ആ സിനിമയിൽ മോഹൻലാലിനേക്കാളും പ്രതിഫലം എനിക്കായിരുന്നു ! ഇപ്പോഴും സിനിമയിൽ ആ ഒരു കാര്യത്തിന് മാത്രം ഒരുമാറ്റവുമില്ല ! അംബിക പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണ താരറാണി ആയിരുന്നു അംബിക, 1978 മുതൽ 1989 വരെയുള്ള ഒരു കാലഘട്ടത്തിൽ  അംബിക ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു. നടിയുടെ സഹോദരി രാധയും വളരെ പ്രശസ്തയായ നടിയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് “എ ആർ എസ് സ്റ്റുഡിയോസ്” എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. പക്ഷെ 2013 ൽ അവർ ആ സ്റ്റുഡിയോ ഒരു ഹോട്ടലാക്കി മാറ്റിയിരുന്നു. അംബികക്ക് രാധ കൂടാതെ മല്ലിക എന്ന ഒരു സഹോദരിയും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമുണ്ട്.

1988 ലാണ് അംബിക വിവാഹിതയാകുന്നത്, എൻ‌ആർ‌ഐ പ്രേംകുമാർ മേനോൻ ആയിരുന്നു ഭർത്താവ്, ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. പക്ഷെ  വിവാഹ ശേഷം അംബിക ഏറെ നാൾ അമേരിക്കയിൽ താമസമാക്കിയിരുന്നു. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ആ ബദ്ധവും അധികനാൾ നീണ്ടുനിന്നില്ല. 2002 ൽ അവർ വേർപിരിഞ്ഞു. ഇപ്പോൾ മക്കളുമായി ചെന്നൈയിലാണ് താമസം.

ഒരു കാലത്ത് അംബിക ഒരു ആവേശമായിരുന്നു ആരാധകർക്ക്. അതുകൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു അന്ന് അംബിക. താരമൂല്യം കൂടിയ നായികയായതുകൊണ്ടാണ് അന്ന് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അംബികയ്ക്ക് ലഭിച്ചിരുന്നു, 1986ലായിരുന്നു സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകന്‍ എന്ന ചിത്രത്തിൽ ആയിരുന്നു അങ്ങനെ സംഭവിച്ചത്. അന്ന് മോഹനലാലിനേക്കാളും താരമൂല്യം അംബികക്ക് ആയിരുന്നു. അന്ന് അംബികക്ക് ആ ചിത്രത്തിൽ അഭിനയിക്കാൻ ഡേറ്റ് ഇല്ലായിരുന്നു, പക്ഷെ അത് നീ തന്നെ ചെയ്യണം നിൻറെ  ഡേറ്റ് അനുസരിച്ച് നമുക്ക് ഷൂട്ട് പ്ലാൻ ചെയ്യാം എന്നായിരുന്നു തമ്പി കണ്ണന്താനം സാർ അന്ന്  പറഞ്ഞിരുന്നത് എന്നും അംബിക പറയുന്നു. പ്രതിഫലമായി ഒന്നേകാല്‍ ലക്ഷം രൂപയാണ് അംബികക്ക് പ്രതിഫലമായി ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ അന്‍പതിനായിരം വാങ്ങുന്ന കാലമായിരുന്നു അത്.

കൂടാതെ സിനിമയിൽ ഇപ്പോഴും മാറ്റമില്ലാതെ നടക്കുന്ന ഒരു കാര്യവും അംബിക തുറന്ന് പറയുന്നു, അന്നു സ്​ത്രീ കഥാപാത്രങ്ങൾക്ക്​ കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ​ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറിൽ 40 സിനിമകൾ സ്ത്രീകൾക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കിൽ പക്ഷെ  ഇന്ന് അത് നൂറിൽ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയിൽ നായകന്​ തന്നെയാണ്​ പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകൻമാർ തന്നെയായിരിക്കും. എല്ലാവർക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. ഇതിനെതിരെ പരാതിപ്പെടാൻ പോയിട്ട് ഒരു കാര്യവുമില്ലെന്നും അംബിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *