
ആരുടേയും സഹായത്തിനായി കാത്ത് നിന്നില്ല ! അംബിക വിടപറഞ്ഞു ! ആ വേദനയാണ് എനിക്ക് സഹിക്കാൻ കഴിയാത്തത് ! അംബികയുടെ ആ വാക്കുകൾ !
സിനിമ രംഗത്ത് ചെറിയ വേഷങ്ങൾ പോലും ചെയ്യുന്നവരെ സിനിമ താരങ്ങൾ എന്ന പൊതു പേരിലാണ് അറിയപ്പെടുന്നത്. പക്ഷെ അതിൽ പലർക്കും ആ പേര് മാത്രമേ കാണുകയുള്ളു മറ്റെല്ലാ രീതിയിലും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ ആയിരിക്കും. അതിൽ ഒരാളായിരുന്നു അംബിക റാവു എന്ന അഭിനേത്രിയും, സഹ സംവിധായകയും. ഇരു വൃക്കകളും തകരാറിലായി, ഡയലിസിസും, അതുപോലെ വയറ്റിൽ ജലം വന്ന് നിറയുന്ന അസുഖം കൂടി ആയപ്പോൾ അംബിക കുറച്ച് മാസങ്ങളായി പൂർണ്ണമായും അവശ നിലയിൽ ആയിരുന്നു.
ഇപ്പോഴിതാ എ ദുഃഖ വാർത്ത എത്തി, അംബിക വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കോവിഡ് സമയത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ അംബികക് വേണ്ടി സുഹൃത്തുക്കൾ താരങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. രണ്ട് വൃക്കകളും തകരാറിലായി ലിവര്‍ സിറോസിസും ബാധിച്ച് കിടന്ന ഇടത്ത് നിന്ന് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയില്‍ കഴിയുകയായിരുന്നു അംബിക റാവു. വയറ്റില്‍ വെള്ളം നിറയുന്ന അവസ്ഥയിലുമായിരുന്നു. ഭാരം അനുഭവപ്പെടുന്നതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനും സാധിയ്ക്കില്ലായിരുന്നു. ഡയാലിസിസിനും മരുന്നുകള്‍ക്കുമൊക്കെയായി നല്ല ഒരു തുക ആവിശ്യമായിരുന്നു.
ഇതിനുമുമ്പ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് അംബിക തന്നെ തുറന്ന് പറഞ്ഞിരുന്നു. അന്ന് അവരുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ലിവര്‍ സിറോസിസ് മാത്രമല്ല, വയറ്റിനുള്ളില്‍ ജലം വന്ന് നിറയുന്നുമുണ്ട്. അത് കുത്തിയെടുക്കുമ്പോഴുള്ള വേദന സഹിക്കാനാവില്ല എന്നാണ് അംബികയുടെ ദയനീയമായ വാക്കുകൾ. വയറ്റിൽ ആ ജലം നിറയുമ്പോഴുള്ള ഭാരം കാരണം നേരെ ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകുന്നില്ല. എന്റെ വിഷമം പറഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയിരുന്നു.

പക്ഷെ ഈ വേദന എനിക്ക് സഹിക്കാൻ കഴിയുന്നില്ല, മറ്റെന്തിനേക്കാളും അസഹനീയമായതാണ് ഈ വേദന. ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക ആവശ്യമാണ്. ചില സുമനസ്സുകള്‍ സഹായിക്കാറുണ്ട്. അതാണ് ആകെയുള്ള ഇപ്പോൾ എന്റെ ഏക ആശ്വാസം. പക്ഷേ ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്. ഡയലിസിസും മുടങ്ങിയിരിക്കുന്നു എന്നായിരുന്നു. അംബികയുടെ ഈ വാക്കുകൾ പങ്കുവെച്ചുകൊണ്ട് സുഹൃത്തുക്കൾ താരങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു.
അംബിക റാവുവിന്റെ അച്ഛന് മറാഠിയും അമ്മ മലയാളിയുമാണ്. അച്ഛനാണ് അംബികയ്ക്കും സഹോദരങ്ങള്‍ക്കും കലാരംഗത്തേക്ക് ഇറങ്ങാനുള്ള പ്രോത്സാഹനം നൽകിയത്. ഒരു സുഹൃത്തിനു വേണ്ടി “യാത്ര” എന്ന സീരിയലിൻ്റെ കണക്കുകൾ നോക്കാൻ തുടങ്ങിയതോടെയാണ് നടിയുടെ സിനിമാ കരിയറിൻ്റെ തുടക്കം. ശേഷം ഏകദേശം 20 വർഷക്കാലം മലയാള സിനിമയിലെ അസിസ്റ്റൻ്റ് ഡയറക്റ്ററായും അഭിനേത്രിയായും സജീവമായി നിന്നു. അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുകയായിരുന്നു ആദ്യകാലത്ത് പ്രധാന ജോലി. തുടർന്ന് അഭിനയരംഗത്തും ശ്രദ്ധേയയായി. സിനിമ ലോകം അംബികക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Leave a Reply