‘വിവാഹ മോചനം കിട്ടുമ്പോൾ കിട്ടട്ടെ’ ! ‘കിട്ടിയിട്ട് ഇപ്പോൾ അത്യാവശ്യമൊന്നുമില്ല’ ! അഞ്ജലി നായർ
മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് അഞ്ജലി നായർ, നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു എങ്കിലും ദൃശ്യം 2 വിലെ കഥാപത്രമാണ് താരത്തിന് കരിയറിൽ ഒരു ബ്രേക്ക് നൽകിയിരിക്കുന്നത്, ബാലതാരമായി സിനിമയിൽ യെത്തിയ അഞ്ജലി മാനത്തെ വെള്ളിത്തേരിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. അതിനു ശേഷം പിന്നീട് ഒന്നുരണ്ട് ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിരുന്നു, പിന്നീട് തമിഴ് സിനിമയിൽ താരമായിരുന്നു, പിന്നീടങ്ങോട്ട് 60 ത്തിൽ കൂടുതൽ മലയാള പടങ്ങൾ താരം ചെയ്ത്കഴിഞ്ഞു. ഇപ്പോൾ ദൃശ്യം 2 വിന്റെ വിജയത്തിളക്കത്തിൽ തനിക്ക് ഇതുവരെ കിട്ടാത്ത പ്രശംസകളും ആശംസകളും അംഗീകാരങ്ങളും ആസ്വദിക്കുകയാണ് അഞ്ജലി.. ഒരാൾ പ്രശസ്തിയിലേക്ക് പോകുമ്പോഴാണല്ലോ അയാളുടെ ഭൂത കാലങ്ങൾ തിരക്കി മറ്റുള്ളവരും പിറകെ പോകുന്നത്, അത്തരത്തിൽ ചിലർ ഇപ്പോൾ അഞ്ജലിയുടെ വ്യക്തിജീവിതത്തെ കുറിച്ച് ചില ഗോസിപ്പുകൾ നടത്തിയിരുന്നു..
ഇപ്പോൾ അതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് അഞ്ജലി, താനും തന്റെ ഭർത്താവുമായി കഴിഞ്ഞ ഒൻപത് വർഷമായി പിരിഞ്ഞു താമസിക്കുകയാണ്, കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്, വിവാഹമോചനം കിട്ടുമ്ബോള്‍ കിട്ടട്ടേ, വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന നിലപാടിലാണ് താരം. തന്റെ ഏറ്റവും വിലമതിക്കുന്ന സ്വത്ത് എൻ്റെ അടുത്തുണ്ട് എന്റെ മകൾ തനിക്ക് അത് മതിയെന്നും ഇനി അങ്ങോട്ട് ജീവിക്കാൻ ഈ ഒരു പിന് ബലം എനിക്ക് വളരെ വലിയ ശക്തിയാണെന്നും അഞ്ജലി പറയുന്നു, താനിപ്പോൾ തന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയൊപ്പമാണ് താമസിക്കുന്നത് എന്നും വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ കഴിയുന്നതെന്നും കൂടാതെ ഈ വിഷയത്തെ പറ്റി തനിക്ക് കൂടുതലൊന്നും സാസംസാരിക്കാൻ താല്പര്യമില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു…
ഇപ്പോൾ മകളുടെ ഭാവി, അവളുടെ വിദ്യാഭ്യാസം, പിന്നെ തന്റെ പുതിയ സിനിമകൾ ഇതൊക്കെയാണ് ഇപ്പോൾ തന്റെ മൻസസിൽ എന്നും താരം പറയുന്നു, ദൃശ്യത്തിനു ശേഷം തമിക്ക് കുറച്ച് നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട് താനിപ്പോൾ അതിന്റെ തിരക്കിലുമാണ് ഉള്ളത് എന്നും അഞ്ജലി പറയുന്നു…. അഞ്ജലി നായരുടെ വിവാഹ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ശത്രുക്കളാകുമെന്നാണ് നടി പറയുന്നത്. ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണ് പ്രചരിക്കപ്പെട്ടത്. കണ്ണന്‍ നായര്‍ക്കൊപ്പമുള്ള ആ ഫോട്ടോ എടുത്തത് പ്രമോഷന് വേണ്ടിയാണെന്ന് അഞ്ജലി പറയുന്നു.
2016 ൽ പുറത്തിറങ്ങിയ ചിത്രം ബെൻ ആ വർഷത്തെ നിരവധി അവാർഡുകൾ നേടിയെടുത്തിരുന്നു ആ ചിത്രത്തിൽ വളരെ ശക്തമായ ഒരു കഥാപത്രം അവതരിപ്പിച്ച അഞ്ജലിക്ക് ആ വർഷത്തെ മികച്ച സ്വഭാവ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു, കൂടാതെ ഈ ചെറുപ്രായത്തിൽ തന്നെ താരം സൂപ്പർതാരങ്ങളുടെ ‘അമ്മ വേഷങ്ങൾ വരെ ചെയ്തിരുന്നു, പുലിമുരുകനിലെ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധേ നേടിയിരുന്നു, താരത്തിന്റെ മകളും ചില സിനിമകളിൽ അഭിനയിച്ചിരുന്നു, അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ അഞ്ജലിയുടെ മകളായി അഭിനയിച്ചത് താരത്തിന്റെ മകൾ ആവണി എന്ന കൊച്ചുമിടുക്കി ആയിരുന്നു….
Leave a Reply