
ഇത്തവണ എങ്കിലും ജയിച്ചില്ലങ്കിൽ, ദയവ് ചെയ്ത് ഇനി നിങ്ങൾ ഇലക്ഷനിൽ മത്സരിക്കരുത് എന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട് ! മറുപടി ഇങ്ങനെ ആയിരുന്നു ! ബൈജു !
ബാല താരമായി സിനിമയിൽ എത്തിയ നടന്നാ ബൈജു, മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയതും ഏവരും ഇഷ്ടപെടുന്നതുമായ നടനാണ് ബൈജു. പൊതുവെ എന്തും തുറന്ന് സംസാരിക്കുന്ന അദ്ദേഹത്തിന്റെ സംസാര രീതി ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ്. അത്തരത്തിൽ ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ബൈജുവിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയാണ്. സുരേഷ് ഗോപി, മുകേഷ്, ഗണേഷ് ഇവരെ മൂന്നുപേരെയും കുറിച്ചായിരുന്നു ബൈജു പറഞ്ഞത്.
സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

അങ്ങേരു ജയിച്ചാൽ അവിടെ എന്തെങ്കിലും ചെയ്യുന്ന ആളാണ്. ഇത്തവണ ജയിക്കാൻ സാധ്യതയുണ്ട്. ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ‘ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും’ എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ മുകേഷ് ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. പിന്നെ ഗണേഷ് അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ്.
അതുപോലെ ഇന്നസെന്റ് ചേട്ടൻ, അദ്ദേഹം അന്ന് ചുമ്മാ രസത്തിന് നിന്നതാണ്. ജയിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷെ ജയിച്ച് പോയി. പുള്ളി പെട്ട് പോയി. അദ്ദേഹം ജയിക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ച ആളാണ്. പക്ഷെ ജയിച്ച് പോയി. ഞാനീ പറയുന്നത് ഇന്നസെന്റ് ചേട്ടൻ കേട്ടാൽ പറയും ഇവനെങ്ങനെങ്ങനാ എന്റെ മനസ്സ് വായിച്ചതെന്ന്. എന്നും ബൈജു പറയുന്നു.
Leave a Reply