
അച്ഛൻ എന്റെ ജീവിതം നശിപ്പിച്ചു എന്ന് പലപ്പോഴും പറയുമായിരുന്നു ! പിന്നെ കുറ്റബോധം തോന്നി, മനസ്സ് തുറന്ന് നടന് വിനീത് ശ്രീനിവാസന് !
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനായ ആളാണ് ശ്രീനിവാസൻ. പകരം വെക്കാനില്ലാത്ത അതുല്യ കലാകാരനായി അദ്ദേഹം എന്നും നമ്മളെ വിസ്മയിപ്പിച്ചുട്ടുണ്ട്. വിലമതിക്കാനാകാത്ത ഒരുപാട് സംഭാവനകൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ്.സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച് കയ്യടി നേടിയ കലാകാരനാണ് അദ്ദേഹം. മലയാളത്തിൽ വിജയക്കൊടി പാറിച്ച ചിത്രങ്ങളുടെ പിന്നിൽ ശ്രീനിവാസന്റെ കഴിവ് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും പിറവിയെടുത്ത ചിത്രങ്ങളായ സന്ദേശം, മഴയെത്തും മുമ്പേ, അക്കരെ, അക്കരെ, പട്ടണ പ്രവേശം, നാടോടി കാറ്റ്, തലയണ മന്ത്രം അങ്ങനെ ഒരുപാട് ചിത്രങ്ങൾ. ഇന്നും മലയാളി മനസ്സിൽ അങ്ങനെ തന്നെ നിലനിൽക്കുന്നു. മക്കളും ഇന്ന് അച്ഛന്റെ പാത തന്നയെയാണ് പിന്തുടരുന്നത്.
വിനീത് ശ്രീനിവാസൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രേക്ഷക പ്രതീക്ഷയുള്ള സംവിധായകരിൽ ഒരാളാണ്. ഹൃദയം എന്ന വിനീതിന്റെ ചിത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഒരു ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛന് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു. അതിനു കാരണം അച്ഛനും പൊക്കമില്ലാത്തതു കൊണ്ടല്ലേ തനിക്ക് പൊക്കമില്ലാതെ പോയതെന്ന് പറയുമായിരുന്നു. അന്നത്തെ പക്വതയില്ലാത്ത മനസിന്റെ ഓരോ വിവരക്കേടുകൾ പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ ചിന്ത പോയി. പിന്നെ താന്‍ തന്റെ പൊക്കത്തെ സ്നേഹിച്ചു തുടങ്ങി എന്നാണ് വിനീത് പറഞ്ഞത്. അതേസമയം, തനിക്ക് മ,ദ്യ,പാനവും സി,ഗ,രറ്റ് വ,ലിയും അതുപോലെ ഉള്ള മറ്റു ദുശീലങ്ങൾ ഒന്നും ഇല്ലന്നും വിനീത് പറയുന്നു.

എന്റെ സുഹൃത്തുക്കൾക് ഒപ്പം കൂടുമ്പോൾ അവരെല്ലാം ഓരോ പെഗ് അടിക്കുക്കുമ്പോൾ ഒരു ഗ്ലാസ് ജ്യൂസില്‍ താന്‍ സംതൃപ്തനാണ്. തന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയില്‍ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ഞാൻ ആബ്സന്റ് മൈന്‍ഡഡ് ആകും. അതുകൊണ്ട് തന്നെ ഒരു കാര്യം മനസിലായി വരണമെങ്കില്‍ ഇത്തിരി വൈകും. സെറ്റില്‍ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ടെന്നും വിനീത് പറയുന്നു.
അതുപോലെ അച്ഛന്റെ പ്രശ്നം സ്നേഹം പ്രകടിപ്പിക്കാറില്ല എന്നതാണ് എന്നാലും ചിരിച്ചോണ്ട് ഇങ്ങനെ നോക്കിയിരിക്കും, സ്നേഹവും വാത്സല്യവും ഒകെ ഉള്ളിൽ ഉണ്ട് പക്ഷെ അത് മുഖത്ത് വരാറില്ല, പ്രകടിപ്പിക്കാറില്ല. പണ്ടും ഇനങ്ങനെയൊക്കെ തന്നെ ആയിരുന്നു. പക്ഷെ ഇപ്പോൾ പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ ഒരുപാട് മാറ്റമുണ്ട് എന്നാണ് അമ്മയും പറയുന്നത്. ആദ്യമൊന്നും എന്റെ കുഞ്ഞിനെ അച്ഛൻ ഒന്ന് എടുക്കുക പോലും ഇല്ലായിരുന്നു. എടുക്കാനൊക്കെ അച്ഛന് വലിയ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് അതിലൊക്കെ ഒരു മാറ്റം വന്ന് തുടങ്ങിയത് എന്നും വിനീത് പറയുന്നു.
Leave a Reply