
ശ്രീദേവിയുടെ അമ്മ അന്നെല്ലാം എന്നോട് മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു ! കമൽ ഹാസൻ പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു ശ്രീദേവി. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ, അവരുടെ സൗന്ദര്യത്തെ പുകഴ്ത്താത്ത ആരാധകർ കുറവായിരുന്നു. അവരുടെ ഡേറ്റിനായി ബോളിവുഡ് സിനിമ ലോകം കാത്തുനിന്ന ഒരു സമയം ഉണ്ടായിരുന്നു. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് പന്തലിച്ചത്. മലയാളികൾക്കും അവർ പ്രിയങ്കരി ആയിരുന്നു. ദേവരാഗം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. അവർ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് നടൻ കമൽ ഹാസനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. വളരെ അപ്രതീക്ഷിതമായിട്ടാണ് ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞത്.
ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച താര ജോഡി ആയിരുന്നു ഇവർ. ഇരുവരും വിവാഹിതരായേക്കുമോ എന്ന് പോലും പലരും കരുതിയിരുന്നു, ഇപ്പോഴിതാ ശ്രീദേവിയെ കുറിച്ച് കമലഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ പലപ്പോഴും തന്നോട് ചോദിച്ചിരുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ശ്രീദേവിയുടെ മ,ര,ണ ശേഷം കമൽഹാസൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. താൻ ഒരിക്കലും ശ്രീദേവിയെ അങ്ങനെ കണ്ടിട്ടില്ല. ശ്രീവേദിയുമായും അവരുടെ കുടുംബവുമായും അടുത്ത സൗഹൃദമായിരുന്നു തനിക്ക്. മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാൽ താൻ അതിന് സമ്മതം പറഞ്ഞില്ല.

ഒരു സമയത്ത് ഇരുവരെയും കുറിച്ച് കാര്യമായ രീതിയിൽ ഗോസിപ്പ് വാർത്തകൾ ഉണ്ടായപ്പോൾ കമൽ ഹാസൻ പ്രതികരിച്ചിരുന്നു. അവൾ തന്റെ സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് തനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. തങ്ങളെ പറ്റി അനാരോഗ്യകരമായ ഗോസിപ്പുകളുണ്ടാക്കരുതെന്നായിരുന്നു കമൽ ഹാസൻ അന്ന് പറഞ്ഞത്. ശ്രീദേവിയുടെ മ,ര,ണം വരെയും സർ എന്നായിരുന്നു കമൽ ഹാസനെ അഭിസംബോധന ചെയ്തത്. കുടുംബാംഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നാണ് അന്ന് ശ്രീദേവിയുടെ അമ്മയോട് താൻ ചോദിച്ചതെന്നും കമൽഹാസൻ വ്യക്തമാക്കി. ബാല താരമായി സിനിമയിൽ എത്തിയ ശ്രീദേവിക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ കമലഹാസൻ അഭിനയിച്ചിട്ടുണ്ട്.
വിവാഹ ജീവിതത്തിൽ പരാചിതനായ കമൽ ഇതിനോടകം മൂന്ന് വിവാഹങ്ങൾ ചെയ്യുകയും അത് മൂന്നും വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ ശ്രീദേവിക്ക് പ്രണയ ബന്ധങ്ങൾ നിരവധി ഉണ്ടായിരുന്നു എങ്കിലും അതിനു ശേഷം ബോണി കപൂറുമായുള്ള വിവാഹ ജീവിതം പൂർണ്ണ വിജയമായിരുന്നു. അന്ത്യത്തിന് തൊട്ട് മുമ്പ് വരെയും വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന ശ്രീദേവി 2018 ഫെബ്രുവരി 24ന് ബാത്ത്ടബ്ബിൽ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Leave a Reply