
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അഞ്ജലി നായർ ! ആശംസകൾ അറിയിച്ച് ആരാധകർ ! ചിത്രങ്ങൾ വൈറൽ !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് അഞ്ജലി നായർ. പക്ഷെ ഒരു അഭിനേത്രി എന്ന നിലയിൽ അഞ്ജലിയുടെ കരിയറിൽ തന്നെ മികച്ച ഒരു വഴിത്തിരിവായത് ദൃശ്യം 2 എന്ന സിനിമയാണ്. ബാലതാരമായി എത്തിയ അഞ്ജലി മാനത്തെ വെള്ളിത്തേരിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്. അതിനു ശേഷം പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിരുന്നു, പിന്നീട് തമിഴ് സിനിമയിൽ താരമായിരുന്നു, പിന്നീടങ്ങോട്ട് 60 ത്തിൽ കൂടുതൽ മലയാള ചിത്രങ്ങളിൽ അഞ്ജലി തന്റെ സാനിധ്യം അറിയിച്ചിരുന്നു.
ആദ്യ വിവാഹം പ്രശസ്ത ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയുമായി ആയിരുന്നു വിവാഹത്തിൽ ഇവകർക്ക് ഒരു മകളും ഉണ്ട്. ശേഷം ആ വിവാഹ ബന്ധം ഉപേക്ഷിച്ച തെന്നിന്ത്യയിൽ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നവംബർ 21നായിരുന്നു അഞ്ജലിയും അജിത്തും വിവാഹിതരായത്. ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. അഞ്ജലിക്ക് ഇപ്പോൾ ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. പ്രസവശേഷം ആശുപത്രി കിടക്കയിൽ നിന്നുള്ളൊരു ചിത്രവും അഞ്ജലി പങ്കിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല. നിരവധിത താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
സിനിമ രംഗത്ത് ഏറെ പ്രശസ്തനായ ആളാണ് അജിത് രാജു. ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമായിട്ടുള്ളയാളാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ ആദ്യ ബന്ധത്തിലുള്ള മകളോടൊപ്പവും അജിത്തിനോടൊപ്പവും നിൽക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ചിത്രം ബെൻ ആ വർഷത്തെ നിരവധി അവാർഡുകൾ നേടിയെടുത്തിരുന്നു ആ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപത്രം അവതരിപ്പിച്ച അഞ്ജലിക്ക് ആ വർഷത്തെ മികച്ച സ്വഭാവ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. കൂടാതെ ഈ ചെറുപ്രായത്തിൽ തന്നെ താരം സൂപ്പർതാരങ്ങളുടെ ‘അമ്മ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പുലിമുരുകനിൽ മോഹൻലാലിൻറെ അമ്മ വേഷം ചെയ്തത് അഞ്ജലി ആയിരുന്നു. മകൾ ആവണിയും അഭിനയ രംഗത്ത് തുടക്കം കുറിച്ചിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകളായി അഭിനയിച്ചത് താരത്തിന്റെ മകൾ ആവണി എന്ന കൊച്ചുമിടുക്കി ആയിരുന്നു.
Leave a Reply