‘വിവാഹ വാർഷികത്തിന് പിന്നാലെ മറ്റൊരു സന്തോഷവാർത്തയുമായി ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം’ !! ആശംസാപ്രവാഹം !
വില്ലനായും നായകനായും മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് ചെമ്പൻ വിനോദ്. ഏത് തരം കഥാപാത്രമായാലും അത് നടന്റെ കയ്യിൽ ഭദ്രമായിരുന്നു. 2010 ൽ പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്, ഇപ്പോഴും നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം…
ചെമ്പൻ വിനോദ് ആദ്യം വിവാഹം ചെയ്തിരുന്നത് ന്യൂയോർക്കിൽ ഫിസിയോ തെറാപ്പിസ്റ് ആയി ജോലിനോക്കിയ സുനിതയെയായിരുന്നു.. ആ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്, പക്ഷെ വിവാഹ ബന്ധം അധികനാൾ നീണ്ടു നിന്നില്ല, ആ ബദ്ധം വേർപിരിഞ്ഞിരുന്നു. മകൻ സുനിതയോടൊപ്പം വിദേശത്താണ് താമസം.. അദ്ദേഹം 2020 ൽ ഏപ്രില്‍ 28 നായിരുന്നു ആയിരുന്നു കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെ രണ്ടാമത് വിവാഹം ചെയ്തിരുന്നത് .
കഴിഞ്ഞ മാസമായിരുന്നു ഇവരുടെ ഒന്നാം വിവാഹ വാർഷികം ഇരുവരും അത് വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നു.. ഇപ്പോൾ അതിനു പുറകെ അവരുടെ ജീവിത്തിൽ പുതൊയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്… തൻ്റെ പ്രിയതമന് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ മറിയം. ചെമ്പൻ വിനോദിനൊപ്പമുള്ള സുന്ദരമായ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മറിയത്തിൻ്റെ ആശംസ. ചെമ്പോസ്കായ്ക്ക് സന്തോഷകരമായ പിറന്നാളാശംസകൾ എന്ന് മറിയം കുറിച്ചു. ചെമ്പന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളുമൊക്കെ കമൻ്റ് ബോക്സിൽ എത്തിയിരുന്നു..
നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ വിവാഹം ആയിരുന്നു ഇവരുടേത് അതിന് പ്രധാന കാരണം ഇവരുടെ പ്രായ വ്യത്യാസമാണ്, ചെമ്പൻ വിനോദിനെക്കാൾ ഒരുപാട് പ്രായം കുറവാണ് മറിയത്തിന്, 45കാരനായ ചെമ്പന്‍ വിനോദിന് സൈക്കോളജിസ്റ്റും സൂംബ ട്രെയിനറുമായ മറിയത്തിന് 25 വയസ്സായിരുന്നു പ്രായം. ഇതായിരുന്നു അന്ന് ഏവരുടെയും പ്രശ്നം,’ നാണം ഇല്ലിയോടൊ മകളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ’ എന്നും തുടങ്ങുന്ന കമന്റുകളായിരുന്നു കൂടുതലും ഇവർ കേട്ടിരുന്നത്….
നടൻ ഇതിനോട് പ്രതികരിച്ചിരുന്നു ചിലർ എല്ലാത്തിനും തെറ്റായ രീതിയിൽ മാത്രമേ നോക്കാറുള്ളു … എനിക്ക് പ്രണയം മൂത്തു തലക്ക് പിടിച്ചതൊന്നുമല്ല, പക്ഷെ നല്ലൊരു സൗഹൃദം വളര്‍ന്ന് പ്രണയമായി മാറിയതും പിന്നീടത് വിട്ടുപോകില്ല എന്നുറപ്പിക്കുകയും ചെയ്തതോടെയാണ് ഞങ്ങൾ ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു..
ഞങ്ങളുടെ വിവാഹം അതീവ രഹസ്യമായാണ് ഞാൻ തീരുമാനിച്ചിരുന്നത് എന്നിരുന്നാലും തങ്ങളുടെ വിവാഹം മുടക്കാൻ അന്ന് നിരവധിപേർ ശ്രമിച്ചിരുന്നു എന്നും, അതുമാത്രവുമല്ല ഇത് അധിക നാൾ ഈ പദം നീണ്ടുപോകില്ല എന്നും ചിലർ വിധിയെഴുതിയിരുന്നു എന്നും ചെമ്പൻ വിനോദ് പറയുന്നു, അവനിഷ്ടമുള്ള ഒരാളെ വിവാഹം ചെയ്ത് ജീവിക്കട്ടെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ മറുപടിയെന്നായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്.
Best of luck