മലയാള സിനിമയില്‍ സ്ത്രീകളെവിടെ? ആവേശം, മഞ്ഞുമ്മൽ ബോയ്സ്, വർഷങ്ങൾക്ക് ശേഷം ! സത്യസന്ധമായ മറുപടിക്ക് നന്ദി പറഞ്ഞ് അഞ്ജലി മേനോൻ !

മലയാള സിനിമയിൽ ബാഗ്ലൂർ ഡേയ്സ് എന്ന ഒരൊറ്റ സിനിമകൊണ്ട് ഏവരുടെയും പ്രിയങ്കരിയായ സംവിധായകയാണ് അഞ്ജലി മേനോൻ, ഇപ്പോഴിതാ അഞ്ജലി മേനോന്‍ പങ്ക് വച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ, ചോദ്യം ആണ് സംവിധായിക ഉന്നയിച്ചിരിക്കുന്നത്. അടുത്തിടെ മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം, 2018 തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം.

എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് മലയാളികൾ, സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള സിനിമകളില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചിലര്‍ പറഞ്ഞു. അതേ സമയം സമീപകാലത്ത് ആട്ടം പോലുള്ള സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ കേന്ദ്രകഥാപാത്രം സ്ത്രീയായിരുന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്.

അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ജലി മേനോന്‍ ചോദ്യം ഉന്നയിച്ചത്. മറുപടികള്‍ വായിച്ചു നോക്കിയെന്നും സത്യസന്ധതയോടെ ഉത്തരങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും അഞ്ജലി മേനോന്‍ പറയുന്നു. അതേസമയം ഇതേ ചോദ്യത്താൻ അഞ്ജലിയെ വിമർശിച്ചും നിരവധി പേരെത്തി, തന്റെ സിനിമകളിലൂടെ അഞ്ജലി മേനോന്‍ സൃഷ്ടിച്ച ഇഷ്ടവും ബഹുമാനവും ഇത്തരം സ്റ്റേറ്റ്‌മെന്റുകളിലൂടെ അവര്‍ തന്നെ സ്വയം നഷ്ടപ്പെടുത്തുകയാണ് എന്നും പലരും അഭിപ്രായപ്പെടുന്നത്. ഈ സിനിമകളിലൊക്കെ അമ്മ വേഷത്തില്‍ വന്നതും സ്ത്രീകള്‍ ആണെന്നും മുന്‍നിര നായികമാരില്ലെന്ന് കരുതി സ്ത്രീകളില്ലെന്ന് പറയരുതെന്നും ചിലര്‍ പറയുന്നുണ്ട്. അഞ്ജലി മേനോന്‍ ഡയറക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, 2018 എന്നീ സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ ഇറക്കണം എന്നുള്ള ട്രോളുകളും എത്തുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *