
സ്റ്റാന്റേർഡ് ഇല്ലാത്ത കൗണ്ടറുകൾ പറയുന്നുവെന്ന് പറഞ്ഞ് കാണികൾ കൂവി പുറത്താക്കി ! വൈറലാകുന്ന വാർത്തക്ക് പിന്നിലെ സത്യം ! ബിനു അടിമാലി പറയുന്നു !
മിമിക്രി കലാരംഗത്ത് കൂടി ശ്രദ്ദേയനായ ആളാണ് ബിനു അടിമാലി. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് അദ്ദേഹം ഇന്ന് സിനിമ ടെലിവിഷൻ രംഗത്ത് താരമായി മാറിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി അദ്ദേഹത്തിന് ഒമാനിൽ ഒരു വേദിയിൽ വെച്ച് അപമാനം ഉണ്ടായി എന്ന രീതിയിൽ വിഡിയോകൾ വൈറലായി മാറിയിരുന്നു. സ്റ്റാന്റേർഡ് ഇല്ലാത്ത കൗണ്ടറുകൾ പറയുന്നുവെന്ന് പറഞ്ഞ് കാണികൾ ബിനുവിനും സംഘത്തിനും നേരെ കൂവുന്നതും വൈറൽ വീഡിയോയിൽ കാണാമായിരുന്നു.
എന്നാൽ ഇതിനെ കുറിച്ച് ബിനു അടിമാലി പറയുന്നത് ഇങ്ങനെ, എന്റെ ജീവിതത്തിൽ ഇന്ന് ഈ നിമിഷം വരെയും എനിക്ക് ഒരു വേദിയിൽ വെച്ചും മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ മ,ദ്യ,പിക്കാറുണ്ട്. പക്ഷെ ഒരിക്കലും മ,ദ്യ,പിച്ച് സ്റ്റേജില്‍ കയറാറില്ല. കുടിയന്റെ റോള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരുപക്ഷെ അടുത്ത റോള്‍ പൊലീസിന്റേതാവും. മാത്രവുമല്ല, ഷോ ചെയ്യുമ്പോള്‍ ടൈമിങും കൗണ്ടറും എല്ലാം ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ പണി തിരിച്ചു കിട്ടും. ദൈവം സഹായിച്ച് ഇതുവരെ ഒരു പ്രോഗ്രാമിന് പോയിട്ടും കരഞ്ഞ് ഇറങ്ങേണ്ട അവസ്ഥയോ, കൂവല്‍ കിട്ടി ഇറങ്ങേണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല.

അതീ സമയം എന്നെ വേദനിപ്പിച്ച മറ്റൊരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ മോശം അനുഭവം ഉണ്ടായി. എന്റെ നാട്ടുകാര്‍ പോലും എന്നെ കുറിച്ച് മോശം പറഞ്ഞ സംഭവമായിരുന്നു അത്. ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര് ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭം ഉണ്ട്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍.
ഞാൻ ഒരിക്കലും കാശ് കണക്ക് പറഞ്ഞ് ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല. അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ. പോയപ്പോഴാണ് കാണുന്നത്, അത് വലിയൊരു കോംപ്ലെക്സ് ആണ്. അതിനകത്ത് മൂന്ന് പേര് നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. അയാൾ അത് സിംഗിൾ പേമെന്റില്‍ ഒതുക്കി, എന്നാൽ ഇത് നേരത്തെ പറയാമായിരുന്നു എന്ന് പറഞ്ഞ് വാക്ക് തർക്കമായി അതാണ് സംഭവിച്ചത് എന്നും ബിനു പറയുന്നു.
Leave a Reply