“മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ നാണമില്ലായിരുന്നോ”?! അന്ന് വിമർശിച്ചവർക്കുള്ള മറുപടിയുമായി ചെമ്പൻ വിനോദ് !!
ഒരു പിടി ശക്തമായ കഥാപത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരനാണ് നടൻ ചെമ്പൻ വിനോദ്, വില്ലൻ വേഷങ്ങളും സഹ താരമായും, നായകനായും, കൊമേഡിയനായും അദ്ദേഹം നിരവധി കഥാപത്രങ്ങൾ അവിസ്മരണീയമാക്കിയ അതുല്യ പ്രതിഭയായിരുന്നു… 2010 ൽ പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നായകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്, ഇപ്പോഴും നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം…
അദ്ദേഹം ന്യൂയോർക്കിൽ ഫിസിയോ തെറാപ്പിസ്റ് ആയി ജോലിനോക്കിയ സുനിതയെയാണ് ആദ്യം വിവാഹം ചെയ്തിരുന്നത്, ആ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്, പക്ഷെ വിവാഹ ബന്ധം അധികനാൾ നീണ്ടു നിന്നില്ല, ആ ബദ്ധം പിരിഞ്ഞ അദ്ദേഹം 2020 കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസിനെയാണ് വിവാഹം ചെയ്തിരുന്നത് . കഴിഞ്ഞ വര്ഷം ഏപ്രില്‍ 28 നായിരുന്നു ചെമ്ബന്‍ വിനോദ് വിവാഹിതനായത്.
ഈ വിവാഹത്തിന്റെ പേരിൽ അദ്ദേഹം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു, അതിന് പ്രധാന കാരണം ഇവരുടെ പ്രായ വ്യത്യാസമാണ്, ചെമ്പൻ വിനോദിനെക്കാൾ ഒരുപാട് പ്രായം കുറവാണ് മറിയത്തിന്, 45കാരനായ ചെമ്പന്‍ വിനോദിന് സൈക്കോളജിസ്റ്റും സൂംബ ട്രെയിനറുമായ മറിയത്തിന് 25 വയസ്സായിരുന്നു പ്രായം. ഇതായിരുന്നു അന്ന് ഏവരുടെയും പ്രശ്നം,’ നാണം ഇല്ലിയോടൊ മകളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ’ എന്നും തുടങ്ങുന്ന കമന്റുകളായിരുന്നു കൂടുതലും ഇവർ കേട്ടിരുന്നത്….
പ്രണയം മൂത്തു തലക്ക് പിടിച്ചതൊന്നുമല്ല, പക്ഷെ സൗഹൃദം വളര്‍ന്ന് പ്രണയമായി മാറിയതും പിന്നീടത് വിട്ടുപോകില്ല എന്നുറപ്പിക്കുകയും ചെയ്തതോടെയാണ് ഞങ്ങൾ ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു, ഇപ്പോൾ കഴിഞ്ഞ ഒന്നാം വിവാഹ വാർഷികമായിരുന്നു, എന്റെ ചെമ്പോസ്‌ക്കിക്ക് ആനിവേഴ്‌സറി ആശംസകളെന്നാണ് താരം സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നത്, അതു മാത്രവുമല്ല അന്ന് കാളിയക്കൈയവർക്കുള്ള ഒരു മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റ്….
തങ്ങളുടെ വിവാഹം മുടക്കാൻ അന്ന് നിരവധിപേർ ശ്രമിച്ചിരുന്നു എന്നും, അതുമാത്രവുമല്ല ഇത് അധിക നാൾ ഈ പദം നീണ്ടുപോകില്ല എന്നും ചിലർ വിധിയെഴുതിയിരുന്നു എന്നും ചെമ്പൻ വിനോദ് പറയുന്നു, അവനിഷ്ടമുള്ള ഒരാളെ വിവാഹം ചെയ്ത് ജീവിക്കട്ടെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ മറുപടിയെന്നായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. ആദ്യ വിവാഹത്തില്‍ മകനുണ്ടെന്നും അവനെയും അവന്റെ അമ്മയേയും വിളിച്ച് സംസാരിക്കാറുണ്ടെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കിയിരുന്നു.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്ബന്‍ വിനോദ് ചിത്രം. . സിജു വില്‍സണ്‍ നായകനാകുന്ന വിനയന്‍ ചിത്രം ‘പത്തൊമ്ബതാം നൂറ്റാണ്ടില്‍’ കായംകുളം കൊച്ചുണ്ണിയായി ചെമ്ബന്‍ വിനോദ് എത്തുകയായാണ്. ചെമ്ബന്‍ വിനോദ് ആദ്യമായിട്ടാണ് ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിനുള്ള തിരക്കുകളിലാണ് താരം ഇപ്പോള്‍. നിങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കായംകുളം കൊച്ചുണ്ണി ആയിരിക്കും ഇത് എന്ന് പറഞ്ഞാണ് വിനയൻ വിനോദിനെ പരിചയ പെടുത്തിയത്…..
Leave a Reply