
എന്റെ കൂടെ അഭിനയിച്ച ആ നടിയോട് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട് ! സിനിമയിൽ പ്രണയ രംഗങ്ങൾ ചെയ്യാൻ എനിക്ക് മടിയാണ് ! ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാളികളുടെ ഇഷ്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന് ഇന്ന് ആരാധികമാർ ഏറെയാണ്, പക്ഷെ എന്നിരുന്നാലും തന്റെ വിവാഹം ശെരിയാകാത്തതിൽ വീട്ടുകാർ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി ആരാധകരുള്ള ഉണ്ണി ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടൻ കൂടിയാണ്. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു.
ജീവിതത്തിൽ ഒരിക്കൽ തനിക്ക് വളരെ ആത്മാർഥമായ ഒരു പ്രണയം ഉണ്ടായിരിന്നു എന്നും പക്ഷെ അത് തകർന്ന് പോയിരുന്നു, അതിന്റെ വിഷമത്തിൽ താൻ പല ദുശീലങ്ങൾക്കും അടിമപ്പെട്ടുപോയി എന്നും ഒരിക്കൽ ഉണ്ണി തുറന്ന് പറഞ്ഞിരുന്നു. അതുപോലെ ഈ സിനിമകളിൽ ഈ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് തനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല എന്നും, എന്നാൽ അത്തരം രംഗങ്ങൾ കാണുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷെ പൊതുവെ അത് ചെയ്യാൻ നാണമാണ് എന്നും അദ്ദേഹം പറയുന്നു. പ്രത്യേകിച്ചും ഈ കിസ്സിങ് സീനുകൾ സിനിമയിൽ അത്ര അത്യാവിശ്യമുള്ള ഒന്നാണ് എന്ന് തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്റെ ഒപ്പം അഭിനയിച്ച ഒരു നായികയോട് തനിക്ക് പ്രണയം തോന്നിയെന്നും, പക്ഷെ അത് ആരാണെന്ന് പറയാൻ പറ്റില്ല എന്നും താരം പറയുന്നു. അതുപോലെ തനിക്ക് പ്രണയം തോന്നിയ നടിയോട് ആ പ്രണയം പറഞ്ഞിട്ടില്ലെന്നും, എന്നാൽ തനിക്ക് ഇഷ്ട്ടം തോന്നിയ ആൾക്ക് അത് മനസിലായിട്ടുണ്ടാവുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അതുകൂടാതെ ഒരു അഭിനേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്.
പക്ഷെ എന്താണെന്ന് അറിയില്ല ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല, താങ്കൾ ഒരു ലവ് മാരേജ് ചെയ്യാന്‍ ചാന്‍സ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് എക്സ്പെക്റ്റേഷനൊക്കെ കുറഞ്ഞു കുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോള്‍ പ്രതീക്ഷ കുറഞ്ഞുകുറഞ്ഞ് വരികയാണ്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള് കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Leave a Reply