നും വിജയ് പറയുന്നു. ടൂര്‍ പോകുമ്പോൾ പോലും അമ്മ ആദ്യം തിരയുന്നത് അമ്പലമാകും എന്നായിരുന്നു മകന്റെ കമന്റ്.. വാലാട്ടിയാണ് വിജയ് ബാബുവിന്റെ പ്രൊഡക്ഷന്റെ ഏറ്റവും പുതിയ ചിത്രം.
Leave a Reply