
ഞാൻ എവിടെയും ഒരു സർജറിയും നടത്തിയിട്ടില്ല, എല്ലാം ദൈവം തന്നതാണ് ! വിമർശനങ്ങളോട് പ്രതികരിച്ച് ഹണി റോസ് !
മലയാള സിനിമയിൽ ഏറെശ്രദ്ധ നേടിയ അഭിനേത്രിയാണ് ഹണി റോസ്. അഭിനയം എന്നതിലുപരി ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് എതിരെ നടക്കുന്നുണ്ട്. പലപ്പോഴും ഇതിനെ കുറിച്ച് പ്രതികരിച്ച് ഹണി തന്നെ രംഗത്ത് വരാറുണ്ട്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സര്‍ജറി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ഹണി റോസ് മറുപടി പറയുന്നത്.
വളരെ മോശമായ രീതിയിലുളള കമന്റുകളാണ് എനിക്ക് ലഭിക്കുന്നത്, എന്താണ് ഞാൻ ഇവർക്ക് മുന്നിൽ തെളിയിക്കേണ്ടത്. ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലതെന്ന് എന്നാണ്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നത്. ഈ രംഗത്ത് നില്‍ക്കുമ്ബോള്‍ അതൊക്കെ തീര്‍ച്ചയായും വേണമെന്നാണ് ഹണി റോസിന്റെ അഭിപ്രായം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് ഹണി പറയുന്നത്.

എന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കേണ്ടത് ഞാനാണ്. അതുകൊണ്ട് തന്നെ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ടെന്നും ഹണി റോസ് പറയുന്നു. എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ എന്നാണ് ഹണി പറയുന്നത്. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്. എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും.
പലരും ഫേക്ക് ഐഡികളിൽ നിന്നുമാണ് മോശമായ കമന്റ് അയിക്കുന്നത്. ആർക്കു മുന്നിലും എനിക്ക് ഒന്നും തെളിയിക്കാനില്ല, പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എനിക്കതെ പറയാനുള്ളു. മോശം കമന്റുകൾ ആദ്യം വിഷമിപ്പിച്ചിരുന്നു പക്ഷെ ഇപ്പോൾ അതില്ല, കാരണം അതൊക്കെ ഈ സെലിബ്രറ്റി ജീവിതത്തിന്റെ ഭാഗമാണ്എന്നും വെറുതെ എന്തിനാണ് മനസ് തളര്‍ത്തുന്നത്. അങ്ങനെ ഡിപ്രഷന് അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടുകളയണം. എനിക്ക് എന്നില്‍ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ എന്നും ഹണി പറയുന്നു.
Leave a Reply