
വെറും അഞ്ചു മിനിറ്റ് അഭിനയത്തിന് സൂര്യക്ക് ഇതാണോ പ്രതിഫലം ! കേട്ടുകേൾവി ഇല്ലാത്ത കാര്യമെന്ന് ആരാധകർ ! ഒപ്പം കൈയ്യടിയും !
ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം ഒരു തമിഴ് ചിത്രം ലോകശ്രദ്ധ നേടുകയാണ്. സൂപ്പർ സ്റ്റാറുകൾ അണിനിരന്ന ചിത്രം വിക്രം ആണ് ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുന്നത്. ഉലക നായകന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഗംഭീര റിപ്പോര്‍ട്ടുകളാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നു ഏറ്റവും മികച്ച തിയറ്റർ അനുഭവം എന്ന്…
കേരളത്തിലും വിക്രം എഫക്ട് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, കൂടാതെ മലയാളികൾക്ക് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന നടൻ ഫഹദ് ഫാസിൽ ചിത്രത്തിൽ ആറാടുകയായിരുന്നു എന്നാണ് മലയാളികളുടെ അഭിപ്രായം. ഫഹദ് കൂടാതെ നരേൻ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ്, ഹരീഷ് പേരാടി തുടങ്ങിയവരും ചിത്രത്തിൽ നിറ സാന്നിധ്യമായിരുന്നു. മാസ് ആക്ഷന്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് റെക്കോര്‍ഡ് റിലീസാണ് ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ ചിത്രം മുന്‍കാല റെക്കോര്‍ഡുകള്‍ എല്ലാം തന്നെ മറികടക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

അതുമാത്രമല്ല ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നത് നടൻ സൂര്യയുടെ സാന്നിധ്യമാണ്. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്, ചിത്രത്തിൽ അഭിനയിച്ചതിന് സൂര്യയുടെ പ്രതിഫലമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തമിഴിലെ സിനിമ നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിക്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് സൂര്യ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല എന്നാണ് പ്രശാന്ത് രംഗസ്വാമി ട്വീറ്റ് ചെയ്തത്. വിവരം പുറത്ത് വന്നതോടെ സൂര്യക്ക് അഭിനന്ദനങ്ങളുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി.
എന്നാൽ അതേസമയം ബോക്സ് ഓഫീസില്‍ ‘വിക്രം’ കുതിപ്പ് തുടരുകയാണ്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ വിക്രം എത്തിയിരുന്നു. ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം നേടി എടുത്തത്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
Leave a Reply