‘സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു കാര്യം വിചാരിച്ചിരുന്നില്ല’ ! സായികുമാറിന്റെ കുടുംബത്തിൽ നിന്നും വീണ്ടുമൊരു സന്തോഷവാർത്ത !

കൊട്ടാരക്കര ശ്രീധരൻ നായർ എന്നാൽ മലയാള സിനിമയുടെ അഭിനയ ചക്രവർത്തിമാരിൽ ഒരാളാണ്, ആ താര കുടുംബം എന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ്, അദ്ദേഹത്തിന്റെ മകൾ സായികുമാർ ഇന്ന് സിനിമ രംഗത്തെ മികച്ച നടന്മാരിൽ ഒരാളാണ്. അതുപോലെ തന്നെ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളും സായികുമാറിന്റെ സഹോദരിയുമായ ശോഭ മോഹനും സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കുള്ള അഭിനേത്രിയാണ്.

അതുപോലെ ശോഭ മോഹന്റെ മക്കളായ വിനു മോഹനും, അനു മോഹനും, വിനു മോഹന്റെ ഭാര്യ വിദ്യ വിനുവും ഇന്ന് സിനിമ സീരിയൽ രംഗത്ത് വളരെ തിരക്കുള്ള അഭിനേതാക്കളുമാണ്. കൂടാതെ അടുത്തിടെ നടൻ സായികുമാറിന്റെ മകൾ വൈഷ്‌ണവിയും സീ കേരളത്തിൽ കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇവരുടെ കുടുംബത്തിൽ പുതിയൊരു സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്.

ഈ താര കുടുംബത്തിൽ നിന്നും ഒരാളുകൂടി സിനിമയിൽ എത്തിയിരിക്കുകയാണ്. സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരി ശൈലജയാണ് ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനോടകം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് ഷൈലജ. സീ കേരളത്തിൽ പുതിയതായി തുടങ്ങിയ പ്രണയ വർണ്ണങ്ങൾ എന്ന സീരിയലിൽ നായകന്റെ അമ്മയായി എത്തുന്നത് നടിയാണ്. കൂടാതെ അമ്മ അറിയാതെ എന്ന സീരിയലിലും ശൈലജ അഭിനയിക്കുന്നുണ്ട്.

ചെറുപ്പത്തിലൊന്നും ഈ സിനിമ മോഹം തന്റെ ഉള്ളിൽ ഇല്ലായിരുന്നു. പഠിച്ച് ജോലി വാങ്ങുക എന്നതിനായിരുന്നു സ്വപ്നം. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ രംഗത്താണ്. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, എസ്‌യുടി സൂപ്പര്‍ സ്പെഷ്യല്‍റ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പിന്നെ ഇടക്കൊരു ബ്രേക്ക് കിട്ടിയപ്പോൾ മുകേഷിന്റെ സഹോദരി സന്ധ്യമോഹനാണ് സീരിയൽ രംഗത്തേക്ക് ക്ഷണിച്ചത്. തങ്ങൾ എട്ട് മക്കളാണ് അതിൽ ഏറ്റവും ഇളയ ആളാണ് താൻ, ജയശ്രീ,ഗീത,ലൈല, ശോഭ മോഹന്‍, കല, സായികുമാര്‍, ബീന എന്നിവര്‍ മൂത്ത സഹോദരങ്ങള്‍.

അച്ഛൻ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോൾ ഞങ്ങൾക്ക് മിഡായികളും കളിപ്പാട്ടങ്ങളും കൊണ്ടുവന്നിരുന്നു, എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അമ്മയ്ക്കും അച്ഛനും ഞങ്ങൾ പെൺകുട്ടികൾ അഭിനയ രംഗത് പോകുന്നതിനോട് അത്ര താല്പര്യം ഇല്ലായിരുന്നു, ശോഭച്ചേച്ചി കോളജില്‍ പഠിക്കുമ്പോഴാണ് മുകേഷിന്റെ ആദ്യ സിനിമയായ ബലൂണില്‍ നായികയാകുന്നത്. ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. പിന്നെ വിവാഹ ശേഷം മോഹനേട്ടനാണ് കൂടുതൽ പ്രോത്സാഹിപ്പിച്ചത്.

താൻ അച്ഛന്റെയോ കുടുംബത്തിന്റെയോ പേരിലല്ല സിനിമയിൽ എത്തിയത്, ഒരു താത്വിക അവലോകനം എന്ന സിനിമയുടെ ഒഡിഷനിൽ പങ്കെടുത്ത് സെലക്ട് ആയതിനു ശേഷമാണ് താൻ ശ്രീധരൻ നായരുടെ മകളാണ് എന്ന് അവർ പറഞ്ഞത്.  പിന്നീട്  ‘സല്യൂട്ട്’, എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയരംഗത്ത് അച്ഛനും അണ്ണനും ഉണ്ടാക്കിയ പേരിന് കളങ്കം വരുത്താതെ അഭിനയം തുടരണമെന്നാണ് പ്രാര്‍ഥയെന്നും ഷൈലജ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *