
കുട്ടി രാജകീയമായി വളരട്ടെ ! പുണ്യ മാസത്തിൽ കുഞ്ഞ് അതിഥി എത്തി ! സന്തോഷം പങ്കുവെച്ച് ഷംന കാസിം ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്ത് താരമായി മാറിയ ആളാണ് ഷംന കാസിം. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. ഈ കഴിഞ്ഞ ഒക്ടോബർ 25 നാണ് ഷംന കാസിം വിവാഹിതയായത്. ദുബായിലെ ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ദുബായിൽ വെച്ച് വളരെ ആഡംബരപൂർവ്വം നടന്ന നടിയുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷവും സിനിമ രംഗത്തും അതുപോലെ തന്റെ ഭർത്താവിന്റെ കമ്പനി കാര്യങ്ങളിലും ഷംന വളരെ സജീവമായിരുന്നു.
അതികം വൈകാതെ തന്നെ താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത ഷംന പങ്കുവെച്ചിരുന്നു. ശേഷം തന്റെ ഗര്ഭകാലത്തെ ഓരോ വിശേഷങ്ങളും തന്റെ യുട്യൂബ് ചാനൽ വഴി ഷംന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ.
ഹംദാൻ എന്നാണ് തന്റെ മകന് ഇവർ പേര് നല്കിയിരുക്കുന്നത്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.

ഇതിന് മുമ്പ് ഷംന വിവാഹത്തിന് മുമ്പ് ഗർഭിണി ആയോ എന്ന രീതിയിൽ പല ഗോസിപ്പുകളും ഉണ്ടായിരുന്നു, ഇതിന് വ്യക്തത വരുത്തി ഷംന തന്നെ രംഗത്ത് വന്നിരുന്നു. സത്യത്തിൽ ഇങ്ങനെ ഒരു വീഡിയോയുടെ കാര്യം തന്നെ ഇല്ല, കാരണം ഇതെന്റെ വ്യക്തിപരമായ കാര്യമാണ്, എന്നിരുന്നാലും എന്നെ സ്നേഹിക്കുന്നവരുടെ ചില സംശയങ്ങൾ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഡിയോ ചെയ്യുന്നത് എന്നും ഷംന പറയുന്നു. ഈ കാര്യം പറഞ്ഞുകൊണ്ട് ഒരുപാട് വാർത്തകൾ വന്നതൊക്കെ ഞാൻ കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്.’ ‘ഒരുപാട് പ്രാർഥനകൾ കിട്ടി അതിലും സന്തോഷമുണ്ട്. ഗർഭിണിയായിരിക്കെയും ഞാൻ എന്റെ ജോലികളിൽ തിരക്കിലായിരുന്നു, സിനിമ ചെയ്തു, ഡാൻസ് ചെയ്തു അങ്ങനെ എല്ലാം…
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ കൂടിയാണ് ഞാൻ ഇപ്പോൾ കടന്ന് പോയ്കൊണ്ടിരിക്കുന്നത്. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗർഭിണിയായിരിക്കുമ്പോൾ ഉള്ളത്. ഞാൻ ഇപ്പോൾ ഒമ്പത് മാസം ഗർഭിണിയാണ് എന്നും ഷംന പറഞ്ഞിരുന്നു.
Leave a Reply