വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നത് അജിത്താണ് ! ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് ഈ രണ്ടാം വിവാഹം ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് അഞ്ജലി പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായർ.  നിരവധി സിനിമകളിൽ ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ആളാണ് അഞ്ജലി. എന്നാൽ നടിയുടെ കരിയറിൽ തന്നെ ഏറ്റവും വിജയമായി മാറിയ ചിത്രമാണ് ദൃശ്യം 2. ബാലതാരമായി സിനിമയിൽ  എത്തിയ  അഞ്ജലി മാനത്തെ വെള്ളിത്തേരിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്. അതിനു ശേഷം പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിരുന്നു, പിന്നീട് തമിഴ് സിനിമയിൽ താരമായിരുന്നു, പിന്നീടങ്ങോട്ട് 60  കൂടുതൽ മലയാള ചിത്രങ്ങളിൽ  അഞ്ജലി തന്റെ സാനിധ്യം അറിയിച്ചിരുന്നു.

അഞ്ജലിയുടെ ആദ്യ വിവാഹം പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയെ ആയിരുന്നു.  ഇവകർക്ക് ഒരു മകളും ഉണ്ട്. ശേഷം ആ വിവാഹ ബന്ധം ഉപേക്ഷിച്ച തെന്നിന്ത്യയിൽ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ശേഷം പരസ്യ ചിത്ര സംവിധായകനും മലയാളം തമിഴ് സിനിമകളിൽ സഹസംവിധായകനുമായ അജിത് രാജു ആണ് അഞ്ജലിയുടെ ഇപ്പോഴത്തെ ഭർത്താവ്. നവംബർ 21നായിരുന്നു അഞ്ജലിയും അജിത്തും വിവാഹിതരായത്. ഇപ്പോൾ ഇവർക്കും ഒരു കുഞ്ഞ് ഉണ്ട്. ആദ്യ വിവാഹത്തിലെ മകൾ ആവണിയും അമ്മയോടൊപ്പമാണ് ഉള്ളത്. ഇവർ നാലും പേരും അടങ്ങുന്ന തങ്ങളുടെ കുടുംബ വിശേഷത്തെ കുറിച്ച് പറയുകയാണ് അഞ്ജലി.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഇവർ പങ്കുവെക്കുന്ന വിഡിയോകൾ വളരെ വേഗം വൈറലായി മാറിയിരുന്നു. ഇവർക്ക് ഒരു യുട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതത്തെ കുറിച്ച് അഞ്ജലി പറയുന്നു, ഇളയ മകൾ ആദ്വിക. ഇപ്പോൾ നാലു മാസം ആകുന്നു. വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇപ്പോൾ. ആദ്വിക ഒരു ട്രാവൽ ബേബിയാണ്. അവളെ ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ ഏഴ് മാസത്തോളം യാത്രകളിൽ ആയിരുന്നു. പഴനി, മധുരൈ ഒക്കെ ഷൂട്ടിനായുള്ള യാത്രകളിൽ ആയിരുന്നു. അതുകൊണ്ട് അവൾ ഇപ്പോൾ കരഞ്ഞാൽ ഒന്ന് കാറിൽ കയറ്റിയാൽ മതി. അത് മാറുമെന്നും അഞ്ജലി പറയുന്നു.

ഞങ്ങളുടെ വിഡിയോകൾ കണ്ട് ഞങ്ങൾ നല്ല കെമിസ്ട്രി ആണെന്ന് മറ്റുള്ളവർ പറയുമ്പോൾ വളരെ സന്തോഷമാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ആവണിയുമായി അദ്ദേഹം വളരെ വേഗം കൂട്ടായി. കുറെ സമയമെടുത്ത് പരസ്‌പരം നന്നായി മനസിലാക്കിയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആഫ്രിക്കയിൽ കോവിഡ് കാലത്ത് മൂന്ന് മാസം കുടുങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്നു അപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞെന്നും അഞ്ജലി പറഞ്ഞു.

അദ്ദേഹം വീട്ടിലെ ജോലികൾ എല്ലാം ചെയ്യാറുണ്ട്. വളരെ കെയറിങ്ങാണ്. താൻ ചെയ്യാൻ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാറുണ്ട്. കുട്ടിയെ നോക്കുന്നത് ആണെങ്കിലും, അടിച്ചു വരുന്നത് ആണെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചെയ്യും. ചിട്ടി റോബോട്ടിനെ വേഗം എല്ലാം തീർക്കാൻ താൻ തമാശക്ക് പറയാറുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്. കുഞ്ഞു വെളുപ്പിന് ഒക്കെയാവും ഉറങ്ങുന്നത്. അപ്പോഴാണ് അഞ്ജലി ഉറങ്ങുക അങ്ങനെയാവുമ്പോൾ രാവിലെ എഴുന്നേറ്റ് പണി ചെയ്യുക ബുദ്ധിമുട്ടല്ലേ അതുകൊണ്ട് താൻ എല്ലാം ചെയ്യുമെന്ന് അജിതും പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *