‘ഒരു സമയത്ത് സൗത്തിന്ത്യയിൽ ഏറ്റവും തിരക്കുള്ള അഭിനേത്രി’ ! ആ ചിത്രത്തിൽ മോഹൻലാലിനേക്കാളും കൂടുതൽ പ്രതിഫലം അംബിക്കായിരുന്നു ! നടിയുടെ തുറന്ന് പറച്ചിൽ ശ്രദ്ധനേടുന്നു !
ഒരു കാലത്ത് മലയാള സിനിയുടെ ഹിറ്റ് നായികയായിരുന്നു അംബിക. 1962 ൽ തിരുവന്തപുരത്തെ കല്ലറ എന്ന സ്ഥലത്താണ് ജനിച്ചത്. മലയാള സിനിമകൾ കൂടാതെ അവർ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 1978 മുതൽ 1989 വരെയുള്ള ഒരു കാലഘട്ടത്തിൽ ഏറ്റവും തിരക്കുള്ള തെന്നിന്ത്യൻ നായികമാരിലൊരാളായിരുന്നു അംബിക. നടിയുടെ സഹോദരി രാധയും വളരെ പ്രശസ്തയായ നടിയായിരുന്നു.
രണ്ടുപേരും ഒരുമിച്ച് പല ദക്ഷിണേന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് “എ ആർ എസ് സ്റ്റുഡിയോസ്” എന്ന പേരിൽ അവർക്ക് ഒരു മൂവി സ്റ്റുഡിയോ സ്വന്തമായുണ്ടായിരുന്നു. പക്ഷെ 2013 ൽ അവർ ആ സ്റ്റുഡിയോ ഒരു ഹോട്ടലാക്കി മാറ്റിയിരുന്നു. അംബികക്ക് രാധ കൂടാതെ മല്ലിക എന്ന ഒരു സഹോദരിയും അർജുൻ, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരുമുണ്ട്.
1988 ൽ എൻആർഐ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. വിവാഹ ശേഷം അംബിക ഏറെ നാൾ അമേരിക്കയിൽ താമസമാക്കിയിരുന്നു. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 1997 ൽ വിവാഹമോചനം നേടിയ ശേഷം 2000ൽ നടൻ രവികാന്തിനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ ആ ബദ്ധവും അധികനാൾ നീണ്ടുനിന്നില്ല. 2002 ൽ അവർ വേർപിരിഞ്ഞു. ഇപ്പോൾ മക്കളുമായി ചെന്നൈയിലാണ് താമസം.
ഒരു കാലത്ത് അംബിക എന്ന അഭിനേത്രി ഒരു ആവേശമായിരുന്നു ആരാധകരിൽ. ഇപ്പോള്‍ ലേഡീ സൂപ്പര്‍സ്റ്റാറായി നയന്‍താര തിളങ്ങിനില്‍ക്കുന്നത് പോലെയാണ് അന്ന് അംബിക തിളങ്ങിയിരുന്നത്. ആയതിനാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാള്‍ കൂടിയായിരുന്നു അന്ന് അംബിക. താരമൂല്യം കൂടിയ നായികയായതുകൊണ്ടാണ് അന്ന് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അംബികയ്ക്ക് ലഭിച്ചത്. ഇത് ഈ അടുത്തിടെ വലിയ വാർത്ത ആയിരുന്നു…
1986ലായിരുന്നു സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകന്‍ പുറത്തിറങ്ങിയിരുന്നത്. ഇന്നും ആരാധകരുടെ ഇഷ്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് ഇത്. നടി അംബിക ആയിരുന്നു മോഹനലാലിന്റെ നായിക. എന്നാൽ തന്റെ അന്നത്തെ തിരക്കുകൾ കാരണം ആദ്യം ആ ചിത്രത്തിന്റെ ഓഫർ താൻ നിരസിച്ചിരുന്നു എന്നും, പക്ഷെ അത് നീ തന്നെ ചെയ്യണം നിൻറെ ഡേറ്റ് അനുസരിച്ച് നമുക്ക് ഷൂട്ട് പ്ലാൻ ചെയ്യാം എന്നായിരുന്നു തമ്പി കണ്ണന്താനം സാർ അന്ന് പറഞ്ഞിരുന്നത് എന്നും അംബിക പറയുന്നു..
അന്ന് മോഹനലാലിനേക്കാളും താരമൂല്യം അംബികക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ നടിക്കായിരുന്നു അന്ന് മോഹനലൈനേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചിരുന്നത്.. അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം രേഖപ്പെടുത്തിയത്. ഇനി ഇത് കാരണം ഇന്‍കംടാക്‌സുകാര്‍ എങ്ങാനും അന്വേഷിച്ചു വരുമോ എന്നും ഏറെ രസകരമായി അംബിക പറഞ്ഞിരുന്നു..
എന്നാൽ ഇപ്പോൾ തന്നെ ആരും സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നില്ല അതുകൊണ്ടാണ് സിനിമയിൽ കാണാത്തത്. വിളിച്ചാൽ തീർച്ചയായും അഭിനയിക്കും എന്നും അംബിക പറയുന്നു… അംബികയുടെ മകനും രാധയുടെ മകളും ഇപ്പോൾ അഭിനയ മേഖലയിൽ സജീവമാകാൻ തയ്യാറെടുക്കുയാണ്..
Leave a Reply