
14 വര്‍ഷത്തോളം ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിച്ചു ! എന്നിട്ടും എന്തുകൊണ്ട് വിവാഹം ചെയ്തില്ല ! ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി അഭയ പറയുന്നു !
കഴിഞ്ഞ കുറച്ച് നാളുകളായി ഗോപി സുന്ദറും അമൃത സുരേഷും അഭയ ഹിരണ്മയി എന്നിവരൊക്കെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയ ചർച്ചാ വിഷയമായി മാറിയിരിന്നു. തന്റെ ജീവിത്തിലെ മൂന്നാമത്തെ ജീവിത പങ്കാളിയായ അമൃത സുരേഷിനൊപ്പമാണ് ഗോപി സുന്ദർ ജീവിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടി പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ അഭയ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അഭയയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കലും എന്റെ ചിന്തയിൽ ഒരിടത്ത് പോലും ഞാനൊരു ഗായിക ആകുമെന്ന് കരുതിയിരുന്നില്ല. ഗോപിയാണ് നല്ല വോയ്സാണ്, നല്ല ഡിഫ്രന്റായിട്ടുള്ള ശബ്ദമാണ്, നീ ശ്രമിക്കൂയെന്ന് പറഞ്ഞത്. അങ്ങനെയാണ് പാടാനായി വരുന്നത്. പ്രണയത്തിലായി 6 മത്തെ വര്‍ഷമാണ് ഞാന്‍ പാടാം എന്ന തീരുമാനത്തിലെത്തിയത്. ഞങ്ങള്‍ ഫാമിലി ലൈഫ് തന്നെയായിരുന്നു.

സന്തോഷത്തോടെ ഉള്ള ജീവിതമായിരുന്നു. ഗോപി തൃപ്പൂണിത്തുറയിലെ വീട്ടില്‍ മുകളിലിരുന്ന് പാട്ടുകൾ കംപോസ് ചെയ്യുമ്പോള്‍ ഒന്ന് വന്ന് കേള്‍ക്കൂയെന്ന് പറഞ്ഞ് എല്ലാ പാട്ടുകളും എന്നെ കേള്‍പ്പിക്കാറുണ്ട്. കേട്ടുകഴിഞ്ഞ് ഇതെങ്ങനെയുണ്ടെന്ന് ചോദിക്കും. ഇതിന് വ്യത്യസ്തമായ ശബ്ദം വേണം ഒന്ന് പാടി നോക്കൂ എന്ന് പറയുമ്പോള്‍ ഞാനോടും. ചായ കൊടുക്കാനെങ്ങാന്‍ വന്നതായിരിക്കും ഞാന്‍. അങ്ങനെയാണ് മിക്ക പാട്ടുകളും ഉണ്ടായിട്ടുള്ളത്.
അഞ്ചാറ് വർഷം നിങ്ങൾ ഒരുമിച്ച് ജീവിച്ചില്ലേ എന്ന് എംജി ചോദിക്കുമ്പോൾ അല്ല സാർ ഞങ്ങൾ 14 വര്‍ഷത്തോളം ഞങ്ങളൊന്നിച്ചായിരുന്നു എന്നാണ് അഭയ പറഞ്ഞത്. അപ്പോൾ അത്രയും വര്‍ഷം ഒന്നിച്ചായിട്ടും പക്ഷെ എന്തുകൊണ്ട് ആ ബന്ധം ഒരു വിവാഹത്തില്‍ അവസാനിക്കാത്തതിനെക്കുറിച്ചും അഭയ തുറന്നുപറഞ്ഞിരുന്നു. ലിവിങ് റ്റുഗദര്‍ റിലേഷന്‍ഷിപ്പ് പോട്ടെന്ന് വിചാരിച്ചു, അതെപ്പോഴെങ്കിലും നമുക്കൊരാഗ്രഹം വന്നാല്‍ ചെയ്യാമല്ലോയെന്ന് വിചാരിച്ചു. നമ്മളെല്ലാവരും വളര്‍ന്ന് കൊണ്ടിരിക്കുകയല്ലേ, അദ്ദേഹമാണെങ്കിലും ഞാനാണങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയായിരിക്കും ഈ തീരുമാനത്തിന് കാരണം. അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ ഹാപ്പിയാണെന്നായിരുന്നു അഭയ പറഞ്ഞത്.
Leave a Reply