സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടിയിൽ തളർന്നില്ല ! ഉയർച്ച താഴ്‌ചക്കിൽ പിടിച്ചുനിന്നത് ദൈവാനുഗ്രം ! വിജയലക്ഷ്മി പറയുന്നു !

കേരളത്തിനയെ അഭിമാനമായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ചയെന്ന ഭാഗ്യം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം കൊണ്ട് തന്റെ ലോകം കീഴ്പ്പെടുത്തിയ താരം ഏവർക്കും ഒരു മാതൃകയാണ്. ഒപ്പം പ്രജോദനവും. കൂടാതെ ഇന്ന് അനേകം ആരാധകരുടെയും സംഗീത സംവിധായകരുടെയും വിജിയാണ് ഇന്ന് വിജയലക്ഷ്മി. റിട്ട ആലാപന ശൈലിയാണ് വിജിയുടെ ഗാനങ്ങളുടെ പ്രത്യേകത. ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ വാക്കുകൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

അതുപോലെ നമ്മുടെ കുറവുകൾക്ക് മുന്നിൽ കീഴടങ്ങാനുള്ളതല്ല പെണ്ണിന്റെ മനസ്സെന്ന് തന്റെ പ്രവർത്തികളിലൂടെ തെളിയിച്ച കലാകാരികൂടിയാണ് വിജയലക്ഷ്മി. കാഴചയില്ലെങ്കിലും വിജിക്ക് താങ്ങായും തണലായും മാതാപിതാക്കൾ എന്നും എവിടെയും വിജിക്കൊപ്പമുണ്ട്, അതുതന്നെയാണ് വിജിയെ മുന്നോട്ട് നയിക്കുന്നതും. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് വിജി ഇന്ന് ഈ നിലയിൽ എത്തിയത്. സ്വകാര്യ ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളിൽ തെല്ലൊന്നു പകച്ചുപോയെങ്കിലും വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുതുമുന്നേറുകയാണ് ഇപ്പോൾ എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ സംഗീതരംഗത്ത് തനിക്കു തിരക്കേറി തുടങ്ങിയെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിജി പറയുന്നു. ‘ജയ് ഭീം’ ഉൾപ്പടെ ഒരുപിടി തമിഴ്, മലയാളം സിനിമകളിലെ ഗാനങ്ങളാണ് അടുത്തതായി റിലീസിനായി ഒരുങ്ങുന്നത്. കൊവിഡ് കാലം വെറുതെ ഇരുന്നില്ല, കീർത്തനങ്ങൾ പഠിക്കാനും അത് പരിശീലിക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്. കൂടാതെ ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും നടത്തി. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു എന്നും വിജി പറയുന്നു.

ആദ്യ വിവാഹ ആലോചന നിശ്ചയം വരെ എത്തുകയും അത് മുടങ്ങി പോകുകയുമായിരുന്നു പിന്നീട് മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്, സന്തുഷ്ട കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. കൂടാതെ ഏറ്റവും സന്തോഷമുള്ള ഒരു കാര്യം അടുത്തിടെ പുറത്തുവന്നിരുന്നു. വിജിക്ക് കാഴ്ച കിട്ടാൻ സാധ്യതയുണ്ട് എന്നാണ് വിദേശത്ത് ചികിത്സയിൽ കണ്ടെത്തിയതായി അടുത്തിടെ വാർത്ത വന്നിരുന്നു, ചികിത്സ തുടരുകയാണെങ്കിൽ താമസിക്കാതെ കാഴ്ച്ചയുടെ വസന്തം വിജിയെ തേടി എത്തും…

തനറെ അടുത്ത സുഹൃത്തും നർത്തകിയുമായ പാരീസ് ലക്ഷ്മിയുമായി ചേർന്ന് അടുത്തിടെ ഒരു സംഗീത ആൽബം വിജയലക്ഷ്മി ചെയ്തിരുന്നു. പാട്ടുകാരിയായ തനിക്ക് പാടാൻ അവസരം ലഭിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞ വിജയലക്ഷ്‌മി ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു എന്നും പറയുന്നു. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി എന്നും വിജയലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *