
പുതിയ സന്തോഷം പങ്കുവെച്ച് അസിൻ ! സിനിമയെ വെല്ലുന്ന ജീവിത കഥ ! ഗജിനി സിനിമ പോലെതന്നെ നടന്ന അസിന്റെ പ്രണയ കഥ വീണ്ടും ശ്രദ്ധ നേടുന്നു !
മലയാള സിനിമയിൽ തുടക്കം കുറിച്ച് ബോളിവുഡിൽ തിളങ്ങിയ ആളാണ് നടി അസിൻ തോട്ടിങ്കൽ. മലയാള സിനിമക്ക് മികച്ച ഒരുപിടി അഭിനേതാക്കളെ നൽകിയ സത്യൻ അന്തിക്കാട് അദ്ദേഹത്തിന്റെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം ‘നരേന്ദ്രൻ മകൻ ജയകാന്തൻ’ ആയിരുന്നു, ശേഷം അവിടുന്ന് നേരെ തെലുങ്ക് ചിത്രത്തിലേക്കാണ് പോയത്, അവിടുത്തെ തന്റെ ആദ്യ ചിത്രമായ ‘അമ്മ നന്ന ഓ തമിള അമ്മായി’ അവിടെ സൂപ്പർ ഹിറ്റായിരുന്നു. അസിൻ ജനിച്ചതും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും കൊച്ചിയിലാണ് തുടർന്ന് സെൻറ് തെരേസാസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനം, അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഇവരുടെ ഏക മകളാണ് അസിൻ.
ഒരു അഭിനേത്രി മാത്രമായിരുന്നില്ല മോഡലും ആയിരുന്നു അസിൻ. വ്യവസായിയായ രാഹുല്‍ ശര്‍മ്മയാണ് അസിനെ വിവാഹം ചെയ്തത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം അസിന് പങ്കുവെച്ചിരുന്നു. സിനിമാപ്രമോഷനിടയിലായിരുന്നു അസിനും രാഹുലും കണ്ടുമുട്ടിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇവർക്ക് ഒരു മകളാണ്. ‘അറിൻ’ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ മകളുടെ അഞ്ചാമത് ജന്മദിനം ആഘോഷിക്കുകയാണ് അസിനും ഭർത്താവും.

മകളുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അസിൻ കുറിച്ചത് ഇങ്ങനെ, അവൾ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ്. അറിന് അഞ്ചാം ജന്മദിനാശംസകൾ. ചന്ദ്രനിലേക്കും തിരിച്ചും മാത്രമല്ല, അനന്തമായും, അളവറ്റും, അതിരുകളിലുമുള്ള, ശാശ്വതമായും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമർശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്. നിങ്ങൾ വളരുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു.. റോക്ക്-എറ്റ് ലിൽ റോക്ക്സ്റ്റാർ എന്നുമായിരുന്നു അസിൻ മകളുടെ ഫോട്ടോയ്ക്കൊപ്പമായി കുറിച്ചത്.
നിരവധി പേരാണ് അസിന് ആശംസകൾ അറിയിച്ച് എത്തിയത്. സമൂഹ മാധ്യമത്തിൽ ഒട്ടും സജീവമല്ലാത്ത ആളാണ് അസിൻ. വർഷത്തിൽ ഒന്നോ രണ്ടോ പോസ്റ്റാണ് അസിൻ പങ്കുവെക്കുന്നത്, അതുകൊണ്ട് തന്നെ അസിന്റെ ഓരോ വിശേഷവും വളരെ വേഗം പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഗജിനി എന്ന ചിത്രമാണ് അസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആ സിനിമയിലെ പോലെ തന്നെ മൈക്രോമാക്സ് കമ്പനിയുടെ ഉടമസ്ഥൻ അസിനെ കണ്ട് ഇഷ്ടപ്പെട്ട്. പ്രണയം തുറന്ന് പറഞ്ഞ് വിവാഹം ഉറപ്പിക്കുക ആയിരുന്നു. ആറ് കോടിയുടെ വിവാഹ മോതിരമാണ് അദ്ദേഹം അസിനെ അണിയിച്ചത്. രാജകീയ ജീവിതമാണ് ഇപ്പോൾ അസിന്റേത്. സിനിമ ലോകത്തുനിന്നും മാറി നിൽക്കുകയാണ് നടി ഇപ്പോൾ.
Leave a Reply