കപട ഹൈപ്പുകളോ, വമ്പന്‍ താരനിരയോ, ഒന്നുമല്ല ഒരു സിനിമ വിജയിക്കാന്‍ വേണ്ടത് ! അനൂപ് മേനോൻ ചിത്രത്തിന് കയ്യടിച്ച് രഞ്ജിത് ശങ്കർ ! കുറിപ്പ് !
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാക്കി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനവും തിരക്കഥയും നിര്‍വ്വഹിക്കുകയും, കെ എന്‍ റിനീഷ് നിര്‍മ്മിക്കുകയും ചെയ്ത ഏറ്റവും പുതിയ ചിത്രം ’21 ഗ്രാംസ്’. ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടി വിജയകരമായി നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രയമാണ് ചിത്രത്തിന് ലഭിക്കുന്നത്, സാമൂഹ്യ മാധ്യമങ്ങളിലടക്കം ’21 ഗ്രാംസി’നെ കുറിച്ചുള്ള ഗംഭീര റിവ്യൂ കളാണ് ലഭിക്കുന്നത്.
ചിത്രം കണ്ടിറങ്ങിയ നിരവധി പ്രമുഖർ അടക്കം മികച്ച അഭിപ്രായം പങ്കുവെച്ചിരുന്നു. കൂടാതെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. അതിന് പിന്നാലെയാണ് മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ’21 ഗ്രാംസി’നെ കുറിച്ചുള്ള തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ: ഒരു സിനിമ വിജയിപ്പിക്കാന്‍ വലിയ താര നിരയോ, യൂട്യൂബ് ല്‍ ഒരു ഓളം സൃഷ്ടിക്കുകയോ, റിലീസിന് മുന്നേ ഉള്ള കപട ഹൈപ്പുകളോ ഒന്നുമല്ല വേണ്ടത്. മറിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള ഒരു തിരക്കഥയും, സ്വന്തം ആത്മാവ് പോലും സിനിമക്ക് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ടീമുമാണ് എന്നായിരുന്നു.
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് രഞ്ജിത് ശങ്കർ, അദ്ദേഹത്തിന്റെ ചിത്രങ്ങളായ പുണ്യാളന്‍സ് അഗര്‍ഭത്തീസ്’, പാസ്സഞ്ചര്‍’, ‘മോളി ആന്റി റോക്ക്‌സ്, സണ്ണി തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. ത്രില്ലർ ചിത്രങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ, അഞ്ചാംപത്തിര അതിന് വലിയൊരു ഉദാഹരണമാണ്. ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറില്‍ മറ്റൊരു ചിത്രം തിയേറ്ററില്‍ ഗംഭീര പ്രതികരണങ്ങള്‍ നല്‍കി വിജയിപ്പിക്കുന്നത്. സസ്‌പെന്‍സും, മിസ്റ്ററിയും, ട്വിസ്റ്റുകളും കുറഞ്ഞിട്ട്ടുള്ള ഈ സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
Leave a Reply