‘മോഹൻലാലിൻറെ കുഞ്ഞാലി മരക്കാർ ഇഷ്ടമായില്ല’ ! കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി അറിവില്ല, ആ കുഞ്ഞാലിയുമായി യാതൊരു ബന്ധവും തോന്നിയില്ല ! സായികുമാർ തുറന്ന് പറയുന്നു !

അതുല്യ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായികുമാർ, അച്ഛനോളം ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞില്ല എങ്കിലും തന്റേതായ ഒരു സ്ഥാനം സിനിമ മേഖലയിൽ ഉണ്ടാക്കി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു, നെഗറ്റീവ് റോളുകളിലാണ് കൂടുതലും തിളങ്ങിയത്. ഇപ്പോൾ അച്ഛൻ റോളുകളിലും തിളങ്ങുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്.

തന്റെ അച്ഛൻ ചെയ്ത കുഞ്ഞാലിമരക്കാറും, അതുപോലെ മോഹൻലാൽ ചെയ്ത മറക്കാരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ തോന്നിയെന്നും, തനിക്ക് ഇഷ്ടപെട്ടത് അച്ഛൻ ചെയ്തതാണെന്നും അദ്ദേഹം പറയുന്നു. അച്ഛന്‍ അഭിനയിച്ച കുഞ്ഞാലി മരക്കാറല്ല, അപ്പുറത്ത് ലാല്‍ സാറ് അഭിനയിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി. ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. തന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലി മരക്കാറിന്റെ യാതൊരു ടച്ചുമില്ലാത്ത ഒരു സംഭവമാണ് ഇതിൽ കാണിക്കുന്നത്.

നമ്മുടെ എല്ലാവരുടെയും മനസില്‍ കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരക്കാറെന്ന് പറയുമ്പോള്‍ തന്നെ  അന്നത്തെ ആ  മുസ്ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തില്‍ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയില്‍ നിന്ന് വാരിക്കുന്തം വച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ഒരാളാണ്. ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെല്‍റ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനില്‍ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയില്‍ തോന്നിയില്ല. ചിലപ്പോള്‍ താന്‍ ആദ്യം കണ്ടത് മനസില്‍ നില്‍ക്കുന്നത് കൊണ്ടാവും. ഇതെന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ അച്ഛന്റെ സിനിമ ഉണ്ടാവാതെ ഈ സിനിമ കണ്ടാല്‍ ഇതാണ് കുഞ്ഞാലി എന്നൊരു ഇമേജുണ്ടാവുമായിരിക്കും.

അതുപോലെ കുഞ്ഞാലിക്ക് പടച്ചട്ട ഉള്ളതായി അറിവില്ല, നമ്മുടെ നാട്ടിൽ തന്നെ  ഉണ്ടായിരുന്ന ഒരു ധീര പുരുഷൻ ആയിരുന്നല്ലോ കുഞ്ഞാലി, അന്ന്  അച്ഛന്‍ ഉടുത്തിരുന്നത് ഗ്രീനിഷ് കളറില്‍ ബ്ലാക്ക് ലൈനിലുള്ള ഒരു മുണ്ടാണ്. പിന്നെ ഒരു കത്തി, ഒരു വാളും കയ്യിലൊരു കെട്ടും. അതൊക്കെ നമുക്ക് ഉൾകൊള്ളാൻ കഴിയും, പക്ഷെ ലാൽ സാറിന്റെ കുഞ്ഞാലിയെ അത്ര ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറയുന്നു. അതുപോലെ അച്ഛൻ പഴശ്ശിരാജയും ചെയ്തിരുന്നു.  എന്നാല്‍ എനിക്ക് ഇഷ്ടപെട്ടത്  മമ്മൂട്ടിയുടെ പഴശ്ശിരാജയാണ്, അതിൽ വേറെ ഒരുപാട് കഥകള്‍ വരുന്നുണ്ട്.

അതുപോലെ അച്ഛൻ ചെയ്ത് പഴശ്ശിരാജയിൽ വേഷം വിഷണമൊക്കെ കുറച്ച് ഓവറിയിരുന്നു, അച്ഛന്റേത് കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു, എന്നാൽ ഹരിഹരന്‍ സാറിന്റെ പഴശ്ശിരാജയി അതെല്ലാം വളരെ നാച്ചുറലായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജ കാണുമ്പോള്‍ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നും. പഴയ കുഞ്ഞാലിയും പുതിയ പഴശ്ശിരാജയുമാണ് തനിക്ക് ഇഷ്ടപെട്ടത് എന്നും, അതുപോലെ ഹൃദയം സിനിമ തനിക്ക് ഒരുപാട് ഇഷ്ടപെട്ടെന്നും,അതിൽ പ്രണവ് മോഹൻലാൽ പഴയതിൽ നിന്നും ഒരുപാട് മികച്ചതായി തോന്നി, പല ഷോട്ടുകളിലും ലാൽ സാറിനെയാണ് കാണാൻ സാധിച്ചത് എന്നും സായികുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *