
ഭാര്യയുടെ ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാരോടും കുലസ്ത്രീകളോടും പറയാനുള്ളത് ! ദുർഗ്ഗ കൃഷ്ണയുടെ ഭർത്താവ് അർജുൻ പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിൽ കൂടി സിനിമ ലോകത്ത് താനേറെതായ സ്ഥാനം നേടിയെടുത്ത യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. എന്നാൽ അടുത്തിടെ ഏറെ വിവാദങ്ങൾ ദുർഗ്ഗയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പ്രധാന കാരണം ദുർഗ്ഗ കൃഷ്ണ നായികയായി എത്തിയ കുടുക്ക് 2025 എന്ന ചിത്രം തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ദുര്ഗയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ കൂടുകയായിരുന്നു. ലിപ് ലോക്ക് രംഗത്തെക്കുറിച്ച് പറഞ്ഞായിരുന്നു പലരും താരത്തെ വിമര്‍ശിച്ചിരുന്നത്. ദുര്‍ഗയെ മാത്രമല്ല അവരുടെ ഭർത്താവ് അര്‍ജുനേയും കുടുംബത്തെയും വരെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അര്ജുന്. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം പ്രതികരിച്ചത്.
അർജുന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വളരെയധികം അപ്രിയരായ എന്റെ പ്രിയപ്പെട്ട സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള സാമാന്യ ബോധം എനിക്ക് ഉള്ളത് കൊണ്ടും, കേവലം ഒരു ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.

പിന്നെ മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ, അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ദുർഗ്ഗക്ക് ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്ന വിധം ഞാനും, എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും അവൾക്ക് പൂർണ പിന്തുണ നൽകുന്നത് തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു എന്നുമായിരുന്നു അർജുൻ കുറിച്ചത്.
അർജുന്റെ ഈ പോസ്റ്റിന് മറുപടിയുമായി കമന്റ് ബോക്സിൽ ദുർഗ്ഗയും എത്തിയതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടി.. എല്ലായ്പ്പൊഴും എനിക്കൊപ്പമുള്ളതിന് നന്ദി ഉണ്ണിയേട്ടാ, ഐ ലവ് യൂ എന്നായിരുന്നു ദുർഗ്ഗയുടെ മറുപടി. ഇതോടെ ദുർഗ്ഗക്ക് പിന്തുണയുമായി സംവിധായകൻ ബിലഹരിയും, നടൻ കൃഷ്ണ ശങ്കറും രംഗത്ത് വന്നിരുന്നു. അര്‍ജുനേയും അയാളുടെ വീട്ടുകാരേയും കുറിച്ച് മോശമായി സംസാരിക്കുന്നു. നട്ടെല്ലില്ലാത്തവന്‍ എന്ന് അവരുടെ ഭര്‍ത്താവിനെ പറയുന്നവരില്‍ എത്രപേര്‍ അയാളെപ്പോലെ ഭാര്യയോട് സ്നേഹനും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും കാണിക്കുന്നുണ്ടെന്നും കൃഷ്ണ ശങ്കർ ചോദിക്കുന്നു. ഏതായാലും ആരാധകരും വളരെ പോസിറ്റീവ് കമന്റുകളാണ് നൽകുന്നത്…
Leave a Reply