അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നു ! താളം കൊട്ടാൻ പോലും അനുവദിക്കില്ലായിരുന്നു ! എന്റെ മാതാപിതാക്കളെ എന്റെ അരികിൽ നിന്നും പിരിക്കാൻ നോക്കി ! വൈക്കം വിജയലക്ഷ്മി പറയുന്നു !

തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ചുകൊണ്ട് സംഗീത ലോകത്ത് വിജയം കൈവരിച്ച സംഗീതജ്ഞയാണ് വൈക്കം വിജയലക്ഷ്മി. സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു പ്രശസ്ത പിന്നണി ഗായികകൂടിയായ വിജിക്ക് ജന്മമനാ കണ്ണിന് കാഴ്ച ഇല്ലായിരുന്നു. പക്ഷെ വിജിയുടെ കാഴ്ച  ഇല്ലാത്ത രണ്ടു കണ്ണുകൾക്ക് പകരമായി അച്ഛനും അമ്മയും അവൾക്കൊപ്പം എന്നും കാഴ്ചയായി നിലനിന്നു. വിജിക്ക് ആദ്യം വന്ന വിവാഹ ആലോചന നിശ്ചയം വരെ എത്തുകയും പക്ഷെ അത് മുടങ്ങി പോകുകയുമായിരുന്നു. പിന്നീട് മിമിക്രി ആർട്ടിസ്റ്റ് അനൂപ് തന്നെ സ്വമേധയാ വിജിയെ കഴിക്കാൻ മുന്നോട്ട് വരികയായിരുന്നു.ആണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

വളരെ ആഘോഷപരമായി നടന്ന ഇവരുടെ വിവാഹ ശേഷം തുടക്കകാലത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഇവരുടേത്. പക്ഷെ അധികനാൾ വിജിക്ക് ആ സന്തോഷം നിലനിന്നിരുന്നില്ല. ഇപ്പോൾ വിജയലക്ഷ്മി തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഗൗതമി അവതാരക ആയെത്തുന്ന സിനിഉലകം ചാനലിലെ പരിപാടിയിലാണ് വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്. വിജിയുടെ വാക്കുകൾ ഇങ്ങനെ, എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താൻ വിവാഹ ബന്ധം വേർപെടുത്തിയതെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. തന്റെ സ്വന്തം തീരുമാനമായിരുന്നു അതെന്നും ​ഗായിക വ്യക്തമാക്കി.

എനിക്ക് ഒരു സന്തുഷ്ട വിവാഹ ജീവിതം വിധിച്ചിട്ടില്ല, സ്നേഹമെന്നാൽ ആത്മാർത്ഥമായിരിക്കണം. മുൻ ഭർത്താവ് സം​ഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്താലും നെ​ഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്ടമല്ല. എന്റെ ജീവിതത്തെ അദ്ദേഹം നിയന്ത്രിക്കാൻ തുടങ്ങി. ഇത്ര മണിക്കൂർ പാടാം, അതിന് ശേഷം പാടാൻ പറ്റില്ലെന്ന് പറയും. സാഡിസ്റ്റ് ആയിരുന്നു. ഞാൻ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും എന്റെയടുത്ത് നിന്ന് പിരിക്കാൻ‌ നോക്കി. അതൊന്നും എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞല്ലേ കല്യാണം കഴിച്ചതെന്ന് ഞാൻ ചോദിച്ചു…

ആ തീരുമാനം എന്റേത് തന്നെ ആയിരുന്നു. എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. എന്റെ ജീവിതത്തിൽ സം​ഗീതത്തിനാണ് പ്രാധാന്യം. സം​ഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല. അത് വിടണം, പല്ലിന് കേട് വന്നാൽ ഒരു പരിധി വരെ സഹിക്കും. വളരെ വേദനിച്ചാൽ ആ പല്ല് പറിച്ച് കളയണം,’ വൈക്കം വിജയലക്ഷ്മി പറഞ്ഞു.​ ‘ആളുകൾ എന്ത് വിചാരിക്കും എന്ന് ഞാൻ ആലോചിക്കാറില്ല. അവരെല്ലാം എന്ത് വിചാരിച്ചാൽ നമുക്ക് എന്താണ്. നമ്മളുടെ ജീവിതം അല്ലേ. കുറച്ച് അഡ്ജസ്റ്റ് ചെയ്യ് എന്ന് അമ്മ പറയുമായിരുന്നു. എനിക്ക് പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണെന്നും വിജയലക്ഷ്മി പറഞ്ഞു. വിജിയുടെ വാക്കുകൾ വളരെ വികാരാവതിയായിട്ടാണ് ഗൗതമി കേട്ടിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *