
ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു ! വീണ്ടും വിവാദ സ്കിറ്റുമായി തങ്കച്ചൻ ! പരോക്ഷമായി നടിയെ പരിഹസിച്ചു ! വിവാദം !
ആക്ഷേപ ഹാസ്യവുമായി സ്റ്റാർ മാജിക് ടീം ഇതിന് മുമ്പും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തങ്കച്ചൻ വിതുര, അഖിൽ എന്നിവർ ചേർന്ന് നടത്തിയ സ്കിറ്റിനെതിരയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയരുന്നുത്. മലയാളത്തിലെ ഒരു പ്രമുഖ നടിയെ സ്കിറ്റിലൂടെ പരിഹസിച്ചു എന്നാണ് വിമർശനം. എംജി ശ്രീകുമാർ അവതാരകനായ ചോദ്യോത്തര പരിപാടിയുടെ രീതിയിൽ ഒരുക്കിയ സ്കിറ്റിൽ ഗായക വേഷത്തിൽ എത്തിയ തങ്കച്ചൻ വിതുര നടി ഹണിറോസിനെ കളിയാക്കുന്ന രീതിയിലാണ് പെർഫോം ചെയ്തത്. സ്കിറ്റിനിടെ ഉത്സവ സീസൺ കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന ചോദ്യത്തിന് തങ്കച്ചന്റെ മറുപടി ഇങ്ങനെ..
അത് കുഴപ്പമില്ല ഞാൻ ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോൾ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു, എന്നു തങ്കച്ചൻ പറയുന്നു. തങ്കച്ചന്റെ നടപ്പും നിൽപ്പുമെല്ലാം തന്റെ തള്ളി നിൽക്കുന്ന പിൻഭാഗം കാണിക്കുന്ന തരത്തിലാണ്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. തങ്കച്ചൻ ഇതിലൂടെ പരിഹസിക്കുന്നത് ഹണി റോസിനെ ആണെന്നും, എന്നാൽ, ലക്ഷകണക്കിന് പ്രേക്ഷകർ കാണുന്ന ഒരു പരിപാടിയിൽ തമാശ ആവാമെന്നും എന്നാൽ അത് മറ്റുള്ളവരെ അധിക്ഷേപിക്കലാകരുതെന്നും വിമർശനമുയർന്നു. അധപതിക്കുന്നതിനും ഒരു പരിധിയില്ലേ എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

എന്നാൽ ഇത്തരത്തിൽ തനിക്ക് എതിരെ നടക്കുന്ന വിമർശനങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹണി റോസ് കാണുന്നത്. ഇതിന് മുമ്പും ഇത്തരം പരിഹാസങ്ങൾ കുറിച്ച് നടിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു, ഈ അടുത്ത കാലത്തായി വരുന്ന ഒരു കമന്റ്, ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നതാണ്. അത് ഞാൻ ആരെയാണ് ബോധിപ്പിക്കേണ്ടത്. ചോദിക്കുമ്പോൾ മറുപടി പറയുന്നു എന്നതല്ലാതെ എന്നെ ഇതൊന്നും ബാധിക്കാറില്ല. ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ നമ്മുടെമുനോട്ടുള്ള യാത്രയെ അത് ബാധിക്കും.
ഇനങ്ങനെയൊക്കെ പറയുന്നവര്‍ എന്തും പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എനിക്കതെ പറയാനുള്ളു. കല്യാണം കഴിക്കില്ല എന്ന് പറഞ്ഞിരുന്നു. എട്ട് ര്‍ഷം മുമ്പായിരുന്നു അത്. പക്ഷെ ഇ്പ്പോള്‍ ആ തീരുമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. നല്ലൊരു ആള് വന്നാല്‍ നോക്കാം എന്നായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ലെന്നാണ് ഹണി റോസ് പറയുന്നത്.
Leave a Reply