
നീ ഇത് ഇവിടെ വെച്ച് നിർത്തിക്കോളാനാണ് അച്ഛൻ എന്നോട് പറഞ്ഞത് ! അച്ഛൻ എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു ! വിനീത് പറയുന്നു !
നമ്മുടെ ഇഷ്ട താര കുടുബങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റേത്. അദ്ദേഹം മലയാള സിനിമയുടെ ഒരു അഭിവാജ്യ ഘടകമാണ്. തിരിക്കഥാകൃത്ത്, നടൻ, സംവിധായകൻ, നിർമാതാവ് അങ്ങനെ ഒരു സിനിമയുടെ എല്ലാം മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില കുറച്ച് മോശമായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് സ്മൂഹ മാധ്യമങ്ങളിൽ അദ്ദേഹം മരിച്ചു എന്ന രീതിയിൽ വാർത്തകൾ വരികയും തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധിപേർ രംഗത്ത് വന്നരുന്നു.
എന്നാൽ ഇതിനോട് ശ്രീനിവാസൻ പ്രതികരിച്ചത് എല്ലാവരുടെയും സ്നേഹത്തോടെയുള്ള ആദരാഞ്ജലികൾ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നായിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നർമം ചാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ച് മകൻ വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛൻ പണ്ടൊക്കെ ഈ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊക്കെ എഴുതാൻ വേണ്ടി ഈ തലയും ഒരുപാട് സിഗരറ്റുകളും ഇങ്ങനെ പുകച്ചുതള്ളുന്നത് എന്തിനാണ്.
അച്ഛൻ ഈ കാണിക്കുന്ന ടെൻഷനക്കെ വെറുതെ അഭിനയിക്കുകയാണോ. എംടി സാറോ ലോഹിതദാസോ എഴുതുന്നതുപോലെയുള്ള ഗൗരവമുള്ള വിഷയങ്ങളല്ലല്ലോ അച്ഛൻ എഴുതുന്നത്. നര്‍മ്മമാണ് അച്ചന്‍റെ പല തിരക്കഥകളുടേയും ശക്തി. തമാശ എഴുതാൻ ഇത്ര വലിയ ബുദ്ധിമുട്ടുണ്ടോ, ചുമ്മാ ഇതൊക്കെ അച്ഛന്റെ ഓരോ അഭിനയമാണ് എന്നൊക്കെ ആയിരുന്നു അപ്പോഴത്തെ എന്റെ ഓരോ ചിന്തകൾ.

പക്ഷെ കാലങ്ങൾ കഴിഞ്ഞ് ഞാൻ എന്റെ ആദ്യ ചിത്രം മലര്‍വാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂര്‍ വരെ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ഒരു സീൻ തന്നെ എഴുതി ശരിയാവാൻ തന്നെ ഒന്നരമാസമെടുത്തു. എഴുത്തിൽ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് അച്ഛനോടുള്ള ബഹുമാനവും കൂടിയത്. ഞാൻ ആദ്യം ഒരു കഥ ഉണ്ടാക്കി അത് പറഞ്ഞത് ദുൽഖറിനോട് ആയിരുന്നു, അപ്പോൾ അവന് അതിന്റെ സെക്കൻഡ് പാർട്ട് അത്രക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല, അങ്ങനെ ഞാൻ അത് അച്ഛനെ കാണിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഈ പണി നീ ഇവിടെ വെച്ച് നിർത്തിക്കോളാൻ ആയിരുന്നു.
അച്ഛനാണേൽ സിനിമയിൽ കാണുമ്പോലെ തന്നെ ഉരുളയ്ക്ക് ഉപ്പെരിയാണ് മറുപടി, കൂടാതെ വീട്ടിൽ എപ്പോഴും തമാശ പറയും. എന്നിട്ടും എന്തിനാണ് തമാശ എഴുതാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഞാൻ സംശയത്തോടെ അച്ഛൻ എഴുതുന്ന മുറിയിലേക്ക് ഒളിഞ്ഞു നോക്കിയിട്ടുണ്ട്. എന്നാൽ ഞാൻ എഴുതാനായിരുന്നപ്പോഴാണ് തമാശയെഴുത്ത് തമാശയല്ലെന്ന് മനസ്സിലായത് എന്നും വിനീത് പറയുന്നു. ഇനി അടുത്ത സിനിമ അച്ചനയെയും ലാൽ സാറിനെയും വെച്ചുള്ള ഒരു ചിത്രമാണ് മനസിൽ എന്നും വിനീത് പറയുന്നു. ആ പഴയ ദാസനെയും വിജയനെയും വീണ്ടും കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
Leave a Reply