
നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ, ഇതൊക്കെ സ്വന്തമായിട്ട് തോന്നണം ! മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ വരുമായിരിക്കും ! ബൈജു പറയുന്നു !
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യ സിനിമ അടക്കിവാഴുന്ന താര റാണിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തമിഴിലും തെലുങ്കിലും സംയുക്ത സൂപ്പർ സ്റ്റാറുകളുടെ നായികയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ പേരിന്റെ ഒപ്പമുള്ള ഇ മേനോൻ താൻ മാറ്റുകയാണ് എന്നും ജാതി പേരിന്റെ പേരിൽ തന്നെ അറിയപെടുന്നതിനോട് താല്പര്യമില്ലെന്നും, ഇനി മുതൽ താൻ സംയുക്ത ആയിരിക്കും എന്നും നടി അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി സംയുക്തക്ക് എതിരെ മലയാള സിനിമ താരങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. നടൻ ഷൈൻ ടോം ചാക്കോയും ‘ബൂമറാംഗ്’ എന്ന ചിത്രത്തിന്റെ സംവിധാകനും കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. നടി ചിത്രത്തിന്റെ പ്രൊമോഷന് വരാത്തതാണ് ഈ വിമർശനങ്ങൾക്ക് കാരണം.
സംയുക്തയെ താൻ പ്രൊമോഷന് വേണ്ടി വിളിച്ചപ്പോൾ, അവരുടെ മറുപടി. മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറയുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ബൈജുവിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് അറിയില്ല. ചിലപ്പോള്‍ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ഇപ്പോള്‍ ഷൂട്ടിംഗില്‍ വല്ലോം ആയിരിക്കും. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ.
നമ്മളുടെ ഒരു സിനിമ സ്വാനാഥം സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന് നടത്തുന്ന കാര്യം നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ. ഇതൊക്കെ സ്വന്തമായിട്ട് തോന്നണം. ശരിക്കും പറഞ്ഞാല്‍ സംയുക്തയാണ് ഈ സിനിമയിലെ ഹീറോയെന്ന് പറയുന്നത്. അവളെ സംബന്ധിച്ച് കുറച്ച് കൂടി സിനിമയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കണമായിരുന്നു. അത് സിനിമയ്ക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നു.
അതുപോലെ ആ കോച്ച് ഇനി 35 കോടിയുടെ സിനിമയിലെ അഭിനയിക്കൂവെന്നും പറയുന്നു. അതിനെ കുറിച്ചും എനിക്ക് അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ അഭിനയിക്കുമായിരിക്കും എന്നാണ് ബൈജു പറയുന്നത്. ബൂമറാംഗ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് താരം സംസാരിച്ചത്. സംയുകതയും ധനുഷും ഒന്നിച്ച ‘വാത്തി’ എന്ന ചിത്രം ഇപ്പോൾ തമിഴിൽ മികച്ച വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്.
Leave a Reply