
അങ്ങനെ പറഞ്ഞാൽ അത് കള്ളമാകും ! തീര്‍ച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട് ! അഭയ തുറന്ന് പറയുമ്പോൾ !!
ഗോപിസുന്ദറുമായി കഴിഞ്ഞ 14 വർഷമായി ഒരുമിച്ച് ജീവിക്കുക ആയിരുന്ന ഗായിക അഭയ ഹിരണ്മയി ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് പറയാം നേടാം എന്ന പരിപാടിയിൽ ആദ്യമായി തുറന്ന് പറയുക ആയിരുന്നു. ഒരു സുപ്രഭാതത്തിൽ താനും അമൃതയും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് ഗോപി സുന്ദർ പങ്കുവെച്ച ഒരു പോസ്റ്റിൽ നിന്നുമാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. അപ്പോഴാണ് മലയാളികൾ ഏവരും അറിയുന്നത് ഗോപിയും അഭയയും വേർപിരിഞ്ഞെന്ന്. അതുകൊണ്ട് തന്നെ അമൃതയും ഗോപിയും ഏറെ വിമർശനങ്ങൾ നേരിടുകയും അഭയയെ ഏവരും പരിഹസിക്കുകയും ചെയ്തിരുന്നു.
തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും കഴിഞ്ഞ ജീവിതത്തെ കുറിച്ചും അഭയയുടെ വാക്കുകൾ ഇങ്ങനെ, 14 വര്‍ഷത്തോളം ഞങ്ങളൊന്നിച്ചായിരുന്നു എന്നാണ് അഭയ പറഞ്ഞത്. അപ്പോൾ അത്രയും വര്‍ഷം ഒന്നിച്ചായിട്ടും പക്ഷെ എന്തുകൊണ്ട് ആ ബന്ധം ഒരു വിവാഹത്തില്‍ അവസാനിക്കാത്തതിനെക്കുറിച്ചും അഭയ തുറന്നുപറഞ്ഞിരുന്നു. ലിവിങ് റ്റുഗദര്‍ റിലേഷന്‍ഷിപ്പ് പോട്ടെന്ന് വിചാരിച്ചു, അതെപ്പോഴെങ്കിലും നമുക്കൊരാഗ്രഹം വന്നാല്‍ ചെയ്യാമല്ലോയെന്ന് വിചാരിച്ചു. നമ്മളെല്ലാവരും വളര്‍ന്ന് കൊണ്ടിരിക്കുകയല്ലേ, അദ്ദേഹമാണെങ്കിലും ഞാനാണങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയായിരിക്കും ഈ തീരുമാനത്തിന് കാരണം. അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ ഹാപ്പിയാണെന്നായിരുന്നു അഭയ പറഞ്ഞത്.

ജീവിതത്തിൽ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്.. അഭയയുടെ മറുപടി ഇങ്ങനെ.. ജീവിതത്തില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ പറഞ്ഞാൽ അത് കള്ളമാകും പക്ഷെ എല്ലാത്തിലും ഉപരി താന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത് കന്റെ കരിയറിനാണ് എന്നാണ് അഭയ പറയുന്നത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്മയി പറയുന്നു.
ഇനി എന്റെ ജീവിതം പാട്ടാണ്, രിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്മെന്റുകളൊന്നും ഇപ്പോഴില്ല. അന്നും ഇന്നും ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുള്ളത് സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഇപ്പോഴും ഒപ്പമുള്ളത്. വീട്ടുകാരും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. എഞ്ചീനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കി മാറ്റിയപ്പോള്‍ ആ തീരുമാനത്തെ അവരും സ്വാഗതം ചെയ്തുവെന്നും അഭയ പറഞ്ഞു.
Leave a Reply