
അവരുമായുള്ള സൗഹൃദം എനിക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്തു ! ഞാനവിടെ വേസ്റ്റാണ് ! സായ്കുമാർ പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് സായികുമാർ. ഏറെ കാലങ്ങൾക്ക് ശേഷം അടുത്തിടെ അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. പല കാര്യങ്ങളും തുറന്ന് പറയുന്ന പ്രകൃതമാണ്. സായ്കുമാറിന്റേത്. അത്തരത്തിൽ വ്യക്തി ജീവിതത്തെ കുറിച്ചും അതുപോലെ സിനിമ ജീവിതത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സായികുമാറിന്റെ വാക്കുകൾ.
സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്, സിനിമ രംഗത്ത് അങ്ങനെ ആരുമായും തനിക്ക് വലിയ സൗഹൃദമൊന്നും ഇല്ല. പ്രത്യേകിച്ചും സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് യാതൊരു അടുപ്പമില്ലെന്നും അത് തനിക്ക് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു്.‘മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഒന്നും സൗഹൃദവലയത്തില്‍ നില്ക്കാന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ വളരെ വ്യത്യസ്തമാണ്. ആദ്യത്തെ കാര്യം അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അതുകൊണ്ടുതന്നെ ഞാൻ അവിടെ ഒരു വേസ്റ്റ് ആണ്.

പിന്നെ അവരിൽ ആരേയെങ്കിലുമൊക്കെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രമേ വിളിക്കാറുള്ളു, മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല, എന്നും സായികുമാർ പറയുന്നു,അതുപോലെ ബിന്ദു പണിക്കാരുമായുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു,അതിൽ ആദ്യത്തെ ദാമ്പത്യ പരാജയത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഞാൻ ചില സത്യങ്ങൾ പറയുമ്പോൾ അത് പോളിഷ് ചെയ്ത് പറയാന്‍ എനിക്ക് പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം.
ഞാന്‍ എന്റെ ജീവിതത്തിൽ കൊടുക്കുന്നത് എങ്കിലും എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. അതുമല്ലെങ്കിൽ കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതിയരുന്നു. കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. നമ്മൾ നമ്മളുടെ കൂടെ ഉള്ള ആളെ വിശ്വസിക്കുക. എന്നാൽ അങ്ങനെ വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്നമാണ്. നമ്മൾ ഈ തിരക്കുപിടിച്ച ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് വരുന്നത്. അവിടെ സമാധാനവും സ്വസ്ഥതയും സന്തോഷവും ഇല്ലെങ്കിലോ, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമല്ലെന്നും സായികുമാര്‍ പറയുന്നു. എന്നാൽ ഇപ്പോൾ ഞാൻ നൂറല്ല നൂറ്റിപ്പത്ത് ശതമാനം സന്തോഷവാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ ബിന്ദു ഉണ്ടാക്കുന്ന പല കറികളും എന്റെ അമ്മ ഉണ്ടാക്കുന്ന അതെ രുചി കിട്ടാറുണ്ടന്നും അദ്ദേഹം പറയുന്നു.
Leave a Reply