
‘സുപ്രിയയെ ഞാൻ ബഹുമാനിക്കുന്നു’ ! അതിനൊരു കാരണമുണ്ട്, രാജുവിനെ ഞാൻ കാണുമ്പോൾ അവന് വെറും 17 വയസ് മാത്രമേ ഉള്ളു ! പൂർണ്ണിമയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് ആരാധാകർ ഏറെ ഉള്ള ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും എന്തിന് കൊച്ചുമക്കൾ പോലും ഇന്ന് താരങ്ങളാണ്. കുടുംബ വിശേഷങ്ങൾ പറഞ്ഞ് മല്ലിക സുകുമാരൻ രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞുകൊണ്ട് പൂർണ്ണിമ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, അമ്മ മല്ലിക സുകുമാരൻ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂർണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ, അല്ലെങ്കിൽ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതുനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞ ആളാണ് ‘അമ്മ. അത് ഉണ്ടാക്കി എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്.
ഇങ്ങനെ ഒരമ്മയെ കിട്ടിയതാണ് ഞങ്ങളുടെ ഭാഗ്യം. അമ്മക്ക് ഏറ്റവും ഇഷ്ടം തനറെ രണ്ടുമക്കളുടെയും ഇടയിൽ ഒതുങ്ങി കൂടാനാണ്. പക്ഷെ എനിട്ടും അമ്മ ഒറ്റക്ക് ജീവിക്കാനാണ് തലപര്യപ്പെടുന്നത്. ഞാൻ മക്കൾ പറയുന്നത് പോലെയല്ല എനെറെ ഇഷ്ടത്തിനാണ് ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാനത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്. ആളുകളുടെ വിചാരണയോ വിധിനിര്‍ണയമോ അമ്മയെ അലട്ടാറില്ല.അമ്മയുടെ പ്രായമെത്തുമ്പോൾ എനക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം.

രാജുവിനെ ഞാൻ ആദ്യമായി കാണുമ്പോൾ അവനു ഒരു 17 വയസ്സേ ഉണ്ടായിരുന്നുള്ളു. ഇന്ദ്രനുമായുള്ള വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്. അങ്ങനെ വളർന്ന ഞങ്ങളുടെ കുട്ടി, അവൻ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോള്‍ അവന്റെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതുകൂടിയായി മാറും. അപ്പോള്‍ അവരെ കുറിച്ച് എന്തെങ്കിലും പറയാന്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല. അവന് എല്ലാം അര്‍ഹിക്കുന്നുണ്ട്. കാരണം അത്രയധികം അധ്വാനവും കഴിവും ഉണ്ട്. വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്.
അങ്ങനെ പറയാൻ കാരണം സുപ്രിയയാണ്. ആ കുട്ടിയോട് എനിക്ക് ബഹുമാനമാണ്. സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്. ഒരു സിനിമ കുടുംബമാകുമ്പോൾ അതിന്റെ എല്ലാ വിജയ പരാജയങ്ങളും നമ്മളെ തേടിയെത്തും. അതുപോലെ ഇന്ദ്രജിത്ത് എന്ന നടന്റെ വലിയൊരു ആരാധികയാണ് ഞാൻ. അതുപോലെ ഒരു നടന്റെ ഗ്രാഫ് കൂടുതൽ പേരും കണക്കാണുന്നത് അയാളുടെ വിജയ പരാജയങ്ങൾ കണക്കിലെടുത്താണ്. എന്നാൽ സംബന്ധിച്ചിടത്തോളം അയാളുടെ ബോഡി ഓഫ് വര്‍ക്ക് എന്ന സംഭവമുണ്ട്. അത് താരപദവിയെക്കാളും വലുതും ദീര്‍ഘായുസ്സും ഉള്ളതാണ്. എല്ലാ നടന്മാര്ക്കും ആ ഭാഗ്യം ലഭിക്കില്ല. ഇന്ദ്രന് ആ കാര്യത്തില്‍ അനുഗൃഹീതന്‍ ആണെന്നാണ് പൂര്‍ണിമ പറയുന്നത്, നടന്റെ അടുത്തിടെ ഇറങ്ങിയ ആഹാ എന്ന ചിത്രം വലിയ വിജയമായിരുന്നു
Leave a Reply