
‘സിനിമ ഇല്ലെങ്കിൽ ഞാൻ വല്ല വർക്കപ്പണിക്ക് പോകും’ ! പണി തരും എന്ന ഭീഷണികളാണ് ! ശ്രീനാഥ് ഭാസിയുടെ അന്നത്തെ പ്രതികരണം !
മലയാള സിനിമ രംഗത്തെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ശ്രീനാഥ് ഭാസി. പക്ഷെ വിവാദങ്ങളും പരാതികളും പലപ്പോഴും ഭാസിയുടെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ എല്ലാത്തിനുഒടുവിൽ ശ്രീനാഥ് ഭാസിയെയും നടൻ ഷെയ്ൻ നിഗത്തെയും സിനിമയിൽ നിന്ന് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. സൈറ്റുകളിലെ മോശം പെരുമാറ്റമാണ് അദ്ദേഹത്തെ ഇപ്പോൾ മാറ്റി നിർത്താൻ പ്രധാന കാരണം. കൂടാതെ ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രമിക്കുന്നില്ല, എത്ര സിനിമകൾ കമ്മിറ്റ് ചെയ്യുന്നുണ്ടെന്ന് ആൾക്ക് ധാരണയില്ല എന്നതൊക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്.
ഇതിന് മുമ്പും ഭാസിക്കെതിരെ ഇതേ പരാതികൾ ഉയർന്നിരുന്നു. ഇത് കൂടാതെ ടർഫ് ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയും നടനെതിരെ വന്നിരുന്നു. അന്ന് ഈ പ്രശ്നത്തിൽ ശ്രീനാഥ് പ്രതികരിച്ച വീഡിയോ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. സില്ലി മോങ്ക്സ് മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ..

എനിക്ക് ഇപ്പോൾ ഈ അഭിമുഖങ്ങൾ ഒക്കെ കൊടുക്കൻ ഭയമാണ്, കാരണം ആളുകൾ അറ്റാക്ക് ചെയ്യുമോ എന്നുള്ള പേടിയാണ്. അപ്പുറത്ത് ഇരിക്കുന്ന ആൾ എന്തെങ്കിലും പറയുമ്പോൾ ഞാൻ എന്തെങ്കിലും പറയും. അതൊക്കെ പിന്നെ മറ്റു പ്രശ്നങ്ങളായി മാറും. അങ്ങനെയൊരു അവസ്ഥയിലേക്ക് പോകാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്, എന്നെ പരിപാടിക്ക് വിളിച്ച ഒരാളോട് സുഖമില്ല, അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ നടക്കില്ല ഭാസി നീ വന്നോ ഇല്ലെങ്കിൽ നിനക്കിട്ട് പണിയാണ് എന്ന രീതിയിലാണ് പറയുന്നത്. അത് നടക്കില്ല. ഞാൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാൻ ഇനിയും സിനിമകൾ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കിൽ ഞാൻ വെല്ല വർക്കപ്പണിക്കും പോകും
ആളുകൾക്ക് അവിടെ ഇരുന്ന് കമന്റുകൾ ഇടാൻ വളരെ എളുപ്പമാണ്, പക്ഷെ ഏത് അവസ്ഥയിലാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്ന് ആരും മനസിലാകുന്നില്ല. ഇതൊക്കെ എനിക്ക് പ്ലാൻഡ് അറ്റാക്ക് പോലെ തോന്നാറുണ്ട്. ഞാൻ നേരത്തെ വരാറില്ലേ എന്നൊക്കെ അമലേട്ടനോട് ഒക്കെ ചോദിച്ചു നോക്കു. ഞാൻ നേരത്തെ സെറ്റിൽ എത്തുന്ന ആളല്ലെങ്കിൽ എനിക്ക് പടങ്ങൾ ഉണ്ടാവില്ലായിരുന്നു. ഞാൻ ഒരു പടം ചെയ്യുന്നത് നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കാനോ ഒന്നുമല്ല. ഞാൻ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവൻ അങ്ങനെയാണ് എന്ന രീതിയിൽ ഒക്കെ ഓരോന്ന് പറയുമ്പോൾ വേദനിക്കുന്നുണ്ട്. എന്നും ശ്രീനാഥ് അന്നത്തെ ആ അഭിമുഖത്തിൽ പറയുന്നു..
Leave a Reply