‘എന്നെ ആരും ഇനി ആ രീതിയിൽ കാണരുത് എന്ന് ഞാൻ ആഗ്രഹിച്ചു’ ! ആ തീരുമാനത്തിന് പിന്നിലെ കാരണം വാണി വിശ്വനാഥ് പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യ അടക്കി വാണ താര റാണിയാണ് വാണി വിശ്വനാഥ്. ഇന്നും വാനിയോടുള്ള ആ ഇഷ്ടം ആരാധകർക്ക് കുറഞ്ഞിട്ടില്ല,  മലയാള സിനിമയിലെ തന്നെ  ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ വാണി ആയിരുന്നു, ആക്ഷൻ രംഗങ്ങൾ ചെയ്ത് ഒരു ചുണകുട്ടിയായി നമ്മുടെ ഉള്ളിൽ എന്നും ഓർമയുള്ള വാണി ഇപ്പോൾ കുടുംബിനിയായി ഒതുങ്ങിയിരിക്കുകയാണ്, നമ്മുടെ ഏവരെയും ഇഷ്ട താര ജോഡികളാണ് വാണിയും ബാബു രാജൂം. ഇന്നത്തെ നായികമാരെ വെറുതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആയിരുന്നില്ല വാണി ചെയ്തിരുന്നത്, ചെയ്ത് എല്ലാ സിനിമകളിലും തന്റെ പേര് കൊത്തിവെക്കപെട്ട അഭിനേത്രിമാരിൽ ഒരാളാണ് വാണി.

മലയത്തിന് മറ്റു ഭാഷകളിലും തിളങ്ങിയ വാണി തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ ഭാഗമായിരുന്നു.  ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി മറ്റ് നായികമാരിൽനിന്നും അന്ന് വേറിട്ടുനിന്നിരുന്നു, നിരവധി പോ,ലീ,സ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്ത താരം നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. നായകന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം തനിക്കും കഴിയുമെന്ന് വാണി പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു. താരത്തിന്റെ ആദ്യ ചിത്രം മംഗല്യച്ചാര്‍ത്ത് ആയിരുന്നു. വിവാഹത്തോടെയാണ് വാണി സിനിമ രംഗം ഉപേക്ഷിക്കുന്നത്.

വില്ലൻ നായികയെ സ്വന്തമാക്കുകയായിരുന്നു, ബാബു രാജൂം വാണിയും തമ്മിലുള്ള വിവാഹം അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു, ശേഷം നല്ലൊരു കുടുംബിനിയായി ഒതുങ്ങുകയായിരുന്നു. ശേഷം വാണിയുടെ തിരിച്ചുവരവ് സീരിയൽ രംഗത്ത് കൂടിയായിരുന്നു, ആ തീരുമാനം താൻ മനപ്പൂർവം  എടുത്തതാണ് എന്നാണ് വാണി പറയുന്നത്. കാരണം, തന്നെ പ്രേക്ഷകർ എപ്പോഴും ഒരു ആക്ഷൻ നായികയായിട്ടാണ് കാണുന്നത്, അതുകൊണ്ടുതന്നെയാണ് താൻ സീരിയൽ തിരഞ്ഞെടുത്തത്, അങ്ങനെയാകുമ്പോൾ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഒരു പാവം ഇമേജ് നേടിയെടുക്കലോ എന്ന് കരുതി.

പക്ഷെ എന്റെ കണക്ക് കൂട്ടലും തെറ്റി, സീരിയൽ ശ്രദ്ധ നേടിയതോടെ ഞങ്ങളുടെ  വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ എന്തിനും ശ്കതമായി പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് പറഞ്ഞവരാണ് ഏറെയും. താൻ ഒരുപാട് ശ്രമിച്ചിട്ടും ആ ഒരു ഇമേജ് മാറ്റിയെടുക്കാൻ കഴിയുന്നില്ല എന്നും വാണി പറയുന്നു.  സത്യത്തിൽ അന്നും ഇങ്ങനെ ഒരു ഇമേജ് എനിക്ക് നിലനിന്നത്കൊണ്ട് തന്നെ എനിക്ക് പാവം, ഒതുങ്ങി നിൽക്കുന്ന വേഷങ്ങൾ ലഭിച്ചിരുന്നുല്ല. അന്നൊക്കെ പലരും അത്തരം വേഷങ്ങൾ ചെയ്യുന്ന കാണുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു, പക്ഷെ എന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ ആ സമയത്ത് ആക്ഷൻ  വേഷങ്ങളാണ് ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നുളളതാണ് എറ്റവും വലിയ സന്തോഷമെന്നും വാണി പറയുന്നു. ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വാണി.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *