
ഞാൻ ക,ര,യാൻ പാടില്ല എന്നവർ പറഞ്ഞു ! അന്നത് ഞാൻ മനപ്പൂർവ്വം എടുത്തതായിരുന്നു ! 52 പിറന്നാൾ ആഘോഷിക്കുന്ന വാണി വിശ്വനാഥ് പറയുന്നു !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ, കരഞ്ഞ് തളർന്ന് സാധാരണ നായികാ കഥാപാത്രങ്ങൾക്ക് പുതുജന്മം കൊടുത്ത അഭിനേത്രിയാണ് വാണി വിശ്വനാഥ്. ചെയ്ത് എല്ലാ സിനിമകളിലും തന്റെ പേര് കൊത്തിവെക്കപെട്ട അഭിനേത്രിമാരിൽ ഒരാളാണ് വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി മറ്റ് നായികമാരിൽനിന്നും അന്ന് വേറിട്ടുനിന്നിരുന്നു, നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത താരം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്, ആക്ഷന്‍ ലേഡീ സൂപ്പര്‍സ്റ്റാർ എന്ന നിലയില്‍ മലയാളത്തില്‍ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി. നായകന്മാര്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. താരത്തിന്റെ ആദ്യ ചിത്രം മംഗല്യച്ചാര്‍ത്ത് ആയിരുന്നു.
ഒരുപക്ഷെ മലയാളത്തിൽ ഉപരി വാണി തിളങ്ങിയത് അന്യ ഭാഷകളിൽ ആയിരുന്നു എന്നതാണ് വാസ്തവം. തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം മികച്ച വിജയ ചിത്രങ്ങളുടെ നായികയായിരുന്നു ഒരുകാലത്ത് വാണി വിശ്വനാഥ്.. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.അത് ടെലിവിഷൻ പാരമ്പരകളിൽകൂടി ആയിരുന്നു. അന്ന് അങ്ങനെ ആവണം തന്റെ തിരിച്ചുവരവ് ഒരു സീരിയലിൽ കൂടി ആയിരിക്കണം എന്നത് എന്റെ തീരുമാനമായിരുന്നു.
കാരണം തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്, അതുകൊണ്ടുതന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്, അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി.. പക്ഷെ തനിക്ക് അവിടെയും തെറ്റി…. വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും.

പൊതുവെ പ്രേക്ഷകർക്ക് ഇടയിൽ എനിക്ക് അങ്ങനെയൊരു ഇമേജ് ഉള്ളതുകൊണ്ട് തന്നെ വളരെ ഒതുങ്ങി നില്ക്കുന്ന നായികാ വേഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ടെന്ന് വാണി വിശ്വനാഥ് തുറന്ന് പറയുന്നു.. പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു, പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം… പക്ഷേ ആ സമയത്ത് അത്തരം വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷം. അഭിമുഖത്തില്‍ നടി പറഞ്ഞു.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ബാബുരാജുമായി വാണി പ്രണയത്തിൽ ആകുകയും ശേഷം വാണിയെ വിവാഹം കഴിച്ച് ചെന്നൈയിൽ സ്ഥിര താമസമാക്കുകയുമായിരുന്നു.ഇവർക്ക് രണ്ടു മക്കളുണ്ട്. വാണി വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ, ഇടക്ക് രാഷ്ട്രീയ രംഗത്തും വാണി ഒരു കൈ നോക്കിയിരുന്നു. ഇന്ന് നടിയുടെ 52 മത് ജന്മദിനമാണ്. നിരവധി പേരാണ് വാണിയെ ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.
Leave a Reply