പണത്തേക്കാൾ അച്ഛൻ പ്രാധാന്യം നൽകിയത് മികച്ച കലാസൃഷ്ടികൾക്കായിരുന്നു ! പക്ഷെ ഇന്ന് അങ്ങനെ അല്ല ! പ്രണവിനോടും വിനീതിനോടും ബഹുമാനം ! സായികുമാർ പറയുന്നു !

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന ഇതിഹാസ താരത്തെ മലയാള സിനിമക്ക് ഒരിക്കലൂം മറക്കാൻ കഴിയില്ല,  ശശിധരൻ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് തുടക്കം കുറിച്ചത്.  ചെമ്മീനിലെ പരുക്കനായ ചെമ്ബന്‍കുഞ്ഞുംചെമ്പൻകുഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയും അരനാഴികനേരത്തിലെ കുഞ്ഞേനാച്ചനും പഴശ്ശിരാജ, വേലുതമ്പി ദളവ, മാര്‍ത്താണ്ഡവര്‍മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ ചരിത്രകഥാപാത്രങ്ങളും കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ആളാണ് നടൻ സായികുമാർ, നായകനായിട്ടാണ് അദ്ദേഹം അരങ്ങേറിയത് എങ്കിലും തിളങ്ങിയത് പ്രതിനായകനായിട്ടാണ്. ഇതിനോടകം ഒരുപാട് മികച്ച കഥാപാത്രങ്ങൾ. ഇപ്പോൾ വില്ലനിൽ നിന്നും മാറി നായകന്മാരുടെ അച്ഛൻ വേഷങ്ങളിലാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. അന്ന് തിളങ്ങി നിന്നിരുന്ന നടന്മാരായ മുകേഷിനും ഇന്നസെന്റിനും ഒപ്പം ബാലകൃഷ്ണനെ മനോഹരമാക്കി സായ് കുമാര്‍ അവതരിപ്പിച്ചു. കടുവയാണ് ഇനി റിലീസിനെത്താനുള്ള പുതിയ ചിത്രം.

ഇപ്പോഴിതാ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്റെ സിനിമ ജീവിതത്തിന്റെ  തുടക്ക കാലം മുതൽ അച്ഛനും ഒപ്പമുണ്ടായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അച്ഛൻ അഭിനയത്തെ കണ്ടിരുന്നില്ല. അച്ഛന്റെ അടുത്ത് ആരെങ്കിലും കഥ പറയാൻ വരുമ്പോൾ പ്രതിഫലത്തെ കുറിച്ച്  അദ്ദേഹം  ചോദിക്കാറില്ല. അവർ പറയാൻ തുടങ്ങിയാലും അച്ഛൻ പറയും പണത്തിന്റെ കാര്യ​ങ്ങൾ അവിടെ നിക്കട്ടെ… ആദ്യം നമുക്ക് കഥാപാത്രത്തെ കുറിച്ച് സംസാരിക്കാമെന്ന്.

എന്നാൽ ഇന്നുള്ള സിനിമ താരങ്ങൾ  അങ്ങനെയല്ല അവർ കഥയെന്തായാലും കുഴപ്പമില്ല പ്രതിഫലം എത്ര കിട്ടുമെന്നാണ് ചോദിക്കുന്നത്. സിനിമകൾ ലഭിക്കാത്ത അവസരം വരും അന്ന് വരുമാനം ഉണ്ടാകില്ല, അതിന് സമ്പാദിക്കണം എന്നൊന്നും അച്ഛൻ ചിന്തിച്ചിരുന്നില്ല. അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം  കുഞ്ഞാലി മരക്കാർ ആണ്.  ഇപ്പോഴുള്ള കുഞ്ഞാലിമരക്കാറോട് അടുപ്പം തോന്നുന്നില്ല. ഏക ആൺകുട്ടി എന്ന പേരിൽ ചെറിയ പരി​ഗണനയൊക്കെ അച്ഛൻ തന്നിരുന്നു. പക്ഷെ മക്കളെല്ലാം അച്ഛന് ഒരുപോലെയായിരുന്നു.

അച്ഛന്റെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് അമ്മ ആയിരുന്നു. സാമ്പത്തികമായി അച്ഛൻ ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാക്കുമ്പോൾ അമ്മ ഞങ്ങളോട് പറയും അച്ഛനെ ഒന്നിനും ബുദ്ധിമുട്ടിക്കരുത് എന്ന്, ബിന്ദുവിന്റെ ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അമ്മ പണ്ട് ഉണ്ടാക്കി തരുന്ന സാധനങ്ങളുടെ രുചിയും ആ ഓർമകളും നാവിലേക്ക് ഓടി എത്താറുണ്ട്. അടുത്തിടെ കണ്ടതിൽ ഹൃദയം എന്ന ചിത്രം ഒരുപാട് ആകർഷിച്ചു. സിനിമ കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാൻ തോന്നി. പ്രണവ് ഒരുപാട് മാറി, ആദി എന്ന ചിത്രത്തിൽ കണ്ട ആളല്ല, അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാൽ സാറിനെ പറിച്ച് വെച്ച് പോലെയാണ്’ സായ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *