‘ഞാൻ സിനിമയിൽ എത്തും മുൻപേ വഴി തെറ്റിയവൻ ആയിരുന്നു’ അതുകൊണ്ട് അമ്മക്ക് എന്റെ കാര്യത്തിൽ പേടി ഇല്ലായിരുന്നു ! ചെമ്പൻ വിനോദ് പറയുന്നു !

ഇന്ന് മലയാള സിനിമയിലെ വളരെ തിരക്കുള്ള അഭിനേതാവാണ് ചെമ്പൻ വിനോദ്, നടനായും സഹ നടനായും വില്ലനായും, കൊമേഡിയൻ ആയും അദ്ദേഹം തന്റെ കഴിവ് തെളിയിച്ച അഭിനേതാവ് ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിന്റെ പേരിൽ ഒരുപാട് വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കാരണം ചെമ്പനെക്കാൾ 20 വയസ് കുറഞ്ഞ പെൺകുട്ടിയെയാണ് അദ്ദേഹം രണ്ടാം വിവാഹം ചെയ്തിരിക്കുന്നത്..  പക്ഷെ അവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അദ്ദേഹം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.

ഇപ്പോൾ തന്റെ ചില കുടുംബ വിശേഷങ്ങൾ പറയുകയാണ് അദ്ദേഹം. കുട്ടികാലത്ത് താൻ ധാരാളം സിനിമകൾ കാണുമായിരുന്നു പക്ഷെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയുമൊക്കെ സിനിമ കാണുന്നവരാണെങ്കിലും കുടുംബമായിട്ടു സിനിമയ്ക്ക് പോകുന്നതൊക്കെ അന്നും ഇന്നും കുറവാണ്. മാസത്തില്‍ ഒന്നോ രണ്ടോ സിനിമയൊക്കെ അപ്പച്ചനും അമ്മച്ചിയും കാണാറില്ലായിരുന്നു.

തന്റെ ഏഴാം ക്ലാസ്സ് മുതൽ സിനിമകൾ ഒറ്റക്ക് പോയി കണ്ടിരുന്നു, ഞാൻ എന്റെ പതിനേഴാമത്തെ വയസ്സ് മുതൽ ബെംഗളൂരുവില്‍ ആയിരുന്നു. അതുകൊണ്ട് കൂട്ടുകാർ കൂടുതൽ അവിടെയാണ്, ഞാൻ പിന്നീട് ഒരു 20 കൊല്ലത്തോളം അവിടെ തന്നെ ആയിരുന്നു. എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ അവിടുന്നായിരുന്നു രൂപപ്പെട്ടത് എന്നും വിനോദ് പറയുന്നു..

പിന്നെ ഒരു നടൻ ആവുന്നതിൽ വീട്ടുകാർ പിന്തുണച്ചോ എന്ന ചോദ്യത്തിന് ചോദ്യത്തിന്, ഞാനിപ്പോൾ സിനിമയിൽ ചെന്ന് കഴിഞ്ഞാൽ വഴിതെറ്റിപ്പോകും എന്ന തോന്നലെന്നും എന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല, കാരണം ഞാൻ അതിനുമുമ്പേ വഴി തെറ്റിയിരുന്നു. എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു, ‘അമ്മ എന്റെ എല്ലാ സിനിമകളും കാണാറുണ്ട്, കുറച്ചുംകൂടി  വേണമായിരുന്നെടാ എന്നോ, നന്നയിരുന്നു എന്നോ പറയും.. മോശം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല…

ഒരു അഭിനേതാവ് എന്നത് ഒഴിച്ചാൽ ഞാൻ ഒരുപാട് യാത്രകൾ ഇഷ്ടപെടുന്ന ആളാണ്, പിന്നെ നല്ല ഭക്ഷണം, കള്ളുകുടിക്കുക ഇതൊക്കെയാണ് മറ്റു പരിപാടികൾ, ഭക്ഷണവും കള്ളുകുടിയുമൊക്കെ ഉള്ളതുകൊണ്ട് വ്യായാമം ചെയ്യും പിന്നെ ജിമ്മിൽ ഒന്നും പോകാറില്ല, ശരീരം ശ്രദ്ധിക്കും അല്ലെങ്കിൽ ചിലപ്പോൾ പണി കിട്ടിയാലോ എന്നും വിനോദ് പറയുന്നു…

പിന്നെ ഒരുപാട് ഇഷ്ടം പാട്ട് കേൾക്കാനാണ്, രാവിലെ എഴുന്നേറ്റാല്‍ പാട്ടുവെക്കും, ഡ്രൈവ് ചെയ്യുമ്പോൾ പാട്ട് കേള്ക്കും പിന്നെ അത്ര ഗംഭീര മല്ലെങ്കിലും ചെറിയ രീതിയിൽ വായിക്കും എന്നും അദ്ദേഹം പറയുന്നു.. പിന്നെ എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു വിവാദങ്ങൾ കേട്ടിരുന്നു, അതിന്റെ പിന്നെലെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല. വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ ?.. എന്റെ അറിവിൽ ഇല്ല..

ഇരുപത്തി അഞ്ചു വയസുള്ള ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറിയതാണ്. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിർത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം.   എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *