
‘ബിജെപി രക്ഷപ്പെടില്ല’ ! മൂന്നാം പിണറായി സർക്കാർ വരും ! സുരേഷ് ഗോപി എന്നോട് ചെയ്തത് മറക്കില്ല ! വിമർശനവുമായി ഭീമൻ രഘു !
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങിയ ആളാണ് നടൻ ഭീമൻ രഘു എന്ന രഘു ദാമോദരൻ ചങ്ങാനാശ്ശേരിക്കാരൻ കലാകാരൻ 400 ൽ കൂടുതൽ മലയാള ചിത്രങ്ങൾ ചെയ്തിരുന്നു, ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം, യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു. കൂടാതെ അദ്ദേഹം കഴിഞ്ഞ ഇലക്ഷനിൽ പത്തനാപുരത്ത് എം എൽ എ സ്ഥാനത്തേക്ക്, ബിജെപി സ്ഥാനാർഥിയായായി മത്സരിച്ചിരുന്നു. പക്ഷെ ഗണേഷിനോട് മത്സരിച്ച് തോറ്റ അദ്ദേഹം ഇപ്പോഴിതാ ബി.ജെ.പിയിൽനിന്ന് രാജിവെച്ച് എ.കെ.ജി സെന്ററിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി. ശിവൻകുട്ടിയയും കണ്ട അദ്ദേഹം സിപിഎമ്മിലേക്ക് എത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം നടൻ സുരേഷ് ഗോപിക്ക് എതിരെ വിമർശനങ്ങളും ഉന്നയിച്ചിരിക്കുകയാണ്. കൂടാതെ ബി.ജെ.പിയിലായിരുന്നപ്പോൾ അനുഭവിച്ച ദുരനുഭവങ്ങളും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. ആദർശപരമായ വിയോജിപ്പ് കാരണമാണ് ബി.ജെ.പി വിട്ടത്. ചിന്തിക്കാൻ കഴിയുന്നവർക്ക് അവിടെ പ്രവർത്തിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. വിജയിക്കാൻ വേണ്ടിയല്ല ഞാൻ സത്യത്തിൽ അതിനകത്ത് വന്നത്. പക്ഷെ നമുക്കുള്ള കഴിവുകളെ കാണിക്കാൻ ഒരവസരം അവർ തരുന്നില്ല.
ആ കാരണം കൊണ്ടാണ് ഞാൻ അവിടെനിന്ന് മാറിയത്. കൂടാതെ ഈ കഴിഞ്ഞ 2016ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയിൽ നിന്ന് ഞാൻ ഒരുപാട് മാനസിക പ്രയാസങ്ങൾ അനുഭവിച്ചു. ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ… അങ്ങനെ ഒരുപാടാളുകൾ വന്നു. അന്ന് ഞാൻ ആദ്യം സന്തോഷിച്ചു. എനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയിൽനിന്ന് നമ്മുടെ സ്വന്തം സുരേഷ് ഗോപി.

അങ്ങനെ ഈ കാര്യത്തിന് വേണ്ടി അന്ന് ഞാൻ അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എപ്പോഴും അദ്ദേഹത്തിന്റെ പി.എ ആണ് ഫോൺ എടുത്തത്. അദ്ദേഹം ഭയങ്കര തിരക്കാണെന്നു പറഞ്ഞു. ഇത് തന്നെ എപ്പോഴും ആവർത്തിച്ചു. ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്ത് സംസാരിച്ചു. ഞാൻ പറഞ്ഞു സുരേഷേ.. ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ എന്ന്..
പറ്റില്ലല്ലോ എന്നാണ് പറഞ്ഞത്. ഞാൻ പ്രധാനമന്ത്രിക്കൊപ്പം മറ്റു പ്രചാരണ ചുമതലകൾ ഏറ്റതിനാൽ വരാൻ പറ്റില്ല, വളരെ തിരക്കാണ്, എന്നാണ് പറഞ്ഞത്. ആ അവഗണന എന്നെ ഏറെ വേദനിപ്പിച്ചു എന്നും ഭീമൻ രഘു പറയുന്നു. നേതൃത്വവുമായുള്ള ഭിന്നത കാരണം ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. സി.പി.എം നേതൃത്വത്തോട് ഇതുസംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതുപോലെ ബിജെപി കേരളത്തിൽ ഒരു കാലത്തും രക്ഷപെടാൻ പോകുന്നില്ല എന്നും, പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ ഏറുമെന്നും അദ്ദേഹം പറഞ്ഞു.. നേരത്തെ സംവിധായകൻ രാജസേനനും ബി.ജെ.പി വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.
Leave a Reply