‘നിങ്ങളുടെ ഈ അഹങ്കാരം സിനിമയെ ബാധിച്ചു’ ! അങ്ങനെ പറയാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ! വിജയ് ദേവരകൊണ്ടക്ക് എതിരെ തിയറ്റർ ഉടമ !

ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന സൗത്തിന്ത്യൻ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. നടന്റെ ഏറ്റവും പുതിയ സിനിമ ‘ലൈഗർ’ ഇതിപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസിന് ,മുമ്പ് വലിയ രീതിയിലുള്ള ഹൈപ്പ് ആണ് ചിത്രത്തിന് നൽകിയിരുന്നത്. എന്നാൽ റിലീസിന് ശേഷം വളരെ മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രമാണ് സംവിധാനം ചെയ്തിരുന്നത്. റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് പല രീതിയിൽ നിന്നും വിമർശനം ഉയരുകയും ഈ ചിത്രം ബഹിഷ്‌കരിക്കരണം ബഹിഷ്‌കരിക്കണമെന്ന തരത്തില്‍ ആഹ്വാനമുയര്‍ന്നു. അതില്‍ വിജയ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് എതിരെ കടുത്ത വിമർശനം നടക്കുമ്പോൾ വിജയ്‌യെ കടുത്ത രീതിയിൽ വിമർശിച്ചുകൊണ്ട് തിയറ്റർ ഉടമ രംഗത്ത് വന്നതും ഏറെ ശ്രദ്ധ നേടുകയാണ്. മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പ്രൊമോഷൻ സമയത്തും അല്ലാതെയുമുള്ള വിജയിന്റെ പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചു.ബഹിഷ്‌കരണ കാമ്പയിന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്ന് വിജയ് പറഞ്ഞതായി മനോജ് ദേശായി ആരോപിച്ചു. നിങ്ങൾക്ക് ഏത് അവകാശമാണ് അങ്ങനെ പറയാൻ എന്നും അദ്ദേഹം ചോദിക്കുന്നു.

അതുമാത്രമല്ല നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പ്രശ്‌നം നടക്കുന്നു എന്ന് അറിഞ്ഞിട്ടും സിനിമ ബഹിഷ്‌കരിച്ചോളൂ എന്ന് പറഞ്ഞ് അതിസാമര്‍ഥ്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒടിടിയില്‍ പോലും നിങ്ങളുടെ സിനിമ ആരും കാണില്ല. ഈ അഹങ്കാരം കാരണം സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിനെ ബാധിച്ചു. അത് ഞങ്ങളെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നാശത്തിന് അരികില്‍ നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതാണ് നിങ്ങളിപ്പോള്‍ ചെയ്യുന്നത്. നിങ്ങള്‍ തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്നതാണ് നല്ലത് എന്നും മനോജ് ആരോപിക്കുന്നു.

അതുമാത്രമല്ല ചിത്രത്തിലെ നായിക അനന്യ പാണ്ഡെയുടെ അഭിനയം തീരെ മോശമാണ് എന്നും, നടിക്ക് എതിരെ ട്രോളുകളൂം സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്.  കൂടാതെ ഈ ചിത്രത്തിന്റെ  നിര്‍മ്മാണ പങ്കാളികളിൽ ഒരാളായി കരണ്‍ ജോഹര്‍ ഉണ്ടെന്നതായിരുന്നു ബഹിഷ്‌കരണത്തിനുളള മറ്റൊരു കാരണം ആയിരുന്നു. കൂടാതെ വിജയുടെ വീട്ടില്‍ നടന്ന ഒരു പൂജയില്‍ അനന്യ പാണ്ഡേയും പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും സിനിമ ബഹിഷ്‌കരിക്കാനായി ട്വീറ്റുകള്‍ ഉയര്‍ന്നതോടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ബോയ്‌കോട്ട് ലൈഗര്‍ ഹാഷ്ടാഗ് ഇടം പിടിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *