
ആ പെട്ടിയിൽ ഒരു സ്വർണ്ണ നാണയമായിരുന്നു, ഈ മനസൊക്കെ സിനിമയിൽ എത്ര പേർക്ക് ഉണ്ടെന്നൊന്നും എനിക്കറിയില്ല ! ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ എനിക്ക് സമ്മാനം തരുന്നത് ! രാജസേനൻ പറയുന്നു !
സിനിമ രംഗത്ത് വളരെ പ്രശസ്തനായ സംവിധായകനാണ് രാജസേനൻ. ഇപ്പോഴിതാ അദ്ദേഹം നടൻ ഇന്ദ്രസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അമൃത ടിവിയുടെ സൂപ്പർ അമ്മയും മകളും എന്ന ഷോയിൽ ആയിരുന്നു അദ്ദേഹം ഇങ്ങനെ ഇന്ദരൻസിനെ കുറിച്ച് പറഞ്ഞത്. ആ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ ഒരുമിച്ച് പണ്ട് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഇന്ന് അത്യാവിശം നല്ലൊരു പ്രതിഫലം വാങ്ങുന്ന മികച്ച മുൻ നിര നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. എനിക്ക് മാസത്തിൽ ഒരുതവണ അദ്ദേഹത്തിന്റെ ഒരു കോൾ വരും. സാർ ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്കൊരു പടം ചെയ്യണ്ടേ? പെട്ടെന്ന് ചെയ്യണം സർ എന്നൊക്കെ പറയുന്ന ആളാണ്. സിനിമയിൽ ഒന്നും ആരും അങ്ങനെ വിളിച്ചു പറയാറില്ല.
വന്ന വഴി മറക്കാത്തൊരു കലാകാരനാണ് അദ്ദേഹം, അങ്ങനെ ഒരു കഥ റെഡിയായപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു, കഥ പറയട്ടെ എന്ന് ചോദിച്ചപ്പോൾ, സാർ കഥയൊന്നും പറയേണ്ട, സാറിന്റെ കഥയൊക്കെ എന്നും സൂപ്പർ തന്നെ ആയിരിക്കും, ഞാൻ എന്നാണ് വരേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതി, അതൊന്നുമല്ല നിങ്ങൾ ഇപ്പോൾ വലിയൊരു നടനല്ല കഥ കേൾക്കണം എന്ന് പറഞ്ഞപ്പോൾ, സാർ അങ്ങനെയൊന്നുമില്ല ഇതൊക്കെ എന്റെ തലയിൽ എഴുതിയിരിക്കുന്നു നമ്മളിങ്ങനെ സഞ്ചരിക്കുന്നു അത്രയേ ഉള്ളൂ എന്നു പറഞ്ഞു. എങ്കിലും നമുക്കൊന്ന് കാണാം എന്ന് ഞാൻ പറഞ്ഞു വിളിപ്പിച്ചു.

അങ്ങനെ കഥ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി, അങ്ങനെ ഇനി പ്രതിഫലം അഡ്വാൻസ് ഇതിനെ കുറിച്ച് സംസാരിച്ചു, അപ്പോഴും അദ്ദേഹം പറഞ്ഞു, എനിക്ക് അങ്ങനെ പൈസ വേണമെന്ന് പോലുമില്ല സാർ, എന്തെങ്കിലൊമൊക്കെ തന്നമതിയെന്ന്, അതിന്റെ നിർമ്മാണം ഞാൻ തന്നെ ആയിരുന്നു, എനിക്ക് അദ്ദേഹത്തെ ആ ചെക്ക് ലീഫ് അത് ഇന്ദ്രൻസിന് തന്നെ നല്കണമെന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. അപ്പോഴും അദ്ദേഹം അത് സമ്മതിക്കുന്നില്ല, അങ്ങനെ ഞാൻ അത് പറ്റില്ല എന്ന് പറഞ്ഞപ്പോൾ മകനോട് വിളിക്കാൻ പറയാം, അവനാണ് ഇപ്പോൾ ഡേറ്റും കരിങ്കുമൊക്കെ നോക്കുന്നത് എന്ന് പറഞ്ഞു.
അങ്ങനെ പിന്നീട് അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചിട്ട് എനിക്ക് സാറിനെ ഒന്ന് കാണണം എന്ന് പറഞ്ഞു. അടുത്ത ദിവസം രാവിലെ അദ്ദേഹം വന്നു ഒരു വെറ്റിലയും പാക്കും എന്റെ കയ്യിൽ തന്ന് നമസ്കരിച്ചു. എന്തിനാണ് ഇത് എന്ന് ചോദിച്ചപ്പോൾ സാർ എനിക്ക് അവാർഡ് കിട്ടി സാറൊക്കെ കാരണമാണ് എനിക്കിത് സാധിച്ചത് എന്ന് പറഞ്ഞു. അതിൽ ഒരു ഒരു ബോക്സിൽ ഒരു പവന്റെ ഒരു സ്വർണ്ണ നാണയം ഉണ്ടായിരുന്നു.
സത്യം പറഞ്ഞാൽ സിനിമാരംഗത്ത്നിന്നും ആദ്യമായി എനിക്ക് കിട്ടിയ ഒരു സമ്മാനമായിരുന്നു അത്, ഞാൻ അതിനേക്കാൾ ഒക്കെ ചെയ്തു കൊടുത്ത ഒരുപാട് പേർ സിനിമയിലുണ്ട്. ഒരു പേന പോലും ആരും എനിക്ക് സമ്മാനമായി തന്നിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞു ഞാൻ അപ്പോൾ തന്നെ ഇന്ദ്രൻസിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് സാറിന് അതൊന്നും മാത്രം തന്നാൽ മതിയാകില്ല എന്നാണ്. അദ്ദേഹം ആരോടും ദേഷ്യപ്പെട്ട് ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല എന്നും രാജസേനൻ പറയുന്നു.
Leave a Reply