ഞാൻ വിവാഹം കഴിക്കില്ല ! ജീവിതത്തിലെ ആ ഉറച്ച തീരുമാനവുമായി ഹണി റോസ് ! ചെറുപ്രായത്തിൽ തന്നെ ഉയരങ്ങൾ കീഴടക്കിയ നടി ഹണി റോസ് !

നമുക്ക് ഏവർക്കും വളരെ പരിചിതയായ അഭിനേത്രിയാണ് ഹണി റോസ്.  നായിക എന്ന നിലയിലും ബിസിനെസ്സ് സംരംഭക എന്ന നിലയിലും താരം വളറെ പ്രശസ്തയാണ്. സ്വന്തം പേരിൽ ഒരു ബ്രാൻഡ് ഇറക്കികൊണ്ടും ഹണി വിജയം നേടിയെടുത്തിട്ടുണ്ട്. രാമച്ചം കൊണ്ട് നിര്‍മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ലോഞ്ച് ചെയ്തുകൊണ്ടാണ് നടി ബിസിനസ്സിലേക്കും ചുവടുവെച്ചത്. വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ബിസിനെസ്സിൽ കുറച്ച് വീട്ടമ്മമാർക്ക് ജോലി കൊടുക്കാൻ കഴിഞ്ഞു എന്ന സന്തോഷവും ഹണിക്ക് ഉണ്ട്. അതുപോലെതന്നെ ജൈവകൃഷി താരത്തിന് വളരെ ഇഷ്ടമുള്ള ഒരു വിനോദമാണ്.

അതുകൊണ്ട് തന്നെ നടിയുടെ വീടിനോടുചേർന്നുതന്നെ വലിയൊരു കൃഷിത്തോട്ടം താരം സ്വന്തമാക്കിയിരുന്നു. തന്റെ എല്ലാകാര്യങ്ങൾക്കും മാതാപിതാക്കൾ വളരെ സപ്പോർട്ടാണെന്നും, അതുകൂടാതെ അവർ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾകൂടിയാണെന്നും ഹണിറോസ് പറയുന്നു. താരത്തിന് ഏറ്റവും ഇഷ്ടമുള്ള മറ്റ് രണ്ട് കാര്യങ്ങളാണ് യാത്രകളും പെറ്റ്സിനെ വളർത്തുന്നതും, തിരക്കുകൾ മാറ്റിവെച്ച് ദൂരയാത്രകൾ പോകാൻ എപ്പോഴും ശ്രെമിക്കാറുണ്ട്, പുതിയതായി ഒരു തെലുങ്ക് പടം കരാർ ഒപ്പിട്ടുണ്ട്, പിന്നെ മലയാളത്തിൽ ധാരാളം കഥകൾ കേൾക്കുന്നുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല എന്നും ഹണി പറയുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നിർണ്ണായക തീരുമാനത്തെ കുറിച്ചാണ് ഹണി പറയുന്നത്. തന്റെ ജീവിതത്തിൽ വിവാഹം ഒരിക്കലും ഉണ്ടാകില്ല, അത് താൻ ആഗ്രഹിക്കുന്നില്ല എന്നും, ഇതുപോലെ തന്നെ സിനിമയിൽ കാര്യമായി ശ്രദ്ധിച്ച് മുന്നോട്ട് പോകാനും ജീവിതം ആസ്വാദിച്ച് ആഘോഷിച്ച് പോകാനാണ് തന്റെ തീരുമാനം എന്നും ഹണി പറയുന്നു. ഹണി അടുത്തിടെ അടുപ്പിച്ച് നിരവധി ഉത്ഘടനങ്ങൾ നടത്തിയതിന്റെ പേരിൽ ഹണി വലിയ രീതിയിൽ ട്രോളുകൾ നേരിട്ടിരുന്നു.

ഹണിയുടെ ഓരോ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ വേഗമാണ് വൈറലായി മാറുന്നത്. തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിക്കുന്നവരോട് ഹണിയുടെ മറുപടി ഇതാണ്. മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ച് ഇരുന്നാൽ സൗന്ദര്യം നിലനിർത്താം, ഹണി റോസ് പറഞ്ഞു. മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് ഇനി റിലീസിനെത്താനുള്ള ഹണി റോസ് ചിത്രം. കൂടാതെ മറ്റു ഭാഷകളിലും സൂപ്പർ താരങ്ങൾക്ക് ഒപ്പമുള്ള ഹണിയുടെ ചിത്രങ്ങൾ റിലീസിന് തയാറെടുക്കുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *