ഈ ദിവസങ്ങളിൽ ഞങ്ങൾക്കുവേണ്ടിയുള്ള ഏക നിമിഷം അതായിരുന്നു !! വിനീത്

നടൻ, സംവിധയകാൻ, ഗാനരചയിതാവ്, ഗായകൻ എന്നിങ്ങനെ കഴിവുകൾ ഏറെയുള്ള അതുല്യ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ, അനശ്വര നടൻ ശ്രീനിവാസന്റെ മകൻ എന്നതിനപ്പുറം പുതു തലമുറ വിനീതിന്റെ അച്ഛൻ ശ്രീനിവാസൻ എന്ന പേരിൽ അറിയപ്പെടാനുള്ള പ്രശസ്തി ഇന്നദ്ദേഹം നേടിയെടുത്തുകഴിഞ്ഞു, പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം അതിലും മികച്ചത്, നിവിൻ പോളിയെ പോലെ മികച്ച നടൻമാരെ മലയാളത്തിന് സമ്മാനിച്ചതും വിനീതാണ്, തന്റെ തിരക്കുകൾക്കിടയിലും കുദമ്ബതിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് വിനീത്, വിനീതിന്റെ ഭാര്യ ദിവ്യയും മലയാളികൾക്ക് ഏറെ പ്രിയ്യപ്പെട്ടവളാണ്, സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്…

അത്തരത്തിൽ ചില രസകരമായ നിമിഷങ്ങളും വിനീത് പോസ്റ്റ് ചെയ്യാറുണ്ട് അതിനു മറുപടിയുമായി ദിവ്യയും എത്തും അതോടെ സോഷ്യൽ മീഡിയിൽ അതൊരു സംഭവമായി മാറുകയും ചെയ്യും, ഇപ്പോൾ അതുപോലെ അവരുടെ ജീവിതത്തിലെ ഏറെ പ്രധാന ദിവസങ്ങളിൽ ഒന്നായ ഇന്ന് പരസ്പരം ഇരുവരും ഏറെ രസകരമായ ആശംസകളുമായി എത്തിയിരിക്കുയാണ് വിനീതും ദിവ്യയും, വളരെ രസകരമായ ഒരു ഫോട്ടോക്ക് ഒപ്പമാണ് വിനീത് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്, അത് ഇങ്ങനെയായിരുന്നു….

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മക്കളെ ഉറക്കിയതിന് ശേഷം രാത്രി ഒരുപാട് വൈകിയ നേരത്ത് ഞാനും ദിവ്യയും ഞങ്ങളുടെ ബെഡ് റൂമിലെ കട്ടിലിന്റെ സൈഡില്‍ ഇരുന്ന് വളരെ പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഏക നിമിഷങ്ങള്‍ അതാണ്. പതിനേഴ് വര്‍ഷം ആകുന്നു. നന്ദി പറയുകയാണ്. കാരണം ഒരു കാര്യങ്ങള്‍ക്കും ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. അല്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ കുറച്ച്‌ സമയം ഒന്നും മിണ്ടാതെ ഇരുന്നു.

എന്നിട്ട് പറഞ്ഞു, ഒരുപാട് കാര്യങ്ങള്‍ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മള്‍ക്ക് നമ്മളോടുള്ള പരസ്പര സ്നേഹം കൊണ്ട്  അങ്ങനെ തോന്നുന്നില്ലെന്ന് മാത്രമാണ്. ഞാനും ചിരിച്ചു. അവളും തിരിച്ച്‌ ചിരിച്ചു. കുറച്ച്‌ സമയത്തിനുള്ളില്‍ മാര്‍ച്ച്‌ 31 ആവും. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞാന്‍ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം അറിയിച്ചു. കണ്ണടച്ച്‌ തുറക്കുമ്ബോഴേക്കും 17 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹാപ്പി ആനിവേഴ്‌സറി ദിവ്യ… എന്നുമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിനീത് എഴുതിയത്.

നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത് രചന നാരായൺ കുട്ടി, വീണ നായർ, തുടങ്ങി നിരവധിപേർ, ആശംസ അറിയിച്ച ഏല്ലാവർക്കും വിനീത് നന്ദി അറിയിച്ചിട്ടുണ്ട്, ഇവർക്ക് രണ്ടു മക്കളാണ് ള്ളത് മൂത്ത മകൻ ഇളയത് മകൾ, വിനീതിന് ഒരു അനുജൻ കൂടിയുണ്ട് നമ്മൾ ഏവർക്കും പരിചിതനായ ധ്യാൻ ശ്രീനിവാസൻ, ധ്യാനും ഇപ്പോൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്, ശ്രീനിവാസം ഇപ്പോൾ തികം സിനിമകളിൽ ഒന്നും സജീവമല്ല തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമേ ചെയ്യുന്നുള്ളു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *