
അവരത് ആസ്വദിക്കുന്നെങ്കിൽ ആസ്വദിക്കട്ടെ ! എന്റെ പാന്റ്സിനു എന്താണ് കുഴപ്പം ! അതെനിക്ക് കംഫർട്ടബിൾ ആയതുകൊണ്ടാണ് അത് ധരിക്കുന്നത് ! ഹണി റോസ് പ്രതികരിക്കുന്നു !
ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടിയാണ് ഹണി റോസ്. അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് എതിരെ നടക്കുന്നുണ്ട്. ഇപ്പോഴിതാ ആദ്യമായി താനിക്കെതിരെ നടക്കുന്ന മോശം കമന്റുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ മ്ലേച്ഛമായ ഭാഷയിലുള്ള ബോഡി ഷെയ്മിംഗ് ആണല്ലോ ഹണി റോസിനെതിരെ നടക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
ഹണിയുടെ വാക്കുകൾ ഇങ്ങനെ. എനിക്കെതിരെ നടക്കുന്നത് വളരെ ഭയനായകമായ ബോഡി ഷെയിമിങ്ങാണ്. ഞാൻ അതൊന്നും സെർച്ച് ചെയ്ത് നോക്കാറില്ല, പക്ഷെ കറങ്ങി തിരിഞ്ഞ് എല്ലാം എന്റെ മുന്നിൽ എത്താറുണ്ട്. ഇതിനൊക്കെ എന്താണ് ഞാൻ മറുപടി പറയേണ്ടത്, എന്താണ് ഞാൻ ഇവർക്ക് മുന്നിൽ തെളിയിക്കേണ്ടത്. ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്‌സ്ട്രീം ലെവല്‍. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലതെന്ന് എന്നാണ്.

ഇതൊക്കെ കൂടുതലും ഫേക്ക് ഐഡികളിൽ നിന്നുമാണ് വരുന്നത്. പുറത്തിറങ്ങുമ്പോള്‍ അവിടേയും ഇവിടേയും ഇരുന്ന് കമന്റടിക്കുന്നവരായിരിക്കും സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ലെന്നും ഹണി റോസ് പറയുന്നു. ഒരു മര്യാദയും കൂടാതെ ചോദിക്കുന്നത്, അതുപോലെ സർജറി ചെയ്ത് മാറിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്.ട്രിവാന്‍ഡ്രം ലോഡ്ജ് മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. പ്രശ്‌സതമായൊരു ഡയലോഗ് വരെയുണ്ട്.
ഈ അടുത്ത കാലത്തായി വരുന്ന ഒരു കമന്റ്, ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നതാണ്. അത് ഞാൻ ആരെയാണ് ബോധിപ്പിക്കേണ്ടത്. ചോദിക്കുമ്പോൾ മറുപടി പറയുന്നു എന്നതല്ലാതെ എന്നെ ഇതൊന്നും ബാധിക്കാറില്ല. ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ നമ്മുടെമുനോട്ടുള്ള യാത്രയെ അത് ബാധിക്കും. പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എനിക്കതെ പറയാനുള്ളു. കല്യാണം കഴിക്കില്ല എന്ന് പറഞ്ഞിരുന്നു. എട്ട് ര്‍ഷം മുമ്പായിരുന്നു അത്. പക്ഷെ ഇ്‌പ്പോള്‍ ആ തീരുമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. നല്ലൊരു ആള്‍ വന്നാല്‍ നോക്കാം എന്നായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ലെന്നാണ് ഹണി റോസ് പറയുന്നത്.
Leave a Reply