വൃക്കകൾ രണ്ടും തകരാറിലായി, കൂടാതെ ലിവർ സിറോസിസും ! സാമ്പത്തികമായും ശാരീരികമായും തകർന്ന നടി അംബിക റാവുവിനെ തിരികെ കൊണ്ടുവാരാൻ താരങ്ങൾ കനിയണം !

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമ രംഗത്തും സഹ സംവിധയകയായും  തിളങ്ങി നിന്ന നടിയാണ് അംബിക റാവുവിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്. സിനിമ ലോകത്തെ ഇത്റയും അധികം സ്നേഹിച്ച ഒരു കലാകാരി ഇപ്പോൾ തീർത്തും അരക്ഷിതമായ അവസ്ഥയായിലാണ്. അവരെ ഈ വസ്തയിൽ സഹായിക്കേണ്ടത് മലയാള സിനിമയുടെ കടമയാണ്. എന്ന കുറിപ്പോടെ നടിയുടെ ഇപ്പോഴത്തെ അവസ്ഥ പങ്കുവെച്ചുകൊണ്ട് സംവിധയകാൻ അനിൽ രാധാകൃഷ്‌ണൻ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും അവർ സജീവ സാന്നിധ്യമായിരുന്നു. സിദ്ധിക്കിന്റെയും അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും ആഷിക്ക് അബുവിന്റെയുമൊക്കെ സിനിമകളില്‍ അവര്‍ സംവിധാനസഹായിരുന്നു.

ഏറ്റവും ഒടുവിൽ അവരെ നമ്മൾ കണ്ടത്, കുമ്പളങ്ങി നൈറ്റ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ അമ്മായിഅമ്മയുടെ വേഷത്തിലാണ്. തന്റെ അവസ്ഥയെ കുറിച്ച് അംബികയുടെ വാക്കുകൾ…. ഇപ്പോൾ അവർ അവരുടെ ചേട്ടന്റെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് ആ ഫ്‌ളാറ്റ്. ആരോഗ്യ സ്ഥിതി തീർത്തും അവശയായ നിയലയിലാണ്. രണ്ട് വൃക്കകളും നേരത്തെതന്നെ തകരാറിലായിരുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമാണ് ഡയലിസിസ് നിര്‍ദ്ദേശിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അത് രണ്ട് തവണയായി ചെയ്തുവരുന്നു.

ഒരുപാട് പേരുടെ കാരുണ്യം കൊണ്ട് ഒരുവിധം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു. പക്ഷേ കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ ലിവര്‍ സിറോസിസ് മാത്രമല്ല, വയറ്റിനുള്ളില്‍ ജലം വന്ന് നിറയുന്നുമുണ്ട്. അത് കുത്തിയെടുക്കുമ്പോഴുള്ള വേദന സഹിക്കാനാവില്ല എന്നാണ് അംബികയുടെ ദയനീയമായ വാക്കുകൾ. വയറ്റിൽ ആ ജലം നിറയുമ്പോഴുള്ള ഭാരം കാരണം നേരെ ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകുന്നില്ല. എന്റെ വിഷമം പറഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയിരുന്നു.

മറ്റെന്തിനേക്കാളും അസഹനീയമായ ഈ വേദനയാണ് സഹിക്കാനാകാത്തത്, ഡയലിസിസിനും മരുന്നിനുമൊക്കെയായി നല്ലൊരു തുക ആവശ്യമാണ്. ചില സുമനസ്സുകള്‍ സഹായിക്കാറുണ്ട്. അതാണ് ആകെയുള്ള ഇപ്പോൾ എന്റെ ഏക ആശ്വാസം. പക്ഷേ ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്. ഡയലിസിസും മുടങ്ങിയിരിക്കുന്നു… ഏറെ വേദനയോടെ അംബിക പറഞ്ഞ് നിർത്തി.. അവരുടെ ഈ അവസ്ഥക്ക് ഒരു സഹായമാകാൻ മലയാള സിനിമ താരങ്ങൾ കൈ കോർക്കണമെന്നും അവസ്ഥ വളരെ മോശമെന്നും അനിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *