
എന്റെ വീടിന്റെ ആധാരം പണയം വെച്ചിട്ടാണെങ്കിലും ഞാൻ അതിനുള്ള പണം കണ്ടെത്തിയേനെ ! പക്ഷെ സത്യാവസ്ഥ അതായിരുന്നില്ല ! മഞ്ജുപിള്ള പറയുന്നു !
മലയാള സിനിമയുടെ സ്വന്തം അമ്മ അനശ്വര പ്രതിഭ നടി കെപിഎസി ലളിത ഇപ്പോഴും നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു നടി മഞ്ജുപിള്ള. ഇരുവരും ഒന്നിച്ചെത്തിയ തട്ടീം മുട്ടീം എന്ന പരിപാടിയുടെ വിജയം തന്നെ ഇവർ ഇരുവരും തമ്മിലുണ്ടായിരുന്ന ആ ആത്മബദ്ധം തന്നെ ആയിരുന്നു. ഇപ്പോഴിതാ ലളിത ചേച്ചിയുടെ വിയോഗ സമയത്ത് പോലും പല കാര്യങ്ങളും തന്നെ വിഷമിപ്പിച്ചു എന്ന് തുറന്ന് പറയുകയാണ് നടി മഞ്ജുപിള്ള.
മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, അമ്മയുടെ മ,ര,ണ,വേളയിൽ സങ്കടത്തെക്കാളേറെ ചില കാര്യങ്ങൾ തന്നെ വല്ലാതെ വിഷമിപ്പിച്ചു. സോഷ്യൽ മീഡിയയിലെ ചില കമൻ്റുകളും അമ്മ മരിച്ചു കിടക്കുമ്പോൾ ന ടന്ന ചില മനുഷ്യത്വമില്ലായ്മകളും കണ്ടാണ് താൻ ഇങ്ങനെ പറഞ്ഞത്. സത്യത്തിൽ ഈ സോഷ്യൽമീഡിയ വന്നപ്പോൾ സ്വകാര്യത നഷ്ടമായി. മ,രി,ച്ചു കിടക്കുന്നവർക്കു പോലും മനസമാധാനം കൊടുക്കാത്തവർ. ചിലർ അമ്മയുടെ മുന്നിൽ വന്ന് തൊഴുതു നിൽക്കുകയാണെന്ന് തോന്നും. പക്ഷേ, കയ്യിൽ മൊബൈലാണ്.
അതുപോലെ അമ്മയുടെ അവസാന സമയത്തെ വളരെ മോശമായ ആരോഗ്യ അവസ്ഥ കാരണം ശാരീരികമായി അമ്മ ഒരുപാട് മാറിപോയിരുന്നു. അമ്മയുടെ എ രൂപം ആരും കാണരുത് എന്ന് വേണ്ടപ്പെട്ടവർ ആഗ്രഹിച്ചിരുന്നു. പക്ഷെ ആ ചിത്രങ്ങൾ പോലും പ്രചരിപ്പിച്ച് രസം കണ്ടെത്തിയ മനുഷ്യത്വമില്ലാത്തവരും ഒരുപാടുണ്ടെന്നും ഇക്കാലത്ത് മനുഷ്യവികാരത്തിന് എന്തു വിലയാണുള്ളതെന്നാണ് മഞ്ജു ചോദികുന്നു. അമ്മ ആശുപത്രിയിൽ കിടന്നപ്പോഴും സോഷ്യൽ മീഡിയ സമാധാനം കൊടുത്തില്ലെന്നും മഞ്ജു എടുത്ത് പറയുന്നു.

കാര്യമറിയാതെ ഒരുപാട് പേര് അനാവശ്യമായി ബഹളം ഉണ്ടാക്കിയിരുന്നു. അമ്മക്ക് സർക്കാർ ചികിത്സാ സഹായം അനുവദിച്ചത് അത് അവർക്ക് അതിനുള്ള അർഹത ഉണ്ടായിട്ടാണ്. പിന്നെ സിനിമാക്കാർ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നില്ല എന്നായിരുന്നു മറ്റൊരു പരാതി. സിനിമാക്കാർ കണ്ണിൽ ചോരയില്ലാത്തവരല്ല. പൈസ യുടെ ബുദ്ധിമുട്ടായിരുന്നു എങ്കിൽ വീടിൻ്റെ ആധാരം വെച്ചിട്ടാണെങ്കിലും ഞാൻ അതിനുള്ള പണം കണ്ടെത്തിയേനെ. പക്ഷെ സത്യാവസ്ഥ അതായിരുനില്ല. സ്ത്രക്രിയ ചെയ്യാനാകുന്ന ആ രോഗാവസ്ഥ ആയിരുന്നില്ല അമ്മയുടേതെന്നും ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് അത് ചെയ്യാതെ പോയതെന്നും മഞ്ജുപിള്ള പറയുന്നു.
അതുപോലെ അവസാന നിമിഷങ്ങളിൽ സിദ്ധു ആരെയും അടുപ്പിക്കുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. കെപിഎസി ലളിത എന്ന നടിയുടെ ഒരു മുഖം നമ്മുടെ എല്ലാവരുടെയും മനസ്സിലുണ്ട്. നമുക്കാർക്കും തിരിച്ചറിയാത്ത ഒരു മുഖവുമായി കിടന്ന ആ അമ്മയെ മറ്റുള്ളവരെ കാണിക്കാൻ സിദ്ദുവിന് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു സഹതാപം അവൻ ഇഷ്ടപ്പെട്ടില്ല, അതിപ്പോൾ ഞാനാണെങ്കിലും അങ്ങനെയേ ചെയ്യൂ. എന്നാൽ നിരന്തരമായ എന്റെ അപേക്ഷ മാനിച്ച് അവൻ അമ്മ മരിക്കുന്നതിന് ഒരു രണ്ടാഴ്ച മുമ്പ് എന്നെ കാണിച്ചിരുന്നു. അടുത്തു ചെന്നു നിന്ന് ഞാൻ വിളിച്ചു, അവസാനമായി. കാൽ ഒന്നനങ്ങി. അത്രമാത്രം.. മഞ്ജു ഒരു നൊമ്പരത്തോടെ പറഞ്ഞു നിർത്തി…..
Leave a Reply